NEWS

പാചകവാതക വിതരണത്തിന് ഏജൻസികൾ അനധികൃതമായി ചാർജ് ഈടാക്കുന്നു; പരാതിപ്പെടാം

ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ വീട്ടിലെത്തിക്കുന്നതിനുള്ള ചാര്‍ജ് സൗജന്യമാണെന്നിരിക്കെ, പാചകവാതക വിതരണത്തിന് അനധികൃതമായി ചാര്‍ജ് ഈടാക്കുന്നതായുള്ള പരാതികള്‍ വ്യാപകമാകുന്നു.വിതരണക്കാരും ഏജന്‍സികളും തമ്മില്‍ ഒത്തുകൊണ്ടുള്ള ഈ ഇടപാട് വഴി സിലിണ്ടര്‍ വിലയ്ക്ക് പുറമെ 100 രൂപ വരെ ഉപഭോക്താക്കളില്‍ നിന്ന് അധികമായി ഈടാക്കുന്നതായാണ് പരാതി.

ഗ്യാസ് ഏജന്‍സിയുടെ ഷോറൂം മുതലാണ് ദൂരപരിധി കണക്കാക്കുന്നത്.വീട്ടില്‍ ഗ്യാസെത്തിക്കുന്നതിനുള്ള ട്രാന്‍സ്‌പോര്‍ട്ടിംഗ് ചാര്‍ജുള്‍പ്പടെയുള്ള തുകയാണ് ബില്ലിലുള്ളതെന്ന് പലര്‍ക്കും അറിയില്ല.ഡെലിവറി ചാര്‍ജ് പ്രത്യേകം കൊടുക്കേണ്ടതില്ലെന്ന് കേന്ദ്ര പൊതുമേഖലാ എണ്ണക്കമ്ബനികളും വ്യക്തമാക്കിയിട്ടുണ്ട്.എന്നാല്‍ കൊള്ളനിരക്ക് ചോദ്യം ചെയ്താല്‍ നേരിട്ട് ഏജന്‍സിയില്‍ പോയി ഗ്യാസ് എടുത്തുകൊള്ളാനാകും വിതരണക്കാരന്റെ മറുപടിയത്രെ !

എല്‍.പി.ജി റെഡുലേഷന്‍ ഒഫ് സപ്ലൈ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഓര്‍ഡര്‍ 2000 എന്ന നിയമത്തിന് കീഴിലാണ് പാചകവാതക വിതരണം. കണക്ഷനെടുക്കുമ്ബോള്‍ രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ ഉപഭോക്താവിന് ഏജന്‍സി സിലിണ്ടര്‍ എത്തിച്ചു നല്‍കണം.അഥവാ ഈ മേല്‍വിലാസത്തിലെത്തിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഉപഭോക്താവില്‍ നിന്ന് അനുമതി എഴുതി വാങ്ങണമെന്നാണ് നിയമം.
പരാതിപ്പെടാം
 
താലൂക്ക്, ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്ക് പരാതി നല്‍കാം.തുടര്‍ നടപടിയില്ലെങ്കില്‍ ജില്ലാ കളക്ടറെ സമീപിക്കാം.എന്നിട്ടും നടപടിയില്ലെങ്കില്‍ ഉപഭോക്തൃ പരിഹാര ഫോറത്തെ സമീപിക്കാം.

Back to top button
error: