NEWS

മഴ രാവിലെ തന്നെ തുടങ്ങി; കാസർഗോഡ്, കണ്ണൂർ ഒഴികെയുള്ള ജില്ലകൾക്ക് ജാഗ്രതാ നിർദേശം

പത്തനംതിട്ട: പത്തനംതിട്ടയിൽ ഇന്ന് മഴ രാവിലെ തന്നെ തുടങ്ങിയിരിക്കയാണ്.റാന്നിയിൽ ഉൾപ്പടെ ശക്തമായ ഇടിമിന്നലോടെയാണ് മഴ പെയ്യുന്നത്.ഒരാഴ്ചയിലേറെയായി തുടരുന്ന മഴ കാർഷികമേഖലയിൽ അടക്കം വ്യാപകനാശനഷ്ടമാണ് ഇവിടങ്ങളിൽ വരുത്തിവച്ചിരിക്കുന്നത്.പലയിടത്തും വൈദ്യുതി ബന്ധം നിലച്ചിട്ട് ദിവസങ്ങളായി.
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള വടക്കന്‍ ശ്രീലങ്കയ്ക്കും തമിഴ്നാടിനും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് കാസര്‍ഗോഡ്, കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളില്‍ തിങ്കളാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നൽകിയിരുന്നു.

Back to top button
error: