Month: September 2020

  • ഖേദം പ്രകടിപ്പിച്ച് ചെന്നിത്തല

    തിരുവനന്തപുരം: സ്ത്രീപീഡനവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം നടത്തിയതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഖേദം പ്രകടിപ്പിച്ചു. മനസ്സില്‍ ഉദ്ദേശിക്കാത്ത പരമാര്‍ശമാണുണ്ടായതെന്നും വിവാദ വാക്കുകള്‍ പിന്‍വലിച്ച് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ചെന്നിത്തല ഖേദപ്രകടിപ്പിച്ചത്. കോവിഡ് രോഗിയായ യുവതി ആംബുലന്‍സില്‍ വെച്ച് പീഡിപ്പിക്കപ്പെട്ട സംഭവം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം സ്ത്രീപീഡനവുമായി ബന്ധപ്പെട്ടുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായി ഡി.വൈ.എഫ്.ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പാടുള്ളുവെന്ന് എവിടെയെങ്കിലും എഴുതി വെച്ചിട്ടുണ്ടോ എന്നയിരുന്നു ചെന്നിത്തലയുടെ വിവാദപരാമര്‍ശം.ഇതിന് പിന്നാലെ വലിയ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവിനെതിരേ ഉയര്‍ന്നത്. എന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്തിട്ടായാലും സ്ത്രീകളുടെ മനസിന് നേരിയ പോറല്‍ പോലും ഉണ്ടാകാനിടയാകരുത് എന്നതില്‍ എനിക്ക് നിര്‍ബന്ധമുണ്ട്. അത്തരം ചില പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. എന്റെ പൊതുജീവിതത്തില്‍ ഒരിക്കല്‍ പോലും സ്ത്രീകള്‍ക്കെതിരായി മോശപ്പെട്ട പരാമര്‍ശം ഉണ്ടായിട്ടില്ല. ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിന് ഉത്തരം നല്‍കുന്ന അവസരത്തില്‍ വിദൂരമായി പോലും, മനസില്‍ ഉദ്ദേശിക്കാത്ത…

    Read More »
  • NEWS

    സര്‍ക്കാരിന് തിരിച്ചടി, ഇലക്ഷന്‍ മതിയായ കാരണങ്ങളില്ലാതെ നീക്കിവെക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

    ന്യൂഡല്‍ഹി: സര്‍ക്കാരിന് തിരിച്ചടി. ഇലക്ഷന്‍ മതിയായ കാരണങ്ങളില്ലാതെ നീക്കിവെക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകളില്‍ നിലവില്‍ ഉന്നയിക്കുന്നത് തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ മതിയായ കാരണങ്ങള്‍ അല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെടുന്ന എംഎല്‍മാര്‍ക്ക് പ്രവര്‍ത്തന കാലാവധി ആറ് മാസം മാത്രമാണെന്നത് തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള മതിയായ കാരണമല്ലെന്നും നിയമപ്രകാരം സീറ്റ് ഒഴിവുവരുന്ന കാലാവധി മുതല്‍ പ്രവര്‍ത്തനത്തിന് ഒരു കൊല്ലം വരെ സമയം ഉണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടമെന്നും അത് പാലിക്കണെന്നും കമ്മീഷന്‍ പറഞ്ഞു. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ മാത്രം ആവശ്യപ്പെട്ടാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം സ്വീകരിക്കാനാവില്ല. എല്ലാ പാര്‍ട്ടികളും ഇതേ ആവശ്യം മുന്നോട്ടുവെച്ചാല്‍ അത് പരിശോധിക്കും. സംസ്ഥാനത്തിന്റെ നിയമസഭയ്ക്ക് ഇനി ആറുമാസത്തെ കാലാവധിയേയുളളൂ. അതിനാല്‍ വിജയിച്ചുവരുന്ന എംഎല്‍എമാര്‍ക്ക് അടുത്ത പൊതുതിരഞ്ഞെടുപ്പിനുളള പൊതുപെരുമാറ്റച്ചട്ടം അടക്കമുളളവ നിലവില്‍ വരുന്ന ഏപ്രില്‍ മാസത്തിന് തൊട്ടുമുമ്പുവരെ മാത്രമേ പ്രവര്‍ത്തന കാലാവധി ഉണ്ടാവുകയുളളൂ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചുവേണം തിരഞ്ഞെടുപ്പ് നടത്തേണ്ടത്. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തിരഞ്ഞെടുപ്പ് ഒഴിവാക്കാം എന്ന നിര്‍ദേശം…

    Read More »
  • NEWS

    പന്തീരാങ്കാവ് യു.എ.പി.എ കേസ്‌; അലനും താഹയ്ക്കും ജാമ്യം

    കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ. കേസിലെ പ്രതികളായ അലനും താഹയ്ക്കും ജാമ്യം. കൊച്ചിയിലെ എന്‍.ഐ.എ. കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ട് മാതാപിതാക്കളില്‍ ആരുടെയെങ്കിലും ജാമ്യം, പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ടുവെച്ചിരിക്കുന്നത്. എന്‍.ഐ.എ. കസ്റ്റഡിയില്‍ പത്ത് മാസത്തിനു ശേഷമാണ് ഇരുവര്‍ക്കും ജാമ്യം ലഭിക്കുന്നത്. പത്ത് മാസമായി എന്‍.ഐ.എ. കസ്റ്റഡിയില്‍ കഴിയുകയാണ് ഇരുവരും. മാവോയിസ്റ്റ് ബന്ധത്തിനുള്ള തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല, ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടും കസ്റ്റഡിയില്‍ തുടരുന്നു തുടങ്ങിയ വാദങ്ങളാണ് പ്രതിഭാഗം വക്കീല്‍ മുന്നോട്ടുവെച്ചത്. ഇവ അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. 2019 നവംബർ ഒന്നിനായിരുന്നു കോഴിക്കോട് പന്തീരാങ്കാവിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ മാവോയിസ്റ്റ് ലഘുലേഖയും ബാനറും കണ്ടെത്തിയതിനെ തുടർന്ന് അലനേയും താഹയേയും പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് എൻഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു.

    Read More »
  • NEWS

    ആരാണ് ലക്ഷ്മി പ്രമോദ്?

    കണ്ണീര്‍ കഥാപാത്രങ്ങളെക്കാളും സീരിയല്‍ പ്രേമികള്‍ക്ക് ഇപ്പോള്‍ പ്രിയം നെഗറ്റീവ് റോള്‍ കൈകാര്യം ചെയ്യുന്ന വില്ലനെയോ വില്ലത്തിയെയോ ആണ്. അത്തരത്തില്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ വില്ലത്തിയാണ് ലക്ഷ്മി പ്രമോദ്. ‘പരസ്പര’ത്തിലെ സ്മൃതി ഉൾപ്പടെ എല്ലാ സീരിയലുകളിലും നെഗറ്റീവ് റോളുകളാണ് ലക്ഷ്മി അഭിനയിച്ചിട്ടുളളത്. ഷോര്‍ട്ട് ഫിലിമുകളിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന ലക്ഷ്മി, റിജു നായർ സംവിധാനം ചെയ്ത ‘സ്നേഹമുള്ള ഒരാൾ കൂടെയുള്ളപ്പോൾ’ എന്ന സിനിമയിൽ ശ്രദ്ധേയമായ റോളിൽ അഭിനയിച്ചു. തുടർന്നാണ് പരസ്പരം, ഭാഗ്യജാതകം എന്നീ സീരിയലുകളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടംനേടി. ഇപ്പോൾ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന സീ കേരളയിലെ ‘പൂക്കാലം വരവായി’ ഏഷ്യാനെറ്റിലെ ‘പൗർണമിത്തിങ്കൾ’ എന്നീ പരമ്പരകളിലൂടെ മലയാളത്തിലെ എണ്ണം പറഞ്ഞ നായികമാരുടെ നിരയിലെത്തി ലക്ഷ്മി പ്രമോദ്. പ്രണയവിവാഹമായിരുന്നു ലക്ഷ്മിയുടേത്. നീണ്ടകാലത്തെ പ്രണയത്തിനൊടുവിലാണ് അസര്‍ മുഹമ്മദ് എന്ന യുവാവുമായി ലക്ഷ്മിയുടെ വിവാഹം. ദുവ എന്നൊരു മകളുമുണ്ട് ഇവര്‍ക്ക്. കൊല്ലം സ്വദേശിയായ ലക്ഷ്മി പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘മുകേഷ്…

    Read More »
  • TRENDING

    മൊബൈൽ ടവറുകൾ ആരോഗ്യത്തിന് ഹാനികരം എന്നത് വ്യാജ പ്രചരണം

    വാർത്താ വിനിമയത്തിന് ഉപയോഗിക്കുന്ന റേഡിയോ തരംഗങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ടെലികോം വകുപ്പ് വ്യക്തമാക്കി. റേഡിയോ തരംഗങ്ങളുടെ പരിധിയെപ്പറ്റി അന്താരാഷ്ട്ര ഏജൻസികൾ നൽകിയിട്ടുള്ള മാർഗ നിർദ്ദേശങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് കേന്ദ്ര സർക്കാരിന്റെ രൂപരേഖ മാനിച്ചാണ് രാജ്യത്തെ മൊബൈൽ ടവറുകൾ പ്രവർത്തിക്കുന്നതെന്ന് ടെലികോം വകുപ്പ് കേരള മേഖല സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.പി.ടി.മാത്യു ഐ. ടി. എസ് പറഞ്ഞു. ലഭ്യമായ ശാസ്ത്രീയ പഠനങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ മൊബൈൽ ടവറുകളിൽ നിന്നുള്ള താരതമ്യേന കുറഞ്ഞ റേഡിയേഷൻ അപകടകരമല്ല എന്നുറപ്പ് വരുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ആഗോളതലത്തിൽ നടത്തിയിട്ടുള്ള നിരന്തര പഠനങ്ങൾക്കൊപ്പം 2014 ൽ അലഹബാദ് ഹൈകോടതിയുടെ ലക്‌നോ ബഞ്ചിന്റെ നിർദേശപ്രകാരം വിവിധമേഖലകളിലെ വിദഗ്ധരുടെ നേതൃത്വത്തിലും പഠനം നടന്നിട്ടുണ്ട്. മൊബൈൽ ടവറുകളുടെ റേഡിയേഷൻ പരിധിയിൽ ഇന്ത്യയിൽ സ്വീകരിച്ചിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ ഈ സമിതി പൂർണമായും അംഗീകരിച്ചു. വിവിധ മേഖലകളിൽ രാഷ്ട്രത്തിന്റെ സമൂല വികസനത്തിനും സത്വര വളർച്ചക്കും അടിസ്ഥാനമൊരുക്കുന്നതിൽ മൊബൈൽ വാർത്താവിനിമയ സംവിധാനങ്ങൾ ഗണ്യമായ പങ്കു…

    Read More »
  • NEWS

    ഇ ഡി കോടതിയിൽ പറഞ്ഞ ഉന്നതൻ ബിനീഷ് കോടിയേരിയോ ?രാഷ്ട്രീയ ലോകം ഉറ്റു നോക്കുന്നു

    ലഹരി മരുന്ന് കേസിലെ പ്രതികൾക്ക് സ്വർണക്കടത്ത് കേസിലും ബന്ധം .സ്വപ്ന സുരേഷിന്റെ റിമാൻഡ് കാലാവധി നീട്ടണം എന്നാവശ്യപ്പെട്ട് ഇ ഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് നിർണായക വെളിപ്പെടുത്തൽ . ബെംഗളൂരു ലഹരി മരുന്ന് കേസിലെ പ്രതികൾ സ്വർണക്കടത്തു കേസിലെ പ്രതികളെ സഹായിച്ചിട്ടുണ്ടെന്നു അന്വേഷണത്തിൽ വ്യക്തമായതായി ഇ ഡി റിപ്പോർട്ടിൽ പറയുന്നു .കേസിലെ കൂടുതൽ വിവരങ്ങൾ കൈമാറാൻ ബെംഗളൂരു എൻ സി ബി ആവശ്യപ്പെട്ടിട്ടുണ്ട് .കേസുമായി ബന്ധപ്പെട്ട് ഒരു ഉന്നത വ്യക്തിയെ ചോദ്യം ചെയ്യുന്നുണ്ട് .സ്വർണ്ണക്കടത്ത് കേസിലെ ഇരുപതോളം പേരെ ചോദ്യം ചെയ്യാൻ ഉണ്ടെന്നും ഇ ഡി പറയുന്നു . കേസിലെ ഉന്നതൻ ആരാണെന്നു ഇ ഡി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല .എന്നാൽ ബിനീഷ് കോടിയേരിയെ ഇപ്പോൾ ഇ ഡി കൊച്ചിയിൽ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ് . കഴിഞ്ഞ ദിവസമാണ് ഇ ഡി ചോദ്യം ചെയ്യലിനു ഹാജരാകാൻ ബിനീഷിന് നോട്ടീസ് നൽകിയത് .ആറ് ദിവസത്തെ സാവകാശം ബിനീഷ് ചോദിച്ചിരുന്നെങ്കിലും ഇ ഡി അത് അനുവദിച്ചില്ല.ഇന്ന് തന്നെ…

    Read More »
  • NEWS

    സംസ്ഥാനത്ത് ആറാമത്തെ പോലീസ് ബറ്റാലിയന്‍ ഉടന്‍ നിലവില്‍ വരും; 15 സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ കൂടി

    സംസ്ഥാനത്ത് ആറാമത്തെ പോലീസ് ബറ്റാലിയന്‍ നിലമ്പൂര്‍ ആസ്ഥാനമാക്കി ഉടന്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആസ്ഥാനം പിന്നീട് കോഴിക്കേട്ടേയ്ക്ക് മാറ്റും. പുതുതായി നിര്‍മ്മിച്ച വര്‍ക്കല, പൊന്‍മുടി പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങളുടേയും കൊല്ലം റൂറല്‍ കമാന്‍റ് സെന്‍ററിന്‍റെയും ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടമായി 100 പേരെയാണ് പുതിയ ബറ്റാലിയനില്‍ നിയമിക്കുക. മൂന്ന് വര്‍ഷത്തിനുശേഷം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ ബറ്റാലിയനില്‍ 1000 പേരുണ്ടാകും. ഇതില്‍ പകുതിയും വനിതകളാവും. സംസ്ഥാനത്ത് പോലീസ് നിര്‍വ്വഹണം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ 25 പുതിയ പോലീസ് സബ്ബ് ഡിവിഷനുകള്‍ക്ക് രൂപം നല്‍കും. നിലവില്‍ 60 സബ്ബ് ഡിവിഷനുകളാണുളളത്. തിരുവനന്തപുരം റൂറല്‍, കൊല്ലം റൂറല്‍, എറണാകുളം റൂറല്‍, വയനാട്, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളില്‍ പുതിയ വനിതാ പോലീസ് സ്റ്റേഷനുകളും തുറക്കും. ഇതോടെ സംസ്ഥാനത്തെ 19 പോലീസ് ജില്ലകളിലും വനിതാ പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമമാകും. നിലവില്‍ 14 പോലീസ് ജില്ലകളിലാണ് വനിതാ പോലീസ് സ്റ്റേഷനുകളുളളത്. സംസ്ഥാനത്ത് 15 പോലീസ്…

    Read More »
  • NEWS

    “അഭിനയം നിർത്താൻ മമ്മൂട്ടി തീരുമാനിച്ചു “

    തുടരെ തുടരെ സിനിമകൾ പരാജയപ്പെട്ടപ്പോൾ അഭിനയം നിർത്താൻ മമ്മൂട്ടി തീരുമാനിച്ചിരുന്നുവെന്നു തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് .ന്യൂഡൽഹി എന്ന ചിത്രമാണ് മമ്മൂട്ടിയുടെ തിരിച്ചുവരവിന് കളമൊരുക്കിയത് .ആ കഥ പറയുകയാണ് ന്യൂഡൽഹിയുടെ തിരക്കഥാകൃത്ത് കൂടിയായ ഡെന്നിസ് ജോസഫ് .വീഡിയോ കാണുക

    Read More »
  • NEWS

    തെലുഗ് സീരിയന്‍ താരം ശ്രാവണി ആത്മഹത്യ ചെയ്ത നിലയില്‍

    ഹൈദരാബാദ്: തെലുഗ് സീരിയന്‍ താരം ശ്രാവണി കൊണ്ടാപള്ളി ആത്മഹത്യ ചെയ്ത നിലയില്‍. ഹൈദരാബാദിലെ മധുരനഗറിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രണയനൈരാശ്യമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. ടിക് ടോക്കിലൂടെ പരിചയപ്പെട്ട ദേവരാജ് റെഡ്ഡി എന്നൊരാളുമായി ശ്രാവണി അടുപ്പത്തിലായിരുന്നു വെന്നും പിന്നീട് ഇയാള്‍ നടിയെ മാനസികമായ പീഡിപ്പിച്ചുവെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചുവെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. മൗനരാഗം, മനസു മംമത തുടങ്ങിയ സീരിയിലൂകളിലൂടെയാണ് ശ്രാവണി ശ്രദ്ധ നേടിയത്.

    Read More »
  • TRENDING

    രാജ്യത്ത്‌ 24 മണിക്കൂറിനിടെ 89,706 കോവിഡ് രോഗികള്‍

    ന്യൂഡല്‍ഹി: ഓരോ ദിവസം ചെല്ലുന്തോറും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. രോഗമുക്തി നിരക്കിന് സമാനമായി രോഗികളുടെ എണ്ണവും വര്‍ധിക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,706 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 43,70,128 ആയി ഉയര്‍ന്നു. അതേസമയം, 1115 മരണം കൂടി രാജ്യത്ത് സ്ഥിരീകരിച്ചു. ഔദ്യോഗിക കണക്കനുസരിച്ച് ഇത് വരെ 73,890 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 8,97,394 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇത് വരെ 33,98,844 പേരാണ് രോഗമുക്തി നേടിയത്. 77.77 ശതമാനമാണ് നിലവില്‍ രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 20, 131 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശില്‍ 10601, കര്‍ണാടകയില്‍ 7866, ഡല്‍ഹിയില്‍ 3609 , യു പിയില്‍ 6622, തമിഴ്‌നാട്ടില്‍ 5684 എന്നിങ്ങനെയാണ് പ്രതിദിന രോഗബാധ. അതേസമയം, രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 2 ലക്ഷം കടക്കുന്ന ആദ്യ ജില്ലയായി പുണെ മാറി. 4615…

    Read More »
Back to top button
error: