Month: September 2020

  • NEWS

    സംസ്ഥാനത്ത് ആറാമത്തെ പോലീസ് ബറ്റാലിയന്‍ ഉടന്‍ നിലവില്‍ വരും; 15 സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ കൂടി

    സംസ്ഥാനത്ത് ആറാമത്തെ പോലീസ് ബറ്റാലിയന്‍ നിലമ്പൂര്‍ ആസ്ഥാനമാക്കി ഉടന്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആസ്ഥാനം പിന്നീട് കോഴിക്കേട്ടേയ്ക്ക് മാറ്റും. പുതുതായി നിര്‍മ്മിച്ച വര്‍ക്കല, പൊന്‍മുടി പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങളുടേയും കൊല്ലം റൂറല്‍ കമാന്‍റ് സെന്‍ററിന്‍റെയും ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടമായി 100 പേരെയാണ് പുതിയ ബറ്റാലിയനില്‍ നിയമിക്കുക. മൂന്ന് വര്‍ഷത്തിനുശേഷം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ ബറ്റാലിയനില്‍ 1000 പേരുണ്ടാകും. ഇതില്‍ പകുതിയും വനിതകളാവും. സംസ്ഥാനത്ത് പോലീസ് നിര്‍വ്വഹണം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ 25 പുതിയ പോലീസ് സബ്ബ് ഡിവിഷനുകള്‍ക്ക് രൂപം നല്‍കും. നിലവില്‍ 60 സബ്ബ് ഡിവിഷനുകളാണുളളത്. തിരുവനന്തപുരം റൂറല്‍, കൊല്ലം റൂറല്‍, എറണാകുളം റൂറല്‍, വയനാട്, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളില്‍ പുതിയ വനിതാ പോലീസ് സ്റ്റേഷനുകളും തുറക്കും. ഇതോടെ സംസ്ഥാനത്തെ 19 പോലീസ് ജില്ലകളിലും വനിതാ പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമമാകും. നിലവില്‍ 14 പോലീസ് ജില്ലകളിലാണ് വനിതാ പോലീസ് സ്റ്റേഷനുകളുളളത്. സംസ്ഥാനത്ത് 15 പോലീസ്…

    Read More »
  • NEWS

    “അഭിനയം നിർത്താൻ മമ്മൂട്ടി തീരുമാനിച്ചു “

    തുടരെ തുടരെ സിനിമകൾ പരാജയപ്പെട്ടപ്പോൾ അഭിനയം നിർത്താൻ മമ്മൂട്ടി തീരുമാനിച്ചിരുന്നുവെന്നു തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് .ന്യൂഡൽഹി എന്ന ചിത്രമാണ് മമ്മൂട്ടിയുടെ തിരിച്ചുവരവിന് കളമൊരുക്കിയത് .ആ കഥ പറയുകയാണ് ന്യൂഡൽഹിയുടെ തിരക്കഥാകൃത്ത് കൂടിയായ ഡെന്നിസ് ജോസഫ് .വീഡിയോ കാണുക

    Read More »
  • NEWS

    തെലുഗ് സീരിയന്‍ താരം ശ്രാവണി ആത്മഹത്യ ചെയ്ത നിലയില്‍

    ഹൈദരാബാദ്: തെലുഗ് സീരിയന്‍ താരം ശ്രാവണി കൊണ്ടാപള്ളി ആത്മഹത്യ ചെയ്ത നിലയില്‍. ഹൈദരാബാദിലെ മധുരനഗറിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രണയനൈരാശ്യമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. ടിക് ടോക്കിലൂടെ പരിചയപ്പെട്ട ദേവരാജ് റെഡ്ഡി എന്നൊരാളുമായി ശ്രാവണി അടുപ്പത്തിലായിരുന്നു വെന്നും പിന്നീട് ഇയാള്‍ നടിയെ മാനസികമായ പീഡിപ്പിച്ചുവെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചുവെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. മൗനരാഗം, മനസു മംമത തുടങ്ങിയ സീരിയിലൂകളിലൂടെയാണ് ശ്രാവണി ശ്രദ്ധ നേടിയത്.

    Read More »
  • TRENDING

    രാജ്യത്ത്‌ 24 മണിക്കൂറിനിടെ 89,706 കോവിഡ് രോഗികള്‍

    ന്യൂഡല്‍ഹി: ഓരോ ദിവസം ചെല്ലുന്തോറും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. രോഗമുക്തി നിരക്കിന് സമാനമായി രോഗികളുടെ എണ്ണവും വര്‍ധിക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,706 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 43,70,128 ആയി ഉയര്‍ന്നു. അതേസമയം, 1115 മരണം കൂടി രാജ്യത്ത് സ്ഥിരീകരിച്ചു. ഔദ്യോഗിക കണക്കനുസരിച്ച് ഇത് വരെ 73,890 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 8,97,394 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇത് വരെ 33,98,844 പേരാണ് രോഗമുക്തി നേടിയത്. 77.77 ശതമാനമാണ് നിലവില്‍ രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 20, 131 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശില്‍ 10601, കര്‍ണാടകയില്‍ 7866, ഡല്‍ഹിയില്‍ 3609 , യു പിയില്‍ 6622, തമിഴ്‌നാട്ടില്‍ 5684 എന്നിങ്ങനെയാണ് പ്രതിദിന രോഗബാധ. അതേസമയം, രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 2 ലക്ഷം കടക്കുന്ന ആദ്യ ജില്ലയായി പുണെ മാറി. 4615…

    Read More »
  • NEWS

    റംസി കേസില്‍ അന്വേഷണം നിർണായക ഘട്ടത്തിൽ, ലക്ഷ്മി പ്രമോദിന്റെ ഫോൺ പിടിച്ചെടുത്തു

    കൊട്ടിയം: വിവാഹത്തില്‍ നിന്നു പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിരവധി തെളിവുകളാണ് പുറത്ത് വരുന്നത്. പ്രതി ഹാരിസിന്റെ മാതാപിതാക്കളിലേക്കും സീരിയല്‍ നടി ലക്ഷ്മി പ്രമോദിലേക്കും കേസില്‍ അന്വേഷണം നീങ്ങണമെന്ന മരിച്ച റംസിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് നടിയുടേയും ബന്ധുക്കളുടെ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു. സീരിയല്‍ നടിയുടെ ഗൂഢാലോചനയാണ് ഹാരീസില്‍ നിന്ന് ഗര്‍ഭിണിയായ റംസിയെ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിനു വിധേയമാക്കിയതെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ നടിയെ ചോദ്യം ചെയ്തതായും പ്രാഥമിക പരിശോധനയ്ക്കായി നടി ഉള്‍പ്പെടെയുള്ള പ്രതിയുടെ കുടുംബാംഗങ്ങളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതായും വരും ദിവസങ്ങളില്‍ വിശദമായി ചോദ്യം ചെയ്യുമെന്നും കൊട്ടിയം എസ്‌ഐ അമല്‍ സി. പറഞ്ഞു. ചോദ്യം ചെയ്യലില്‍ ലക്ഷ്മി പ്രമോദില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന . ഹാരിസും റംസിയും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നുവെന്ന കാര്യം ലക്ഷ്മി പോലീസിനോട് പറഞ്ഞു .എന്നാല്‍ പിന്നീട് ഹാരിസ് റംസിയെ വേണ്ടെന്നു പറഞ്ഞു .ഈ പശ്ചാത്തലത്തില്‍ വീട്ടുകാര്‍ ഹാരിസിന് വേറെ വിവാഹം ആലോചിച്ചുവെന്ന്…

    Read More »
  • NEWS

    സാവകാശം ചോദിച്ചു, ഇ ഡി തള്ളി, ബിനീഷ് ചോദ്യം ചെയ്യലിന് ഹാജരായി

    സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ ഹാജരായി. കഴിഞ്ഞ ദിവസം ഇ ഡി ചോദ്യം ചെയ്യലിനു ഹാജരാകാൻ ബിനീഷിന് നോട്ടീസ് നൽകിയിരുന്നു. ആറ് ദിവസത്തെ സാവകാശം ബിനീഷ് ചോദിച്ചിരുന്നെങ്കിലും ഇ ഡി അത് അനുവദിച്ചില്ല.ഇന്ന് തന്നെ ഹാജരാകാൻ ഇ ഡി നിർദേശിക്കുകയായിരുന്നു. സ്വർണക്കടത്തിന് പിന്നിലെ ഹവാല -ബിനാമി ബന്ധം സംബന്ധിച്ചാണ് ചോദ്യം ചെയ്യൽ. ബിനീഷുമായി ബന്ധപ്പെട്ട കമ്പനികളുടെ പ്രവർത്തനങ്ങൾ ഇ ഡി ചോദിച്ചറിയും. 2015 ന് ശേഷം രണ്ട് കമ്പനികൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ ഉദ്ദേശ്യം ചോദിച്ചറിയും. ഈ കമ്പനികൾ വരവ് ചെലവ് കണക്കുകൾ സമർപ്പിച്ചിട്ടില്ല. മാത്രമല്ല ഇവയുടെ ലൈസൻസുകൾ ക്യാൻസൽ ആയിരിക്കുകയാണ്. മയക്കുമരുന്ന് കേസിൽ ബംഗളുരുവിൽ അറസ്റ്റ് ചെയ്യപ്പെട്ട അനൂപ് മുഹമ്മദ് ബിനീഷിന്റെ പേര് പറഞ്ഞിരുന്നു .ബിസിനസ് തുടങ്ങാൻ ബിനീഷ് സാമ്പത്തികമായി സഹായിച്ചിട്ടുണ്ട് എന്നാണ് അനൂപിന്റെ വെളിപ്പെടുത്തൽ .

    Read More »
  • TRENDING

    സാക്ഷരതയില്‍ വീണ്ടും കേരളം ഒന്നാമത്

    നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ട് പ്രകാരം 96.2 ശതമാനം സാക്ഷരതാ നിരക്കുമായി കേരളം വീണ്ടും ഒന്നാമതെത്തി. ലോക സാക്ഷരതാ ദിനത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് അഭിമാനാർഹമായ ഈ മുന്നേറ്റം. സാക്ഷരതാനിരക്ക് ഏറ്റവും കുറവ് ആന്ധ്ര പ്രദേശിലാണ്: 66.4 ശതമാനം. ഏഴ് വയസ്സിന് മുകളിൽ പ്രായമുള്ളവരെയാണ് സർവേയിൽ പരിഗണിച്ചത്. രണ്ടാമത് ഡൽഹി: 88.7 ശതമാനം സാക്ഷരത. ഉത്തരാഖണ്ഡ് (87.6 ശതമാനം), ഹിമാചൽ പ്രദേശ് (86.6 ശതമാനം), അസ്സം (85.9 ശതമാനം) എന്നിവ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടി. ഏറ്റവും പിന്നിലെത്തിയ രണ്ടാമത്തെ സംസ്ഥാനം 69.7 ശതമാനം മാത്രം സാക്ഷരതയുള്ള രാജസ്ഥാനാണ്. ബിഹാർ (70.9 ശതമാനം), തെലങ്കാന (72.8 ശതമാനം), ഉത്തർ പ്രദേശ് (73 ശതമാനം), മധ്യപ്രദേശ് (73.7 ശതമാനം) എന്നിവയും പിന്നിലായി. രാജ്യത്തെ ശരാശരി സാക്ഷരത 77.7 ശതമാനമാണ്. ഗ്രാമീണ മേഖലയിൽ 73.5 ശതമാനവും നഗരമേഖലകളിൽ 87.7 ശതമാനവുമാണ് സാക്ഷരത. രാജ്യത്തെ 84.7 ശതമാനം പുരുഷന്മാരും 70.3 ശതമാനം സ്ത്രീകളും സാക്ഷരരാണ്. എല്ലാ…

    Read More »
  • NEWS

    ബോളിവുഡിൽ ജസ്റ്റിസ് ഫോർ റിയ ക്യാമ്പയിൻ

    മയക്കുമരുന്ന് കേസിൽ നാര്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത സുശാന്ത് സിങ് രാജ്പുത്തിന്റെ കാമുകി റിയ ചക്രബര്ത്തിക്കു വേണ്ടി ബോളിവുഡിൽ ജസ്റ്റിസ് ഫോർ റിയ ക്യാമ്പയിൻ .വിദ്യ ബാലൻ മുതൽ അനുരാഗ് കശ്യപ് വരെയുള്ള താര നിരയാണ് കാമ്പയിനിൽ അണിചേരുന്നത് . മാധ്യമ വിചാരണക്കെതിരെ ആണ് ക്യാമ്പയിൻ .ബോളിവുഡിലെ നടൻമാർ കേസിൽ പെടുമ്പോൾ നിയന്ത്രണം പാലിക്കുന്ന മാധ്യമങ്ങൾ നടിമാരുടെ കാര്യത്തിൽ നിയന്ത്രണം വിടുന്നതാണ് ക്യാമ്പയിന് കാരണമായത് . Rhea reached the NCB office with a message on her clothes. Decode her arrogant message. #WorldUnitedForSSRJustice pic.twitter.com/zn7OCBHS1w — Anurag Sinha (@anuragsinha1992) September 8, 2020 pic.twitter.com/1TcwD7X9W6 — Dia Mirza (@deespeak) September 8, 2020 #JusticeForRhea pic.twitter.com/U7AnlSkfib — Anurag Kashyap (@anuragkashyap72) September 8, 2020

    Read More »
  • TRENDING

    സന്തോഷ് കീഴാറ്റൂർ ആറ് കഥാപാത്രങ്ങളാകുന്ന “കോവിഡ് 19 സ്റ്റിഗ്‌മ ” (കോവിഡ് പ്രതിരോധ ബോധവൽക്കരണ ഹ്രസ്വചിത്രം)

    കോവിഡ് കാലത്തെ സമ്മർദ്ദങ്ങൾ ചേർത്തിണക്കി നടൻ സന്തോഷ് കീഴാറ്റൂർ അഭിനയിച്ച ഷോർട്ട് ഫിക്ഷനാണ് ” കോവിഡ് 19 സ്‌റ്റിഗ്മ ” . ഈ ഷോർട്ട് ഫിക്ഷനിൽ സന്തോഷ് കീഴാറ്റൂർ ആറു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിന്റെ പ്രശസ്ത താരങ്ങളായ മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും എഫ് ബി പേജുകളിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. വിഷാദവും സമ്മർദ്ദങ്ങളും നേരിടുന്നവരെ സഹായിക്കാൻ നാഷണൽ ഹെൽത്ത് മിഷൻ, മാനസികാരോഗ്യവകുപ്പ്, ഡോക്ടർമാർ എന്നിവരുടെ സേവനങ്ങൾ ലഭ്യമാണ്. മടിക്കാതെ ഭയക്കാതെ ഇവരുടെ സേവനങ്ങൾ സ്വീകരിക്കുക. മരണത്തോളം സഞ്ചരിക്കാതെ ധൈര്യമായി മുന്നോട്ടു പോകാം , പ്രതിരോധിക്കാം. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) കണ്ണൂർ, ദേശീയ ആരോഗ്യദൗത്യം കണ്ണൂർ ഉണർവ്വ്, ജില്ലാ മാനസികാരോഗ്യ പരിപാടി കണ്ണൂർ എന്നിവ ചേർന്നാണ് കോവിഡ് 19 സ്‌റ്റിഗ്മ അവതരിപ്പിക്കുന്നത്. സംവിധാനം – സന്തോഷ് കീഴാറ്റൂർ, ഛായാഗ്രഹണം – ജലീൽ ബാദുഷ, രചന – സുരേഷ്ബാബു ശ്രീസ്ത , എഡിറ്റിംഗ് – അഖിലേഷ് മോഹൻ , ക്രിയേറ്റീവ് പിന്തുണ –…

    Read More »
  • NEWS

    റിയയ്ക്കു ജാമ്യമില്ല,14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി

    ലഹരി മരുന്ന് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട റിയ ചക്രബർത്തിക്ക് ജാമ്യമില്ല .റിയയെ 14 ദിവസത്തെ ജഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു . ജാമ്യത്തിനായി മുംബൈ സെഷൻസ് കോടതിയെ റിയ സമീപിക്കും എന്നാണ് വിവരം .കോവിഡ് ടെസ്റ്റ് നടത്തിയതിനു ശേഷമാണ് റിയയെ പോലീസ് വാഹനത്തിൽ കയറ്റിയത് .കൂടി നിന്ന മാധ്യമപ്രവർത്തകർക്ക് കൈവീശിയാണ് റിയ പോലീസ് വാഹനത്തിൽ കയറിയത് . സഹോദരൻ ഷോവിക് ചക്രബർത്തി ,സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡാ ,സഹായി ദീപേഷ് സാവന്ത് എന്നിവരെ മൂന്ന് ദിവസം മുൻപ് നാര്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു . ചോദ്യം ചെയ്യലിൽ സുശാന്തിന്‌ താൻ മയക്കുമരുന്ന് വാങ്ങി നൽകിയിട്ടുണ്ടെന്നും സ്വയം ഉപയോഗിച്ചിട്ടുണ്ടെന്നും റിയ സമ്മതിച്ചതായാണ് വിവരം .സുശാന്തിന്റെ കാമുകി ആയിരുന്നു 28 കാരി റിയ ചക്രബർത്തി .

    Read More »
Back to top button
error: