KeralaNEWS

നടിയെ ആക്രമിച്ച കേസില്‍ താന്‍ മൊഴി മാറ്റിയിട്ടില്ലെന്ന് ഡോ.ഹൈദരലി

നടിയെ ആക്രമിച്ച കേസില്‍ താന്‍ മൊഴി മാറ്റിയിട്ടില്ലെന്ന് ഡോ.ഹൈദരലി മാധ്യമങ്ങളോട് പറഞ്ഞു. നടി ആക്രമിക്കപ്പെടുന്ന ദിവസം ദിലീപ് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു, ഇക്കാര്യം തന്നെയാണ് പൊലീസിനോട് പറഞ്ഞത്.

വിസ്താര വേളയില്‍ കോടതിയിലും ഇതേ മൊഴിയാണ് നല്‍കിയത്. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്.മൊഴി മാറ്റണം എന്ന് സുരാജ് ആവശ്യപ്പെട്ടിട്ടില്ലെന്നും ഹൈദരലി പറഞ്ഞു.

Signature-ad

2018ലെ വെള്ളപ്പൊക്കത്തില്‍ ആശുപത്രി രേഖകള്‍ നശിച്ചിരുന്നു, ഇതിനു ശേഷമാണ് കോടതിയില്‍ വിസ്തരിക്കാനായി വിളിപ്പിച്ചത്. എന്നാല്‍, ദിലീപ് ആശുപത്രിയില്‍ അഡ്മിറ്റായ ഡേറ്റ് മറന്നു പോയിരുന്നു. ഇക്കാര്യം സുരാജിനെ അറിയിച്ചു, സുരാജ് വക്കീലിനെ കാണാന്‍ സൗകര്യം ഒരുക്കി. പിന്നീട് വക്കീലുമായി സംസാരിച്ചിരുന്നുവെന്നും ഡോ.ഹൈദരലി അറിയിച്ചു.

Back to top button
error: