സാവകാശം ചോദിച്ചു, ഇ ഡി തള്ളി, ബിനീഷ് ചോദ്യം ചെയ്യലിന് ഹാജരായി

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ ഹാജരായി. കഴിഞ്ഞ ദിവസം ഇ ഡി ചോദ്യം ചെയ്യലിനു ഹാജരാകാൻ ബിനീഷിന് നോട്ടീസ് നൽകിയിരുന്നു.

ആറ് ദിവസത്തെ സാവകാശം ബിനീഷ് ചോദിച്ചിരുന്നെങ്കിലും ഇ ഡി അത് അനുവദിച്ചില്ല.ഇന്ന് തന്നെ ഹാജരാകാൻ ഇ ഡി നിർദേശിക്കുകയായിരുന്നു. സ്വർണക്കടത്തിന് പിന്നിലെ ഹവാല -ബിനാമി ബന്ധം സംബന്ധിച്ചാണ് ചോദ്യം ചെയ്യൽ.

ബിനീഷുമായി ബന്ധപ്പെട്ട കമ്പനികളുടെ പ്രവർത്തനങ്ങൾ ഇ ഡി ചോദിച്ചറിയും. 2015 ന് ശേഷം രണ്ട് കമ്പനികൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ ഉദ്ദേശ്യം ചോദിച്ചറിയും. ഈ കമ്പനികൾ വരവ് ചെലവ് കണക്കുകൾ സമർപ്പിച്ചിട്ടില്ല. മാത്രമല്ല ഇവയുടെ ലൈസൻസുകൾ ക്യാൻസൽ ആയിരിക്കുകയാണ്.

മയക്കുമരുന്ന് കേസിൽ ബംഗളുരുവിൽ അറസ്റ്റ് ചെയ്യപ്പെട്ട അനൂപ് മുഹമ്മദ് ബിനീഷിന്റെ പേര് പറഞ്ഞിരുന്നു .ബിസിനസ് തുടങ്ങാൻ ബിനീഷ് സാമ്പത്തികമായി സഹായിച്ചിട്ടുണ്ട് എന്നാണ് അനൂപിന്റെ വെളിപ്പെടുത്തൽ .

Leave a Reply

Your email address will not be published. Required fields are marked *