NEWS

റിയയ്ക്കു ജാമ്യമില്ല,14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി

ലഹരി മരുന്ന് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട റിയ ചക്രബർത്തിക്ക് ജാമ്യമില്ല .റിയയെ 14 ദിവസത്തെ ജഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു .

ജാമ്യത്തിനായി മുംബൈ സെഷൻസ് കോടതിയെ റിയ സമീപിക്കും എന്നാണ് വിവരം .കോവിഡ് ടെസ്റ്റ് നടത്തിയതിനു ശേഷമാണ് റിയയെ പോലീസ് വാഹനത്തിൽ കയറ്റിയത് .കൂടി നിന്ന മാധ്യമപ്രവർത്തകർക്ക് കൈവീശിയാണ് റിയ പോലീസ് വാഹനത്തിൽ കയറിയത് .

സഹോദരൻ ഷോവിക് ചക്രബർത്തി ,സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡാ ,സഹായി ദീപേഷ് സാവന്ത് എന്നിവരെ മൂന്ന് ദിവസം മുൻപ് നാര്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു .

ചോദ്യം ചെയ്യലിൽ സുശാന്തിന്‌ താൻ മയക്കുമരുന്ന് വാങ്ങി നൽകിയിട്ടുണ്ടെന്നും സ്വയം ഉപയോഗിച്ചിട്ടുണ്ടെന്നും റിയ സമ്മതിച്ചതായാണ് വിവരം .സുശാന്തിന്റെ കാമുകി ആയിരുന്നു 28 കാരി റിയ ചക്രബർത്തി .

Back to top button
error: