പരീക്ഷണ വിധേയന് അജ്ഞാത രോഗം,ഓക്സഫഡ് കോവിഡ് വാക്സിൻ പരീക്ഷണം നിർത്തിവച്ചു

ഓക്സഫഡ് കോവിഡ് വാക്സിൻ പരീക്ഷണം നിർത്തിവച്ചു .പരീക്ഷണത്തിന് വിധേയനായ വ്യക്തിക്ക് അജ്ഞാത രോഗം വന്നതിനാലാണ് അവസാന ഘട്ടത്തിൽ വാക്സിൻ പരീക്ഷണം നിർത്തി വച്ചതെന്ന് ആസ്ട്രസിനെക വക്താവ് അറിയിച്ചു .

മരുന്നിന്റെ പാർശ്വഫലമാണോ അജ്‌ഞാത രോഗം എന്ന സംശയത്തെ തുടർന്നാണ് പരീക്ഷണം നിർത്തിവച്ചത് .ഇയാൾ വേഗം സുഖം പ്രാപിച്ചു വരുന്നതായി അധികൃതർ അറിയിച്ചു .ഇത് രണ്ടാം തവണയാണ് വാക്സിൻ പരീക്ഷണം നിർത്തിവക്കുന്നത് .

ജൂലൈ 20 നു വികസിപ്പിച്ചെടുത്ത വാക്സിൻ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിൽ ആയിരുന്നു .വാക്സിൻ പരീക്ഷണം വിജയിച്ചാൽ വൻതോതിൽ ഉള്ള ഉൽപ്പാദനത്തിന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ തെരഞ്ഞെടുത്തിട്ടുണ്ട് .ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കൾ ആണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.

Leave a Reply

Your email address will not be published. Required fields are marked *