ജോസ് കെ മാണിയ്ക്ക് രാജ്യസഭാ സീറ്റ് ദാനം ചെയ്തതത് വിവേക് ശൂന്യമായ നടപടി,ഓർമിപ്പിച്ച് വി എം സുധീരൻ

കോൺഗ്രസ് താല്പര്യം ബലികഴിച്ച് ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് ദാനം ചെയ്തത് വിവേകശൂന്യമായ നടപടിയാണെന്ന് താൻ അന്നേ ചൂണ്ടിക്കാട്ടിയിരുന്നുവെന്നു കെപിസിസി മുൻ അധ്യക്ഷൻ വി എം സുധീരൻ .ഫേസ്ബുക് കുറിപ്പിലാണ് പ്രതികരണം .

വി എം സുധീരന്റെ കുറിപ്പിലേക്ക് –

ജോസ് കെ മാണി യുഡിഎഫിനോട് വിശ്വാസ വഞ്ചന കാട്ടിയെന്നും രാജ്യസഭാംഗത്വം രാജിവെക്കണമെന്നും ബഹു പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടതായി കാണുന്നു.

ഇത്തരുണത്തിൽ പഴയ ഒരു കാര്യം ഓർമപ്പെടുത്തുന്നത് തികച്ചും ഉചിതവും പ്രസക്തവുമാണ്.
കോൺഗ്രസിന് തികച്ചും അർഹതപ്പെട്ട രാജ്യസഭാ സീറ്റ് യാതൊരു തത്വദീക്ഷയുമില്ലാതെ പാർട്ടി താല്പര്യം ബലി കഴിച്ച് കൊണ്ട് ജോസ് കെ മാണിക്ക് ‘ദാനം’ചെയ്ത നേതൃത്വത്തിൻ്റെ വിവേകശൂന്യവും ദീർഘവീക്ഷണമില്ലാത്തതുമായ നടപടി ശരിയായില്ലെന്ന് ഞാൻ അന്നേ ചൂണ്ടിക്കാണിച്ചിരുന്നു.

കോൺഗ്രസിൻ്റെയും യുഡിഎഫിൻ്റെയും ഉത്തമ താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് അപ്രകാരം അഭിപ്രായപ്പെട്ടത്. തുടർന്ന് എൻറെ വിയോജിപ്പിൻ്റെ ഭാഗമായി യുഡിഎഫ് ഉന്നതാധികാര സമിതിയിൽ നിന്നും രാജിവയ്ക്കുകയും ചെയ്തു.

എൻറെ നിലപാട് തീർത്തും ശരിയായിരുന്നു എന്ന് തെളിയിക്കപ്പെട്ടതിൽ അതിയായ ചാരിതാർത്ഥ്യമുണ്ട്. ഇനിയും ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കട്ടെ.

ജോസ് കെ മാണി യുഡിഎഫിനോട് വിശ്വാസ വഞ്ചന കാട്ടിയെന്നും രാജ്യസഭാംഗത്വം രാജിവെക്കണമെന്നും ബഹു പ്രതിപക്ഷ നേതാവ്…

ഇനിപ്പറയുന്നതിൽ VM Sudheeran പോസ്‌റ്റുചെയ്‌തത് 2020, സെപ്റ്റംബർ 8, ചൊവ്വാഴ്ച

Leave a Reply

Your email address will not be published. Required fields are marked *