NEWS

ബിനീഷ് കോടിയേരിയെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും .ഹവാല – ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ .ഇന്ന് കൊച്ചി ഇ ഡി ഓഫീസിൽ ഹാജരാകാൻ ബിനീഷ് കോടിയേരിക്ക് നോട്ടീസ് നൽകിയിട്ടുണ്ട് .

2015 നു ശേഷം രെജിസ്റ്റർ ചെയ്ത രണ്ടു കമ്പനികളിലുള്ള ബിനീഷിന്റെ പങ്കാളിത്തമാണ് ചോദ്യങ്ങളിൽ ഉയരുക .ഈ രണ്ടു കമ്പനികളും ഇപ്പോൾ പ്രവർത്തന രഹിതമാണ്‌ .ഈ കമ്പനികൾ വഴി അനധികൃത ഇടപാടുകൾ നടന്നോ എന്ന് ഇ ഡി പരിശോധിക്കും .

കമ്പനികളുടെ ലൈസൻസ് റദ്ദായി കിടക്കുകയാണ് .വരവ് ചിലവ് കണക്കുകൾ സമർപ്പിച്ചിട്ടില്ല .എന്തായിരുന്നു കമ്പനികളുടെ സ്ഥാപന ലക്‌ഷ്യം എന്നാണ് ഇ ഡി അന്വേഷിക്കുക .

മയക്കുമരുന്ന് കേസിൽ ബംഗളുരുവിൽ അറസ്റ്റ് ചെയ്യപ്പെട്ട അനൂപ് മുഹമ്മദ് ബിനീഷിന്റെ പേര് പറഞ്ഞിരുന്നു .ബിസിനസ് തുടങ്ങാൻ ബിനീഷ് സാമ്പത്തികമായി സഹായിച്ചിട്ടുണ്ട് എന്നാണ് അനൂപിന്റെ വെളിപ്പെടുത്തൽ .

Back to top button
error: