വാഹനാപകടങ്ങളിൽ നിന്നും മുന്നറിയിപ്പ് നല്‍കുന്ന സംവിധാനവുമായി ആപ്പിള്‍ ഐഫോണ്‍ ഉടൻ വിപണിയിൽ എത്തുമെന്ന് റിപ്പോര്‍ട്ട്.ഐഒഎസ് 16, വാച്ച് ഒഎസ് 9 എന്നിവയുടെ ഭാഗമായി ഐഫോണിലും ആപ്പിള്‍ വാച്ചിലും ഈ സവിശേഷത ലഭ്യമാകുമെന്ന് വാള്‍ സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആപ്പിള്‍ ഉപകരണങ്ങളില്‍ നിര്‍മ്മിച്ച സെന്‍സറുകള്‍ വഴി ശേഖരിക്കുന്ന ഡാറ്റയെ വിലയിരുത്തിയാണ്
ക്രാഷ് ഡിറ്റക്ഷന്‍ സാങ്കേതികവിദ്യ തയ്യാറാക്കിയിരിക്കുന്നത്.വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പ്രകാരം, ഐഫോണ്‍, ആപ്പിള്‍ വാച്ച് ഉപയോക്താക്കളില്‍ നിന്നും ശേഖരിച്ച ഡാറ്റ വച്ച് 2021ല്‍ തന്നെ ആപ്പിള്‍ ക്രാഷ്-ഡിറ്റക്ഷന്‍ ഫീച്ചര്‍ പരീക്ഷിച്ചു തുടങ്ങിയെന്നാണ് പറയുന്നത്.ഈ പരീക്ഷണങ്ങളിലൂടെ ഒരു കോടിക്ക് അടുത്ത് വാഹന ആഘാതങ്ങള്‍ കണ്ടെത്താന്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കഴിഞ്ഞതായും റിപ്പോര്‍ട്ടിൽ പറയുന്നു