Month: April 2022
-
NEWS
പാലം മോഷ്ടിച്ചതിന് ജലവിഭവ വകുപ്പിലെ സബ് ഡിവിഷണല്‍ ഓഫീസര്‍ ഉള്‍പ്പെടെ എട്ട് പേർ ബീഹാറിൽ അറസ്റ്റിൽ
പറ്റ്ന: റോഹ്താസ് ജില്ലയിലെ 60 അടിനീളമുള്ള ഇരുമ്ബ് പാലം മോഷ്ടിച്ചതിന് ജലവിഭവ വകുപ്പിലെ സബ് ഡിവിഷണല്‍ ഓഫീസര്‍ ഉള്‍പ്പെടെ എട്ട് പേരെ ബീഹാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജലവിഭവ വകുപ്പിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ ഒത്താശയോടെയാണ് പ്രതികള്‍ പാലം മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.ജെ.സി.ബി, പിക്കപ്പ് വാനുകള്‍, ഗ്യാസ് കട്ടറുകള്‍, വാഹനങ്ങള്‍ എന്നിവ ഉപയോഗിച്ച് കൃത്യമായ ആസൂത്രണത്തിലൂടെയായിരുന്നു മോഷ്ടാക്കള്‍ പാലം പൊളിച്ചു കടത്തിയത്.മൂന്ന് ദിവസം മുൻപായിരുന്നു സംഭവം.
Read More » -
NEWS
ഗുജറാത്തിലെ ബറൂച്ചില്‍ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി; ആറ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു
ബറൂച്ച്: ഗുജറാത്തിലെ ബറൂച്ചില്‍ കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ പൊട്ടിത്തെറിയിൽ ആറ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു.ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്.നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ബറൂച്ച് ജില്ലയിലെ ദഹേജ് വ്യാവസായി മേഖലയിലാണ് സംഭവം.രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ് ഇവിടെ.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ ഇതേ വ്യവസായ മേഖലയിലെ മറ്റൊരു ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.
Read More » -
NEWS
പാലക്കാട് ഡിവിഷന്റെ കീഴിലുള്ള മൂന്നു റെയില്‍വേ സ്റ്റേഷനുകളെ തരംതാഴ്ത്തി; ടിക്കറ്റ് വിൽപന സ്വകാര്യ വ്യക്തികൾക്ക്
പാലക്കാട്: ഡിവിഷന്റെ കീഴിലുള്ള മൂന്നു റെയില്‍വേ സ്റ്റേഷനുകളെ അധികൃതര്‍ തരംതാഴ്ത്തി.പാപ്പിനിശ്ശേരി, ഏഴിമല, തലശ്ശേരി ജഗന്നാഥ ക്ഷേത്രം തുടങ്ങിയ സ്റ്റേഷനുകളാണ് തരംതാഴ്ത്തിയത്.കൂടുതൽ സ്റ്റേഷനുകൾ പട്ടികയിലുണ്ട്.ഇത്തരം സ്റ്റേഷനുകളിലെ ടിക്കറ്റ് വിതരണം കമീഷന്‍ വ്യവസ്ഥയില്‍ സ്വകാര്യവ്യക്തികള്‍ക്ക് കൈമാറിയിട്ടുണ്ട്. സ്വകാര്യ വ്യക്തികള്‍ക്ക് ടിക്കറ്റ് വിതരണച്ചുമതല കൈമാറുന്നതോടെ നിലവില്‍ സ്റ്റേഷനില്‍ നിയോഗിക്കപ്പെട്ട റെയില്‍വേ ജീവനക്കാരെ പൂര്‍ണമായി പിന്‍വലിക്കും.ഏഴിമലയില്‍ ഏപ്രില്‍ ഒമ്ബതു മുതല്‍ ടിക്കറ്റ് വിതരണം സ്വകാര്യ ഏജന്‍സിക്ക് കൈമാറി.പാപ്പിനിശ്ശേരിയില്‍ തിങ്കളാഴ്ച(ഏപ്രിൽ 11) മുതല്‍ സംവിധാനം നടപ്പാക്കും.ജഗന്നാഥ ടെമ്ബിള്‍ സ്റ്റേഷനില്‍ ഏപ്രില്‍ 13 മുതലും പുതിയ സംവിധാനമാകും.ഉപ്പള സ്റ്റേഷനും ലിസ്റ്റിലുണ്ട്.താമസിയാതെ ഇവിടെയും ഈ തീരുമാനം നടപ്പിലാക്കുമെന്നാണ് അറിയുന്നത്.
Read More » -
Kerala
സാമ്പത്തിക പ്രതിസന്ധി, അമ്മയും മകളും മകളുടെ ഭർത്താവും ജീവനൊടുക്കി
കൊച്ചി: വെണ്ണലയിൽ കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യ ചെയ്ത നിലയിൽ. വെണ്ണല ശ്രീകലറൂട്ടിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഗിരിജ, ഗിരിജയുടെ മകൾ രജിത, രജിതയുടെ ഭർത്താവ് പ്രശാന്ത് എന്നിവരേയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാൻ കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നത്. രജിതയെ മുകളിലത്തെ നിലയില്‍ ആണ് മരിച്ച നിലയില്‍ കണ്ടത്. വിഷം ഉള്ളില്‍ ചെന്നതായി സംശയിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് പരാമര്‍ശിച്ച ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. ഗിരിജയും പ്രശാന്തും തൂങ്ങിമരിച്ച നിലയിലുമാണ്. പുലര്‍ച്ചെ ഇവരുടെ കുട്ടികളാണ് സംഭവം അയൽവാസികളെയും ബന്ധുവിനെയും അറിയിച്ചത്. പന്ത്രണ്ടും അഞ്ചും വയസ്സുള്ള കുട്ടികളാണ് രജിതക്ക്. രാവിലെ എഴുന്നേൽക്കുമ്പോൾ മരിച്ചു കിടക്കുന്ന മാതാപിതാക്കളേയും മുത്തശ്ശിയേയും കണ്ട കുട്ടികൾ അയൽവാസികളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഫ്‌ളോർ മിൽ നടത്തിവരികയായിരുന്നു പ്രശാന്ത്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. ഒരു കോടി രൂപക്ക് മുകളിൽ ഇവർക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു എന്നാണ് ആത്മഹത്യാ…
Read More » -
NEWS
ബിന്ദു പണിക്കരുടെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു
കൊച്ചി: ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാതവാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരന്‍ വരാപ്പുഴ വിഷ്ണു ടെമ്ബിള്‍ റോഡ് കൃഷ്ണകൃപയില്‍ എം.ബാബുരാജ് (52) മരിച്ചു. ചലച്ചിത്ര താരം ബിന്ദു പണിക്കരുടെയും ആര്‍ട്ടിസ്റ്റ് അജയന്റെയും സഹോദരനാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങുമ്ബോഴാണ് വരാപ്പുഴ പാലത്തില്‍ വച്ച് ബാബുരാജിനെ വാഹനം ഇടിച്ചിട്ടത്.തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ബാബുരാജിനെ പിന്നാലെ വന്ന കുടുംബം ചേരാനല്ലൂര്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഇന്നലെയാണ് മരിച്ചത്.
Read More » -
NEWS
ക്രിക്കറ്റിലെ റിട്ടയേഡ് ഔട്ട് എന്താണ്?
ലക്നൗ സൂപ്പര്‍ ജയന്റ്സുമായുള്ള മത്സരത്തില്‍ രാജസ്ഥാന്റെ ബാറ്റിംഗിനിടെ ഇന്നലെ ഒരു സംഭവം നടന്നു.ഹെറ്റമയറും അശ്വിനുമാണ് ക്രീസില്‍.18 ഓവര്‍ ആയിട്ടും 135 റണ്‍സ് മാത്രമായിരുന്നു രാജസ്ഥാന്രെ സമ്ബാദ്യം. 23 പന്തില്‍ 28 റണ്‍സ് എടുത്ത അശ്വിനെകൊണ്ട് വമ്ബന്‍ അടികള്‍ക്ക് സാധിക്കുന്നുമില്ല.19ാം ഓവറിന്റെ രണ്ടാം പന്തില്‍ ബോള്‍ ഡീപ് പോയിന്റിലേക്ക് അടിച്ച് ഒരു റണ്‍ എടുത്ത അശ്വിന്‍ ആ ഓട്ടം ഡഗ്‌ഔട്ട് വരെ ഓടി.എതിര്‍ടീമിലുള്ളവരും കമന്റേറ്റര്‍മാരും ഒന്നും മനസിലാകാതെ കണ്ണുമിഴിച്ച് നിന്നപ്പോള്‍ ആ അറിയിപ്പ് എത്തി.അശ്വിന്‍ റിട്ടയേഡ് ഔട്ട് !! റിട്ടയേഡ് ഔട്ട് എന്ന സംഭവം വേറെയൊന്നുമല്ല,സ്ഥിരം കാണാറുള്ള റിട്ടയേഡ് ഹര്‍ട്ടിന്റെ മറ്റൊരു രൂപം തന്നെയാണിത്.റിട്ടയേഡ് ഹര്‍ട്ട് എന്ന് പറയുന്നത് ഒരു കളിക്കാരന് മത്സരത്തിനിടെ പരിക്കേറ്റാല്‍ താത്ക്കാലികമായി കളിയില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ്.പരിക്ക് ഭേദമായാല്‍ അയാള്‍ക്ക് മത്സരത്തിലേക്ക് മടങ്ങിവരാം. എന്നാല്‍ റിട്ടയേഡ് ഔട്ട് എന്നാല്‍ ഒരു ബാറ്റര്‍ സ്വയം ഔട്ടാകുന്നതാണ്. അയാള്‍ക്ക് പിന്നീട് മത്സരത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കില്ല.എന്നാല്‍ എതിര്‍ടീമിന്റെ ക്യാപ്ടന്റെ അനുമതിയോടെ വേണമെങ്കില്‍ ആ താരത്തിന്…
Read More » -
Kerala
വിനോദയാത്രയ്ക്കു പോയ പരപ്പ അര്‍ബന്‍ ബാങ്ക് സെക്രട്ടറി മൈസൂരില്‍ വച്ച് കുഴഞ്ഞ് വീണ് മരിച്ചു
കാഞ്ഞങ്ങാട്: വിനോദയാത്രക്ക് പോയ ബാങ്ക് സെക്രട്ടറി മൈസൂരില്‍ കുഴഞ്ഞ് വീണു മരിച്ചു. പരപ്പ അര്‍ബന്‍ ബാങ്ക് സെക്രട്ടറി ബിരിക്കുളത്തെ പി.ഗിരിഷ് (48) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സെക്രട്ടറിമാരുടെ സംഘം യാത്ര തിരിച്ചത്. വൈകുന്നേരം വൃന്ദാവന്‍ സന്ദര്‍ശിച്ച ശേഷം രാത്രി താമസ സ്ഥലത്തേക്ക് പോയി. ഞായറാഴ്ച രാവിലെ ചാമുണ്ടി ഹില്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണപ്പെട്ടു. മൃതദേഹം മൈസൂര്‍ സര്‍ക്കാര്‍ ആസ്പത്രി മോര്‍ച്ചറിയില്‍. ഇന്ന് (തിങ്കൾ) പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാട്ടിലെത്തിക്കും. സി.പി.എം മുന്‍ നീലേശ്വരം ഏരിയാക്കമ്മറ്റി അംഗം പി.പത്മനാഭന്‍ മാസ്റ്ററുടെയും കെ.ശാരദയുടെയും മകനാണ്. ഭാര്യ: പി.കെ.സുജാത (അധ്യാപിക വരക്കാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍) മകന്‍: അഭിജിത് (പ്ലസ്ടു വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: ശ്രിവിദ്യ (അധ്യാപിക. ബിരിക്കുളം എ.യു.പി.സ്‌കൂള്‍), സിന്ധു (അധ്യാപിക പനയാല്‍ എ യു പി.സ്‌കൂള്‍).
Read More » -
Movie
മലയാളികളുടെ മനസിളക്കിയ താരരാജാവ് രാം ചരൺൻ്റെ ‘കൊട്ടാരം വീട്
മമ്മൂട്ടിയും മോഹൻലാലുമായിരുന്നു അടുത്ത കാലം മലയാളിയുടെ താരരാജാക്കന്മാർ. സത്യനും പ്രേം നസീറുമൊക്കെ മലയാള സിനിമയെ അടക്കി ഭരിക്കുന്ന കാലത്തു പോലും ഇത്ര വലിയ വീരാരാധന പ്രകടമായിരുന്നില്ല. എം.ജി.ആറും പിന്നിട് രജനീകാന്തും തമിഴ് സിനിമയിലെ താരചക്രവർത്തിമാരായി വിരാജിക്കുമ്പൊഴും മലയാളി അന്യഭാഷാ താരങ്ങളെ അത്രയങ്ങ് പൂവിട്ടു പൂജിച്ചില്ല. പക്ഷേ വളരെ പെട്ടെന്നാണ് ട്രൻ്റ് മാറിയത്. അജിത്- വിജയ് തരംഗം തമിഴകത്തിനൊപ്പം മലയാളത്തിലും ആവേശക്കടലായി. അർദ്ധരാത്രിയിലും പുലർച്ചെയുമൊക്കെ നമ്മുടെ തീയേറ്ററുകൾ ജനസാഗരങ്ങളായി. തമിഴിലെ യുവതാരനിര മലയാളി യുവാക്കളുടെ താരദൈവങ്ങളായി. ഈ തരംഗം പിന്നീട് തെലുങ്ക്- കന്നട താരാരാധനയിലേയ്ക്കും പടർന്നു. രാം ചരണും യാഷുമൊക്കെ ഇന്ന് മലയാളി യുവാക്കളുടെ ആവേശമാണ്. ഈ നിരയിൻ മലയാളി യുവാക്കൾക്കിടയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് രാംചരൺ ആണ്. നടൻ ചിരഞ്ജീവിയുടെ മകൻ. അച്ഛൻ തെളിച്ച പാതയിലൂടെയാണ് രാംചരണും സിനിമയിലേക്കു പ്രവേശിച്ചത്. ആദ്യ ചിത്രം ‘ചിരുത’ തന്നെ സൂപ്പർ ഹിറ്റായി. രണ്ടാമത്തെ ചിത്രം രാജമൗലിയുടെ ‘കദീര’ തീയേറ്ററുകളെ ഇളക്കി മറിച്ചു. ഇപ്പാൾ തീയേറ്ററുകളെ…
Read More » -
India
ജാർഖണ്ഡിൽ കേബിൾ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: 10 പേർക്ക് പരിക്ക്
ജാർഖണ്ഡിൽ റോപ്പ്വേയിലെ കേബിൾ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. നിരവധി പേർ കേബിൾ കാറിൽ കുടുങ്ങിക്കിടക്കുകയാണ്. ദിയോഘറിൽ സ്ഥിതി ചെയ്യുന്ന ത്രികുട്ട് പർവതത്തിലാണ് സംഭവം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഈ റോപ്പ്വേയിൽ 25 ക്യാബിനുകളാണുള്ളത്. പ്രവർത്തിക്കുന്നതിനിടെ റോപ്പ്വേയുടെ ബന്ധം വേർപെട്ടുപോകുകയും അപകടത്തിൽപ്പെടുകയുമായിരുന്നു. ദേശീയ ദുരന്ത നിവാരണസേന സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ദിയോഘർ ഡെപ്യൂട്ടി കമ്മീഷണർ മജുനാഥ് ഭജൻത്രിയും സ്ഥലത്തെത്തിയിട്ടുണ്ട്.
Read More » -
Sports
ഇറ്റാലിയൻ ലീഗ് : എസി മിലാന് നിരാശ
ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ ഒന്നാം സ്ഥാനക്കാരായ എസി മിലാന് നിരാശ. എവേ പോരാട്ടത്തിൽ ടൊറീനോയുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് മിലാൻ സമനില വഴങ്ങുന്നത്. ഇതോടെ പോയിന്റ് ടേബിളിലെ മിലാന്റെ ഒന്നാം സ്ഥാനം ആശങ്കയിലായി. എസി മിലാന് 32 മത്സരങ്ങളിൽ നിന്ന് 68 പോയിന്റാണ് ഇപ്പോൾ ഉള്ളത്. രണ്ടാമതുള്ള ഇന്റർ മിലാൻ 31 മത്സരങ്ങളിൽ 66 പോയിന്റുമായി രണ്ടാമതുണ്ട്. ബാക്കിയുള്ള ഒരു മത്സരം വിജയിച്ചാൽ എസി മിലാനെ മറികടന്ന് ഇന്റർ മിലാൻ ലീഗിൽ ഒന്നാമത് എത്തും.
Read More »