Month: September 2020
-
NEWS
വിവാഹ ബന്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് അച്ഛനോടും അമ്മയോടും കരഞ്ഞു പറഞ്ഞിരുന്നു,വയലിനിസ്റ്റ് ബാലഭാസ്കറുമായി ബന്ധപെട്ട് നിർണായക വെളിപ്പെടുത്തലുമായി ബന്ധു പ്രിയ വേണുഗോപാൽ
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുമായി ബന്ധു പ്രിയ വേണുഗോപാൽ .ബാലഭാസ്കറിന്റെ ദാമ്പത്യ ജീവിതം അത്ര സുഖകരം ആയിരുന്നില്ലെന്നാണ് പ്രിയ പറയുന്നത് . ഭാര്യ ലക്ഷ്മിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നു അച്ഛനോടും അമ്മയോടും ബാലഭാസ്കർ കരഞ്ഞു പറഞ്ഞിരുന്നതായി പ്രിയ വെളിപ്പെടുത്തുന്നു .പിന്നീട് ആ തീരുമാനം ബാലഭാസ്കർ തന്നെ തിരുത്തി . ബാലഭാസ്ക്കറിന്റെ മരണത്തിനു ശേഷം സൈബർ ലോകത്ത് നിന്ന് അച്ഛനും അമ്മയും അടക്കമുള്ള ബന്ധുക്കൾക്കെതിരെ ആസൂത്രിത നീക്കം നടന്നിരുന്നുവെന്നു പ്രിയ വ്യക്തമാക്കുന്നു .സ്വത്തുക്കൾ തട്ടിയെടുക്കാൻ അമ്മയും അച്ഛനും ശ്രമിക്കുന്നു എന്നായിരുന്നു പ്രചരണം .അത് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി . ഇരുപത്തിയൊന്നാം വയസിൽ വിവാഹിതനായി വീടുവിട്ടിറങ്ങിയ ബാലഭാസ്കർ പലപ്പോഴായി തന്റെ പ്രശ്നങ്ങൾ ബന്ധുക്കളോട് സൂചിപ്പിച്ചിരുന്നു.എന്നാൽ സാമ്പത്തിക കാര്യങ്ങളിലോ പ്രൊഫെഷണൽ കാര്യങ്ങളിലോ ബന്ധുക്കൾ ഇടപെട്ടിട്ടില്ല . ഭാര്യ ഡിമാൻഡിങ് ആണെന്ന് പ്രശസ്ത കലാകാരന്മാർ അടക്കമുള്ളവരോട് ബാലഭാസ്കർ പറഞ്ഞിരുന്നു .സ്റ്റേജ് ഷോയ്ക്കിടെ സമ്മർദ്ദം താങ്ങാൻ ആവാതെ സുഹൃത്തുക്കളുടെ മുന്നിൽ പൊട്ടിക്കരഞ്ഞിട്ടുമുണ്ട് . ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളിൽ…
Read More » -
NEWS
നമ്മൾ ഒരിക്കലും പിച്ചക്കാരോടും സെക്സ് വർക്കേഴ്സിനോടും തർക്കിക്കരുത്, വിവാദപ്പെരുമഴയില്‍ ടിനി ടോം
വിവാദങ്ങളുടെ സഹയാത്രികനായ സെലിബ്രിറ്റി ഇപ്പോള്‍ ടിനി ടോം ആണ്. പൗരത്വ ഭോദഗതി ബില്ലിന്റെ സമയത്തും, ബോഡി ഷെയ്മിങ്ങിനെപ്പറ്റി പ്രതികരിച്ച പെണ്‍കുട്ടിയോട് മോശമായി പെരുമാറി എന്ന പേരിലും സോഷ്യല്‍ മീഡിയ ഇതിനോടകം ക്രൂശിച്ച് കുരിശിലേറ്റിയ താരമാണ് ടിനി ടോം. തന്നെ വിടാതെ പിന്തുടരുന്ന പ്രശ്‌നങ്ങളില്‍ നിന്നും പാവം രക്ഷപെട്ടോട്ടെ എന്ന് ദൈവം വിചാരിച്ചാലും ടിനി ടോമിന്റെ നാക്ക് സമ്മതിക്കുമെന്ന് തോന്നുന്നില്ല. ഒരു ചാനല്‍ പ്രോഗ്രാമില്‍ വെച്ച് ലൈംഗീക തൊഴിലാളികളെക്കുറിച്ചും, ഭിക്ഷാടകരെക്കുറിച്ചും മോശമായി സംസാരിച്ചു എന്നതാണ് ടിനി ടോമിന്റെ പേരില്‍ ചാര്‍ത്തി കിട്ടിയ പുതിയ പ്രശ്‌നം. പ്രോഗ്രാമില്‍ ടിനി പറഞ്ഞതിങ്ങനെയാണ് എന്റെ കാരണവന്മാര്‍ പറഞ്ഞിട്ടുണ്ട്…മനസ്സില്‍ വെക്കേണ്ട സന്ദേശമാണത്…നമ്മള്‍ ഒരിക്കലും പിച്ചക്കാരോടും സെക്‌സ് വര്‍ക്കേഴ്‌സിനോടും തര്‍ക്കിക്കരുത്. ആ പാവങ്ങള്‍ക്ക് ഒന്നും വില്‍ക്കാനില്ല. അവരുടെ ശരീരം വരെ അവര്‍ വിൽക്കുന്നു. ഞാന്‍ അവരെ തള്ളിപ്പറയുന്നതല്ല, അവര്‍ എന്തും എടുത്ത് വില്‍ക്കും. അവര്‍ക്ക് സ്‌കില്‍സ് ഇല്ലല്ലോ. അതുകൊണ്ട് ചീപ്പായ അവരോട് ഞാന്‍ പ്രതികരിക്കാറില്ല. അങ്ങനെ അവര്‍ക്കൊരു പബ്ലിസിറ്റി വേണ്ട.…
Read More » -
അല്പമെങ്കിലും ധാര്‍മ്മിക ബോധം അവശേഷിച്ചിട്ടുണ്ടെങ്കില്‍ ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ രാജി വയ്ക്കണം:രമേശ് ചെന്നിത്തല
സംസ്ഥാനത്ത് ക്രമസമാധാനം പാടെ തകര്‍ന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്രിമിനലുകള്‍ സംസ്ഥാനത്ത് അരങ്ങു തകര്‍ക്കുന്നു. ഈ സര്‍ക്കാരിനു കീഴില്‍ എന്ത് അതിക്രമവും നടക്കുമെന്ന അവസ്ഥയിലാണിപ്പോള്‍. ചോദിക്കാനും പറയാനും ആരുമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോവിഡ് ബാധിച്ച് ജീവന് വേണ്ടി യാചിക്കുന്ന യുവതികളുടെ പോലും മാനം കവരുകയും ഭീകരമായി അവരെ പീഢിപ്പിക്കുകയും ചെയ്യുന്ന ഭീതി ജനകമായ അവസ്ഥയാണിപ്പോള്‍. ഭരണത്തിന്റെ തലപ്പത്തിരിക്കുന്നവര്‍തന്നെ കുറ്റവാളികളാവുകയും കുറ്റവാളികള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുമ്പോള്‍ നാട്ടില്‍ അരാജകാവസ്ഥ ഉണ്ടാകാതിരിക്കുന്നതെങ്ങനെ? മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്വര്‍ണ്ണക്കടത്ത്. പാര്‍ട്ടി സെക്രട്ടറിയുടെ വീടു കേന്ദ്രീകരിച്ച് മയക്കുമരുന്നു കടത്ത്. ഭരണ കക്ഷിക്കാര്‍ക്ക് വേണ്ടി കേസുകള്‍ അട്ടിമറിക്കാന്‍ മത്സരിക്കുന്ന പൊലീസ്. എന്ത് അതിക്രമങ്ങളുണ്ടായാലും ഒന്നും അന്വേഷിക്കാന്‍ തയ്യാറാവാത്ത സംസ്ഥാന സര്‍ക്കാര്‍. നാടുനീളെ അക്രമം അഴിച്ചുവിടുന്ന ഭരണക്കാര്‍. അങ്ങനെ സാധാരണജനങ്ങള്‍ക്ക് ജീവിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. കോവിഡ് ബാധിച്ച രണ്ടു യുവതികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ക്രൂരമായി പിച്ചി ചീന്തപ്പെട്ടത്. കേരളത്തില്‍ ഇങ്ങനെയൊക്കെ…
Read More » -
NEWS
സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 318 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 217 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 209 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 168 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 166 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 160 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 13 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ തിരുവനന്തപുരം ചെങ്കല്‍ സ്വദേശി നെല്‍സണ്‍ (89), എറണാകുളം പോക്കണംമുറിപ്പറമ്പ് സ്വദേശിനി ഷംലാ മനാഫ് (48),…
Read More » -
NEWS
ഇരുമ്പഴിക്കുള്ളിലായ താര സുന്ദരി റിയ ചക്രബർത്തി ശരിക്കും ആരാണ് ?
ബോളിവുഡിലെ താര സുന്ദരി റിയചക്രബർത്തിയെ കുറിച്ച് കേൾക്കുന്നത് ഇപ്പോൾ നല്ല വാർത്തയല്ല .ശരിക്കും ആരാണ് 28 കാരിയായ റിയ ചക്രബർത്തി ? സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഇന്ത്യക്കാർ മുഴുവനായും റിയ ചക്രബർത്തി എന്ന താര സുന്ദരിയെ കുറിച്ച് കേൾക്കുന്നത് .ജൂൺ 14 നാണ് സുശാന്തിനെ സ്വന്തം വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത് .ജൂലൈ 25 ന് സുശാന്തിന്റെ പിതാവ് കെ കെ സിങ് റിയക്കും സഹോദരനും കുടുംബത്തിൽ ഉള്ളവർക്കുമെതിരെ കേസ് കൊടുക്കുന്നു .ആ കേസിന്റെ അന്വേഷണത്തിലാണ് ലഹരി മരുന്ന് ബന്ധം കണ്ടെത്തുന്നതും റിയ അറസ്റ്റിൽ ആകുന്നതും . ബംഗളുരുവിൽ ആണ് റിയയുടെ ജനനം .ഗ്ളാമർ ലോകത്തേക്ക് റിയ വന്നത് 2009 ലാണ് .എംടിവി ഇന്ത്യയുടെ ടിവിഎസ് സ്‌കൂട്ടി ടീൻ ദിവ പരിപാടിയിലൂടെ ആയിരുന്നു അത് .മത്സരത്തിൽ റിയക്കു രണ്ടാം സ്ഥാനം ലഭിച്ചു .തുടർന്ന് റിയ എംടിവിയുടെ നിരവധി ഷോകളിൽ അവതാരക ആയി . അമ്പാലയിലെ സൈനിക സ്‌കൂളിൽ ആണ്…
Read More » -
TRENDING
“സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയെ മരിച്ച് 7 വർഷത്തിന് ശേഷം നേരിൽ കണ്ടു “തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ -വീഡിയോ
പ്രേതത്തെ നേരിൽ കണ്ട അനുഭവം വെളിപ്പെടുത്തുന്നു തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര. 1984 ൽ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ പ്രേതത്തെ 1991ൽ l കണ്ടു എന്നാണ് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ. കൊല നടന്നു 7 വർഷത്തിന് ശേഷമുണ്ടായ അനുഭവം വിവരിക്കുകയാണ് പ്രവീൺ ഇറവങ്കര.
Read More » -
ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാൻ ആലോചിച്ച് സർക്കാർ ,നിർദേശം പ്രതിപക്ഷത്തെ അറിയിച്ചു
ഉപതെരഞ്ഞെടുപ്പ് വേണ്ടെന്നു ആവശ്യപ്പെടാൻ ആലോചിച്ച് സർക്കാർ .നിർദേശം പ്രതിപക്ഷത്തെ അറിയിച്ചു .എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പും ആകാമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട് . നിയമസഭയ്ക്ക് ആറുമാസം മാത്രമേ ഇനി കാലാവധി ഉള്ളൂ .അങ്ങിനെയെങ്കിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നത് വരെ പുതിയ എംഎൽഎമാർക്ക് കിട്ടുന്ന കാലാവധി 5 മാസം ആയി ചുരുങ്ങും .കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സർക്കാർ തീരുമാനം . രാഷ്ട്രീയ കക്ഷികൾ ഇക്കാര്യങ്ങൾ ഉന്നയിച്ച് ഒരുമിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കേണ്ടതുണ്ട് .ഇതിനായാണ് സർക്കാർ നിർദേശം പ്രതിപക്ഷത്തിന് മുമ്പിൽ വച്ചത് . എന്നാൽ പ്രതിപക്ഷ കക്ഷികൾ തത്വത്തിൽ ഇതിനോട് യോജിക്കുന്നില്ല .അങ്ങിനെയെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പും മാറ്റിവെക്കാം എന്ന നിലപാടിൽ ആണ് പ്രതിപക്ഷം .ഉപതെരഞ്ഞെടുപ്പ് മാത്രമായി ഒഴിവാക്കുന്നതിനോട് താല്പര്യമില്ല എന്ന കാര്യം പ്രതിപക്ഷം സർക്കാരിനെ അറിയിക്കും എന്നാണ് റിപ്പോർട്ട്
Read More » -
NEWS
മൂന്നംഗ കുടുംബം വാടക വീട്ടില്‍ മരിച്ച നിലയില്‍
കാസര്‍ഗോഡ്: കാസര്‍ഗോഡ് ചെങ്കളയില്‍ മൂന്നംഗ കുടുംബത്തെ വാടക വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ആരെയും പുറത്തേക്ക് കാണാതെ നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കുടുംബത്തിലെ മൂന്ന് പേരും മരണപ്പെട്ട വിവരം അയല്‍വാസികള്‍ അറിയുന്നത് ചെങ്കള തൈവളപ്പില്‍ താമസിക്കുന്ന മിഥിലാജ്(50), സാജിദ(38), സഹദ്(14) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തയ്യല്‍ക്കാരനായിരുന്ന മിഥിലാജും കുടുംബവും നേരിട്ട സാമ്പത്തിക പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം. വിഷം ഉള്ളില്‍ ചെന്നാണ് മൂന്ന് പേരും മരണപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Read More » -
NEWS
കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം 5000 കടക്കും
ലോകം കോവിഡ് എന്ന മഹാമാരിയുടെ മുന്‍പില്‍ അകപ്പെട്ടിട്ട് മാസങ്ങള്‍ അനവധിയായി. പലയിടത്തും നിയന്ത്രണവിധേയമല്ലാതെ കാര്യങ്ങള്‍ കൈവിട്ട് പോവുന്ന സാഹചര്യത്തിലാണ്. ആദ്യമൊക്കെ കോവിഡിനെതിരെ ശക്തമായി പോരാടിയിരുന്ന കേരളത്തിലും പിടിമുറുക്കുകയാണ് ഇപ്പോള്‍ കോവിഡ്. പ്രതിദിനം കോവിഡ് ബാധിതരുട എണ്ണം 3000 കടന്നത് അതിന്റെ ആദ്യ സൂചനയാണ്. എന്നാലിപ്പോള്‍ ഐഎംഎ പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസ് പറയുന്നത് സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തില്‍ കോവിഡ് രോഗികളുടെ പ്രതിദിന കണക്ക് 5000 കടക്കുമെന്നാണ്. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. ആളുകള്‍ക്കിടയില്‍ വന്നിരിക്കുന്ന ജാഗ്രതക്കുറവാണ് സംഭവിക്കാന്‍ പോവുന്ന വലിയ വിപത്തിന്റെ മുഖ്യകാരണമായി അദ്ദേഹം എടുത്ത് പറയുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കുക പ്രയാസകരമായിരിക്കും. ഓണക്കാലത്ത് ആളുകള്‍ കൂട്ടമായി പുറത്തിറങ്ങിയതും രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. ആളുകള്‍ സാമൂഹിക അകലം പാലിക്കാത്തതും, കൃത്യമായി മാസ്‌ക് ധരിക്കാത്തതും വലിയ നാശത്തിലേക്കാണ് എത്തിക്കുക. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ കര്‍ശനമായി നിയന്ത്രിക്കണമെന്നും തക്കതായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു
Read More »
