NEWS

തിരുവനന്തപുരത്ത് ആന പാപ്പാനെ കുത്തിക്കൊന്നു

തിരുവനന്തപുരം : കല്ലമ്ബലത്ത് വിരണ്ട ആന പാപ്പാനെ കുത്തിക്കൊന്നു. കപ്പാംവിളയില്‍ തടിപിടിക്കാനായി കൊണ്ടുവന്ന ആനയാണ് വിരണ്ട് പാപ്പാനെ ആക്രമിച്ചത്.
വെള്ളല്ലൂര്‍ ആല്‍ത്തറ സ്വദേശി ഉണ്ണിയാണ് കൊല്ലപ്പെട്ടത് .ഇയാള്‍ ഒന്നാം പാപ്പാനാണ്.തടി പിടിയ്‌ക്കുന്നതിനിടെ ആന പെട്ടെന്ന് അക്രമാസക്തനാകുകയായിരുന്നു. തുടര്‍ന്ന് അടുത്തു നിന്നിരുന്ന ഉണ്ണിയെ ആന കുത്തി.ഗുരുതരമായി പരിക്കേറ്റ ഉണ്ണി സംഭവ സ്ഥലത്തു തന്നെ മരിക്കുകയായിരുന്നു.
പുത്തന്‍കുളം സ്വദേശി സജി എന്നയാളുടെ കണ്ണന്‍ എന്ന ആനയാണ് വിരണ്ടത്.എങ്ങനെയാണ് ആന വിരണ്ടത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.ആനയെ തളയ്‌ക്കാന്‍ എലിഫന്റ് സ്‌ക്വാഡ് ഉള്‍പ്പെടെ സ്ഥലത്ത് എത്തിയിട്ടുണ്ട്.

Back to top button
error: