Month: April 2022
-
NEWS
എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമായി കേരളം
തിരുവനന്തപുരം: 6 പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടറികളുടെ പ്രവര്ത്തനോദ്ഘാടനവും ഫ്ളാഗോഫും ഏപ്രിൽ 12 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തൈക്കാട് ഭക്ഷ്യ സുരക്ഷാ ഭവൻ അങ്കണത്തിൽ മന്ത്രി വീണാ ജോര്ജ് നിർവഹിക്കും.സംസ്ഥാന സര്ക്കാരിന്റേയും എഫ്‌എസ്‌എസ്‌എഐയുടേയും സഹകരണത്തോടെയാണ് ലബോറട്ടറികൾ സജ്ജമാക്കിയത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, കാസര്ഗോഡ് എന്നീ ജില്ലകൾക്കായാണ് പുതുതായി മൊബൈൽ ലബോറട്ടികൾ അനുവദിച്ചിട്ടുള്ളത്.ഈ ഭക്ഷ്യ പരിശോധനാ ലബോറട്ടികൾ കൂടി സജ്ജമായതോടെ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമായി കേരളം മാറി. ഭക്ഷ്യ വസ്തുക്കളിലെ മായം ലാബുകളിൽ പോകാതെ തന്നെ കണ്ടുപിടിക്കാൻ സാധിക്കുന്ന അത്യാധുനിക സൗകര്യങ്ങളാണ് ഈ മൊബൈൽ ലാബുകളിൽ സജ്ജമാക്കിയിരിക്കുന്നത്.ഭക്ഷ്യ വസ്തുക്കളിലെ മായം പെട്ടെന്ന് കണ്ടുപിടിക്കുന്നതിനുള്ള ക്യുക്ക് അഡല്റ്ററേഷൻ ടെസ്റ്റുകൾ മൈക്രോബയോളജി, കെമിക്കൽ അനാലിസിസ് തുടങ്ങിയവ നടത്തുന്നതിനുള്ള സംവിധാനങ്ങളുണ്ട്. റിഫ്രാക്ടോമീറ്റര്, പിഎച്ച് & ടിഡിഎസ് മീറ്റര്, ഇലക്‌ട്രോണിക് ബാലന്സ്, ഹോട്ട്പ്ലേറ്റ്, മൈക്രോബയോളജി ഇന്ക്യുബേറ്റർ ഫ്യൂം ഹുഡ്, ലാമിനാർ എയർ ഫ്ളോ, ആട്ടോക്ലേവ്, മില്ക്കോസ്ക്രീന്,…
Read More » -
Business
പോര്‍ട്ടിയ ഓഹരി വിപണിയിലേക്ക്
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഹോം ഹെല്‍ത്ത് കെയര്‍ കമ്പനിയായ പോര്‍ട്ടിയ മെഡിക്കല്‍ പ്രൈവറ്റ് ലിമിറ്റഡ് ഓഹരി വിപണിയിലേക്ക് എത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രാരംഭ പബ്ലിക് ഓഫറിംഗിലൂടെ ഏകദേശം 900-1000 കോടി രൂപ സമാഹരിക്കാനാണ് പോര്‍ട്ടിയ മെഡിക്കല്‍ ലക്ഷ്യമിടുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലുള്ള ഷെയര്‍ഹോള്‍ഡര്‍മാരുടെ 700 കോടിയുടെ സെക്കന്‍ഡറി ഓഹരി വില്‍പ്പനയും 200 കോടിയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും അടങ്ങുന്നതായിരിക്കും ഐപിഒ. ഇതിന്റെ ഭാഗമായി മെയ് മാസത്തില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി) ഫയല്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തെ കുറിച്ച് കമ്പനി പ്രതികരിച്ചിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐപിഒയിലൂടെ ലഭിക്കുന്ന തുക പോര്‍ട്ടിയ മെഡിക്കല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ഉപയോഗിക്കും. ബംഗളൂരു ആസ്ഥാനമായുള്ള കമ്പനി അതിന്റെ വെബ്സൈറ്റില്‍ പറയുന്നതനുസരിച്ച്, അമ്മയുടെയും കുട്ടികളുടെയും പരിചരണം, പോഷകാഹാരം, ഡയറ്റ് കണ്‍സള്‍ട്ടേഷന്‍, ഫിസിയോതെറാപ്പി, നഴ്സിംഗ്, ലാബ് ടെസ്റ്റുകള്‍, കൗണ്‍സിലിംഗ്, മുതിര്‍ന്നവര്‍ക്കുള്ള പരിചരണം,…
Read More » -
Kerala
കെ.വി. തോമസിന് എഐസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്; ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണം
ന്യൂഡല്‍ഹി: പാര്‍ട്ടി നിര്‍ദേശം മറികടന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത മുതിര്‍ന്ന നേതാവ് കെ.വി.തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി എഐസിസി. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി നല്‍കിയിരിക്കുന്ന നോട്ടീസിന് ഒരാഴ്ചയ്ക്ക് അകം മറുപടി നല്‍കണം. എ.കെ. ആന്റണി അധ്യക്ഷനായ എഐസിസി അച്ചടക്കസമിതിയാണ് മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തിന് ശേഷം കെ.വി.തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്. കെ.വി. തോമസിന്റെ മറുപടി ലഭിച്ച ശേഷം അച്ചടക്കസമിതി ഇക്കാര്യത്തില്‍ തുടര്‍നടപടിക്ക് സോണിയ ഗാന്ധിക്ക് ശിപാര്‍ശ നല്‍കും. നേതൃത്വത്തെ വെല്ലുവിളിച്ച് കൊണ്ട് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുകയും സെമിനാറിന് ശേഷവും വിമര്‍ശനം തുടരുകയും ചെയ്യുന്ന കെ.വി. തോമസിനെതിരെ അടിയന്തരമായി കടുത്ത നടപടി വേണം എന്നാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടത്. എഐസിസിയുടെ നേരിട്ടുള്ള വിലക്ക് മറികടന്നാണ് കെ.വി. തോമസ് പരിപാടിക്ക് പോയതെന്ന കാര്യവും സുധാകരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തിരക്കിട്ടുള്ള നടപടികള്‍വേണ്ടെന്നും പാര്‍ട്ടി ചട്ടപ്രകാരമുള്ള നടപടികള്‍ മതിയെന്നുമുള്ള നിലയിലുമാണ് നേതൃത്വം എന്നാണ് കാരണം…
Read More » -
Crime
തൊടുപുഴ പീഡനം: പതിനേഴുകാരി പീഡനത്തിന് ഇരയായത് അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെ; രണ്ടാള്‍ക്കുമെതിരേ കേസെടുക്കാന്‍ സിഡബ്ല്യുസി നിര്‍ദ്ദേശം
ഇടുക്കി: തൊടുപുഴയില്‍ പതിനേഴുകാരി പീഡനത്തിന് ഇരയായത് അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെയെന്ന് സിഡബ്ല്യുസി. അമ്മയ്ക്കും മുത്തശ്ശിക്കും എതിരെ കേസെടുക്കാന്‍ സിഡബ്ല്യുസി പൊലീസിന് നിര്‍ദ്ദേശം നല്‍കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം 2020 ല്‍ നടത്തിയിരുന്നു. ഇതില്‍ അമ്മയ്‌ക്കെതിരെ സിഡബ്ല്യുസി നിര്‍ദ്ദേശപ്രകാരം വെള്ളത്തൂവല്‍ പൊലീസ് കേസെടുത്തിരുന്നു. കുട്ടിയെ ബാലവേലയ്ക്ക് വിധേയമാക്കിയതിനും ഇവര്‍ക്കെതിരെ 2019 ല്‍ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ബന്ധു വീട്ടില്‍ തുന്നല്‍ പഠിക്കുകയായിരുന്നെന്ന പെണ്‍കുട്ടിയുടെ തന്നെ മൊഴിയുടെ അടിസ്ഥാനത്തില്‍ പരാതി തള്ളിപ്പോയിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ആറുപേരാണ് ഇതുവരെ പിടിയിലായത്. നാല് പേരെ കുറിച്ചുള്ള വിവരങ്ങള്‍ കൂടി പൊലീസിന് കിട്ടിയുണ്ട്. ഒന്നര വര്‍ഷത്തിനിടെ പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. കുമാരമംഗലം സ്വദേശി ബേബിയെന്ന രഘുവാണ് ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുകൊണ്ടുപോയി പെണ്‍കുട്ടിയെ പലര്‍ക്കും കൈമാറിയത്. ഇതിന് ഇയാള്‍ പണവും കൈപ്പറ്റി. ബേബിയുടെ സുഹൃത്തായ തങ്കച്ചനാണ് ആദ്യം പീഡിപ്പിച്ചത്. പിന്നെ കോട്ടയത്തും എറണാകുളത്തുമൊക്കെ വച്ച് പെണ്കുട്ടി പീഡിപ്പിക്കപ്പെട്ടു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും…
Read More » -
NEWS
കേരളത്തിലേക്ക് അതിഥി തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരുന്നതിന് പുതിയ മാനദണ്ഡങ്ങൾ
തിരുവനന്തപുരം:കേരളത്തിലേക്ക് അതിഥി തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരുന്നതിന് പുതിയ മാനദണ്ഡം ഏര്‍പ്പെടുത്തുമെന്ന് തൊഴില്‍ മന്ത്രി വി.ശിവൻകുട്ടി.ഇതിനായി തൊഴിലാളികളെ എത്തിക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്ക് ചില നിബന്ധനകള്‍ കൊണ്ടുവരും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരുടെ ക്രിമിനല്‍ പശ്ചാത്തലമുള്‍പ്പെടെ പരിശോധിക്കുന്നതിന് പോലീസ് വെരിഫിക്കേഷന്‍ അടക്കമുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് അതിഥി തൊഴിലാളികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായി വികസിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷനായ GUEST APP ന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.അതിഥി തൊഴിലാളികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ആനുകൂല്യങ്ങളും നല്‍കുന്ന സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ അതിഥി തൊഴിലാളികളെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനാണ് ആപ്പ് വികസിപ്പിച്ചത്.തൊഴിലിടങ്ങളില്‍ നേരിട്ടെത്തി രജിസ്ട്രേഷന്‍ നടത്തി, മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്ത്, രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കും.പദ്ധതിയില്‍ അംഗമായിക്കഴിഞ്ഞവര്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുക. ടെര്‍മിനല്‍ ബെനഫിറ്റ്‌സ്, മരണാനന്തര ആനുകൂല്യം, ഭൗതിക ശരീരം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ധനസഹായം, പ്രസവ ആനുകൂല്യങ്ങള്‍, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ തുടങ്ങിയവ ഇത്തരത്തിൽ ലഭിക്കും.…
Read More » -
NEWS
ബാറ് കണ്ടപ്പോൾ കുട്ടിയെ മറന്നു;10 വയസ്സുകാരന് തുണയായത് പോലീസ്
ചെങ്ങന്നൂർ: ആശുപത്രിയിൽ അഡ്മിറ്റായ ഭാര്യയെ കാണാൻ 10 വയസ്സുകാരനായ മകനൊപ്പം വരുമ്പോഴായിരുന്നു ബാറ് കണ്ടത്.പിന്നെ ഒട്ടും അമാന്തിച്ചില്ല.മകനെ ബാറിന് പുറത്തു നിർത്തി അച്ഛൻ അകത്തേക്ക് കടന്നു.മിനിറ്റുകൾ മണിക്കൂറിന് വഴിമാറി.ഇതിനിടയിൽ മകൻ പേടിച്ച് കരയാൻ തുടങ്ങി.അപ്പോൾ അതുവഴി വന്ന പോലീസ് വാഹനം അത് കണ്ട് നിർത്തുകയും കുട്ടിയോട് കാര്യം തിരക്കുകയും ചെയ്തപ്പോഴാണ് ‘യഥാർത്ഥ’ കാര്യം പോലീസിന് മനസ്സിലാകുന്നത്.തുടർന്ന് പോലീസ് കുട്ടിയെ ആശുപത്രിയിൽ അമ്മയ്ക്കരികിൽ എത്തിച്ചു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ അമ്മയെ കാണാനാണ് ഇരുവരുമെത്തിയത്.തുടര്‍ന്ന് സമീപത്തെ ബാറില്‍ കയറിയ അച്ഛന്‍ കുട്ടിയുണ്ടെന്ന കാര്യം മറന്ന് മദ്യലഹരിയില്‍ മുഴുകി.ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഡോ. ആര്. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കുട്ടിയെ ആശുപത്രിയിൽ അമ്മയ്ക്കരികിൽ എത്തിച്ചത്.ശേഷം കുട്ടിയുടെ പിതാവിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തു.പാണ്ടനാട് വാടകയ്ക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളായിരുന്നു ഇവർ.
Read More » -
Kerala
എം സി ജോസഫൈന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറി
അന്തരിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എം സി ജോസഫൈന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറി. ജോസഫൈന്റെ ആഗ്രഹപ്രകാരമാണിത്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനനും ജോസഫൈന്റെ മകൻ മനു മത്തായിയും ചേർന്നാണ് മൃതദേഹം കളമശേരിയിലെ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കൈമാറിയത്. സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെയാണ് എംസി ജോസഫൈന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടനെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
Read More » -
NEWS
കൊല്ലത്ത് 84 വയസ്സുള്ള മാതാവിന് മകന്റെ ക്രൂര മര്‍ദ്ദനം; മർദ്ദനം പണം ആവശ്യപ്പെട്ട്
കൊല്ലം: ചവറയിൽ 84 വയസ്സുള്ള മാതാവിന് മകന്റെ ക്രൂര മര്‍ദ്ദനം.പണം ആവശ്യപ്പെട്ടാണ് മകൻ അമ്മയെ മര്‍ദ്ദിച്ചത്.സംഭവത്തിൽ മകന്‍ ഓമനക്കുട്ടനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് ഓമനക്കുട്ടന്‍ അമ്മയെ മര്‍ദ്ദിച്ചതെന്ന് പോലീസ് പറഞ്ഞു.വീടിന്റെ അടുക്കള ഭാഗത്തുവെച്ചാണ് പണം ആവശ്യപ്പെട്ട് ഓമനക്കുട്ടൻ അമ്മയെ മൃഗീയമായി മര്‍ദ്ദിച്ചത്.ആദ്യം അമ്മയുടെ മുഖത്ത് അടിക്കുന്നതും വരാന്തയിലേക്ക് എടുത്ത് എറിയുന്നതും അവിടെ നിന്നും വലിച്ചിഴയ്‌ക്കുന്നതും അയൽവാസികൾ ആരോ പകർത്തിയ വീഡിയോയില്‍ കാണാം.നേരത്തേയും ഓമനക്കുട്ടന്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.
Read More » -
NEWS
രാമനവമിയോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘർഷം; ഒരു മരണം
ന്യൂഡല്‍ഹി: രാമനവമിയോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന റാലിക്കിടെ നാല് സംസ്ഥാനങ്ങളില്‍ വര്‍ഗീയ സംഘര്‍ഷം.ഗുജറാത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഗുജറാത്ത്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.മദ്ധ്യപ്രദേശിലെ ഖാര്‍ഗോണില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.അക്രമികള്‍ കല്ലേറും തീവയ്പ്പും നടത്തിയതോടെ ഗുജറാത്തില്‍ പൊലീസിന് കണ്ണീര്‍വാതകം പ്രയോഗിക്കേണ്ടി വന്നു. അറുപത്തിയഞ്ച് വയസ് തോന്നിക്കുന്ന അജ്ഞാത മൃതദേഹമാണ് സംഘര്‍ഷത്തിന് പിന്നാലെ ഗുജറാത്തിലെ കമ്ബത്തില്‍ നിന്നും കണ്ടെത്തിയത്. മദ്ധ്യപ്രദേശില്‍ അക്രമികള്‍ വാഹനങ്ങളും മറ്റും അഗ്നിക്കിരയാക്കിയതോട അധികൃതര്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുകയായിരുന്നു. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കല്ലേറില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു.
Read More » -
NEWS
എൽ.എൽ.ബി ഒന്നാം ക്ലാസോടെ പാസായി ബസ് ഡ്രൈവർ
കൊച്ചി :എൽ.എല്‍.ബി. പരീക്ഷയില്‍ ഒന്നാം ക്ലാസോടെ വിജയിച്ച വിവരമറിയുമ്ബോള്‍ മുപ്പത്തടം വെളിയത്ത് ഹരീഷ് ഏലൂര്‍-ഫോര്‍ട്ടുകൊച്ചി റൂട്ടിലെ നന്ദനം ബസിന്റെ ഡ്രൈവിങ്‌സീറ്റിലിരുന്ന് ശ്രദ്ധയോടെ വളയംതിരിക്കുകയായിരുന്നു.ഹരീഷിന്റെ ജീവിതം ഇനി കാക്കിയില്‍നിന്ന് കറുത്തകോട്ടിലേക്കും ഡ്രൈവിങ് സീറ്റില്‍നിന്ന് കോടതിമുറികളിലേക്കുമായി റൂട്ട് മാറി ഓടും. വളവുകളും തിരിവുകളും പ്രതിബന്ധങ്ങളും പിന്നിട്ട് ലക്ഷ്യസ്ഥാനത്ത് എത്തിയ സന്തോഷം ഹരീഷിന്റെ മുഖത്ത് കാണാം. ബി.എസ്‌സി. ഇലക്‌ട്രോണിക്‌സില്‍ ബിരുദവും കളമശ്ശേരി ഗവ. പോളിടെക്നിക്കില്‍നിന്ന് ഇന്‍സ്ട്രുമെന്റേഷന്‍ കോഴ്സും പാസായി ഏലൂര്‍ ഇ.എസ്.ഐ. റഫറന്‍സ് വിഭാഗത്തില്‍ താത്കാലിക ജോലിയില്‍ പ്രവേശിച്ചതിനു പിന്നാലെയാണ് 2012-ല്‍ കളമശ്ശേരിയിലുണ്ടായ ബസ് അപകടത്തില്‍ പിതാവ് സോമസുന്ദരന്‍ പിള്ളയ്ക്കും അമ്മ കോമളത്തിനും ഗുരുതരമായി പരിക്കേറ്റത്. അച്ഛന്റെ ഒരു കാല്‍ മുട്ടിനു താഴെ മുറിച്ചുമാറ്റി. ചികിത്സയെത്തുടര്‍ന്ന് പ്രമേഹം കൂടി അമ്മയുടെ ഇരുവൃക്കകളും തകരാറിലായി. കുടുംബത്തിന്റെ ചുമതല ഹരീഷിനായി. ചികിത്സയും സഹോദരന്റെ പഠിപ്പും മുടങ്ങതിരിക്കാന്‍ താത്കാലിക ജോലി ഉപേക്ഷിച്ച് ബസ് ഡ്രൈവറായി. ഏഴു കൊല്ലം വളയം പിടിച്ചു. ഇതിനിടെ രോഗം മൂര്‍ച്ഛിച്ച് അമ്മ മരിച്ചു. വെച്ചുപിടിപ്പിച്ച പൊയ്ക്കാലുമായി അച്ഛന്‍ ഓട്ടോറിക്ഷ ഓടിച്ചു…
Read More »