Month: September 2020
-
NEWS
റാഫേൽ ഇന്ത്യൻ വ്യോമ സേനയുടെ ഭാഗം ,ചൈനക്കെതിരെ ഇന്ത്യക്ക് നിർണായക മുൻതൂക്കം
ചൈനയുമായുള്ള തർക്കം യുദ്ധത്തിലേക്ക് നീങ്ങിയാൽ ഇന്ത്യക്ക് ഏറെ തുണയാകുക റാഫേൽ യുദ്ധവിമാനങ്ങൾ .മഞ്ഞ് മൂടിക്കിടക്കുന്ന പർവത നിരകളിൽ ചൈനീസ് യുദ്ധവിമാനങ്ങളെ തുരത്താനും നശിപ്പിക്കാനും റാഫേലിനാവും . റാഫേൽ വിമാനങ്ങളും എസ് – 400 മിസൈൽ സംവിധാനവും ഇന്ത്യക്ക് കൃത്യമായ മുൻതൂക്കം നൽകുന്നുണ്ട് .ചൈന ഭയക്കുന്നതും അത് തന്നെ . ഇന്ത്യ ഓർഡർ ചെയ്ത 36 വിമാനങ്ങളിൽ 5 എണ്ണം സർവ സജ്ജമായി സൈന്യത്തോടൊപ്പം ചേർന്നിരിക്കുകയാണ് .യുദ്ധമുഖത്ത് റാഫേൽ വഴി തെളിക്കുന്നതോടെ മറ്റു യുദ്ധ വിമാനങ്ങളായ എസ് യു 30,ജാഗ്വർ ,മിഗ് 21 വിമാനങ്ങൾക്ക് ചൈനയുടെ മണ്ണിൽ കനത്ത നാശം ഉണ്ടാക്കാൻ ആകും . യുദ്ധമുഖത്ത് ഇന്ത്യക്കും ചൈനക്കും വിഘാതം സൃഷ്ടിക്കുക ഹിമാലയ പർവതമാണ് .കാഴ്ച വലിയ പ്രശ്നം ആയി വരും .ഈ സാഹചര്യത്തിൽ പെട്ടെന്ന് വിവരങ്ങൾ ശേഖരിക്കുകയും ശത്രുവിന് വിവരങ്ങൾ നിഷേധിക്കുകയും വേണം .ഇവിടെയാണ് റാഫേലിന്റെ പ്രാധാന്യമെന്നു പ്രതിരോധ വിദഗ്ധർ പറയുന്നു . ചൈനയുടെ ജെ 20 യുദ്ധവിമാനങ്ങളുടെ എത്രയോ മുകളിൽ…
Read More » -
NEWS
ഇന്ത്യയും ചൈനയും തമ്മിൽ യുദ്ധം ഉണ്ടാകുമോ ?
ഇന്ത്യയും ചൈനയും തമ്മിൽ യുദ്ധം ഉണ്ടാകുമോ ?തല്ക്കാലം ഉണ്ടാകില്ലെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന . വരും ആഴ്ചകളിലും മാസങ്ങളിലും എന്തുണ്ടാകും ?ചെറിയ തോതിലുള്ള കടന്നുകയറ്റത്തിന് ചൈന മുതിർന്നേക്കാം എന്നാണ് വിലയിരുത്തൽ .ഓഗസ്റ്റ് 29 -30 ദിവസങ്ങളിൽ ഉണ്ടായ പോലെ ഇതും ആകാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ . “ചൈനയെ വിശ്വസിക്കരുത് .29 നു രാവിലെ ചുഷുളിലെ ചൈനീസ് കമാണ്ടർ തൽസ്ഥിതി തുടരും എന്ന് ഉറപ്പു നൽകിയതാണ് .എന്നാൽ അന്ന് രാത്രി തന്നെ അവർ ഇന്ത്യൻ പോസ്റ്റുകൾ ലക്‌ഷ്യം വച്ചു.” ഒരു ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോട് പറഞ്ഞു . ഇന്ത്യ അതിർത്തിയിൽ സുസജ്ജമാണ് .ഏതു ചൈനീസ് കടന്നുകയറ്റത്തെയും ചെറുക്കാൻ ഇന്ത്യ തയ്യാറാണ് താനും .അതിർത്തിയിൽ പരസ്പരം നിരീക്ഷിച്ചാണ് സേനാ വിന്യാസം .
Read More » -
NEWS
എന്നെ ഉപയോഗിച്ച് വേണ്ടെന്നു പറഞ്ഞാൽ എന്ത് ചെയ്യുമെന്ന റംസിയുടെ നിലവിളി കുരുക്കാകുക ഹാരിസിന്റെ ഉമ്മക്ക് ,അബോർഷന് സൗകര്യം ഒരുക്കിയതിൽ നടിയുടെ സീരിയൽ ബന്ധങ്ങളുണ്ടോ എന്നും അന്വേഷണം ,റംസി കേസിൽ ഒരു കുടുംബം ഒന്നാകെ കുടുങ്ങുന്നത് ഇങ്ങനെ
റംസി കേസ് 2 സി ഐ മാർ ഉൾപ്പെട്ട പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത് .വനിതാ പോലീസുകാർ ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത് . കേസിൽ ഹാരിസിന്റെ കുടുംബം ഒന്നാകെ കുടുങ്ങുമെന്നാണ് സൂചന .ഹാരിസിന്റെ ഉമ്മയെയും സഹോദര ഭാര്യ സീരിയൽ താരം ലക്ഷ്മി പ്രമോദിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു .ഇവരെ വീണ്ടും ചോദ്യം ചെയ്യും .ഇവരുടെ ഫോൺ പിടിച്ചെടുത്തിട്ടുണ്ട് . റിമാൻഡ് ചെയ്ത പ്രതിയെ വിട്ടുകിട്ടാൻ പോലീസ് കോടതിയെ സമീപിച്ചിട്ടുണ്ട് .ഇനിയുള്ള ചോദ്യം ചെയ്യൽ ഹാരിസിന്റെ കുടുംബത്തിന് നിർണായകമാകും .ആത്മഹത്യാ പ്രേരണ ,വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കൽ തുടങ്ങിയ കുറ്റങ്ങൾ ആണ് ചുമത്തിയിട്ടുള്ളത് . കഴിഞ്ഞ വ്യാഴാഴ്ചയാണ് റംസി എന്ന 25 കാരി ആത്മഹത്യ ചെയ്തത് .10 വർഷത്തോളം അടുത്ത ബന്ധത്തിന് ശേഷം കാമുകൻ ഹാരിസ് നിഷ്കരുണം ഉപേക്ഷിച്ചു പോയതാണ് റംസിയുടെ ആത്മഹത്യക്ക് കാരണം .റംസി ഹാരിസുമായി നടത്തുന്ന സംഭാഷണങ്ങളും ഹാരിസിന്റെ അമ്മയുമായി നടത്തുന്ന സംഭാഷണങ്ങളും പുറത്ത് വന്നിരുന്നു . റംസിയും…
Read More » -
NEWS
ബിനീഷ് കോടിയേരിയെ ഇനിയും വിളിപ്പിക്കും ,ചോദ്യം ചെയ്തത് 12 മണിക്കൂർ
ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തത് 12 മണിക്കൂർ .മൊഴി വിശദമായി പരിശോധിച്ചതിനു ശേഷം ഇ ഡി വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാൻ വിളിക്കും . ബിനീഷുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ കുറിച്ചായിരുന്നു അന്വേഷണം .തിരുവനന്തപുരത്തെ ഒരു സ്ഥാപനത്തിൽ നിന്ന് തനിക്ക് കമ്മീഷൻ ലഭിച്ചിരുന്നുവെന്നു സ്വപ്ന സുരേഷ് പറഞ്ഞിരുന്നു .ഈ സ്ഥാപനത്തിലെ ഡയറക്റ്റർമാരിൽ ഒരാളായ അബ്ദുൽ ലത്തീഫുമായുള്ള ബന്ധം ബിനീഷിനോട് ഇ ഡി ചോദിച്ചറിഞ്ഞു . 2015 നു ശേഷം രജിസ്റ്റർ ചെയ്ത രണ്ട് കമ്പനികളിൽ ബിനീഷിനു പങ്കാളിത്തം ഉണ്ടെന്നു ഇ ഡി കണ്ടെത്തിയിട്ടുണ്ട് .ഈ കമ്പനികൾ ഇപ്പോൾ പ്രവർത്തനരഹിതം ആണ് .ഈ കമ്പനികൾ എന്തിനു ഉണ്ടാക്കി ഇവയിലൂടെ എന്തെങ്കിലും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നിവയും ഇ ഡി അന്വേഷിച്ചു .
Read More » -
NEWS
കോവിഡ് രോഗിയായ പെൺകുട്ടിക്ക് ഉണ്ടായത് ക്രൂര പീഡനം ,മൊഴി നൽകാൻ പോലും ഇത് വരെ ആയിട്ടില്ല
ആംബുലൻസ് ഡ്രൈവർ കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം വളരെ അസൂത്രിതം എന്ന് പോലീസ് .കോഴഞ്ചേരിയിലേക്ക് അതി വേഗം വന്ന ആംബുലൻസ് പന്തളത്തേക്ക് മടങ്ങുമ്പോൾ വേഗം കുറച്ചു .വഴിയിലുടനീളം അശ്‌ളീല ചുവയോടെയാണ് ഡ്രൈവർ നൗഫൽ സംസാരിച്ചത് . വിമാനത്താവളത്തിനായി ഏറ്റെടുത്ത ഭൂമിയിലേക്ക് നൗഫൽ വണ്ടി ഓടിച്ചു കയറ്റി .പിന്നിലെ ഡോറിലൂടെ അകത്തു കടന്ന നൗഫൽ വാതിൽ കുറ്റിയിട്ടു .ഇതുകണ്ട പെൺകുട്ടി പേടിച്ചു നിലവിളിച്ചു .പിടിവലിയിൽ പെൺകുട്ടി മുട്ടിടിച്ച് താഴെ വീണു .സ്വകാര്യ ഭാഗങ്ങളിലും പെൺകുട്ടിക്ക് ക്ഷതമുണ്ട് .ശാരീരികമായും മാനസികമായും മൊഴി നൽകാനുള്ള സ്ഥിതിയിൽ അല്ല പെൺകുട്ടിയെന്നു പോലീസ് പറഞ്ഞു . ആംബുലൻസ് ഡ്രൈവർക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട് .നൗഫലിന്റെ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ 108 ആംബുലൻസ് നടത്തിപ്പ് കമ്പനി പൊലീസിന് കൈമാറി .പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് പല തവണ ആവശ്യപ്പെട്ടിട്ടും നൗഫൽ ഹാജരാക്കിയില്ല എന്നാണ് കമ്പനിയുടെ വാദം .
Read More » -
NEWS
ഇന്ന് 3402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 330 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 323 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 270 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 251 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 240 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 201 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 196 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 190 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി…
Read More » -
NEWS
അലനും താഹയ്ക്കും ജാമ്യം ലഭിച്ചതില്‍ സന്തോഷം: എം.എ ബേബി
കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലനും താഹയ്ക്കും ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇരുവര്‍ക്കും ജാമ്യം ലഭിച്ചതില്‍ സന്തോഷം പങ്കുവെച്ചത്. വിദ്യാര്‍ത്ഥികളായ ഇരുവരുടെയും പേരില്‍ പൊലീസും എന്‍ഐഎയും ഉയര്‍ത്തിയ ആരോപണം മാവോയിസ്റ്റ് ബന്ധം എന്നതാണ്. ഇവര്‍ മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി ആരോപണമില്ലെന്നും രാഷ്ട്രീയ പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി ജയിലില്‍ അടയ്ക്കുന്നതിന് സിപിഎം എതിരാണെന്നും എംഎ ബേബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇന്നാണ് പന്തീരാങ്കാവ് യു.എ.പി.എ. കേസിലെ പ്രതികളായ അലനും താഹയ്ക്കും കൊച്ചിയിലെ എന്‍.ഐ.എ. കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ട് മാതാപിതാക്കളില്‍ ആരുടെയെങ്കിലും ജാമ്യം, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ടുവെച്ചിരിക്കുന്നത്. എന്‍.ഐ.എ. കസ്റ്റഡിയില്‍ പത്ത് മാസത്തിനു ശേഷമാണ് ഇരുവര്‍ക്കും ജാമ്യം ലഭിക്കുന്നത്. പത്ത് മാസമായി എന്‍.ഐ.എ. കസ്റ്റഡിയില്‍ കഴിയുകയാണ് ഇരുവരും. മാവോയിസ്റ്റ് ബന്ധത്തിനുള്ള…
Read More » -
LIFE
വേണു നാഗവളളി കാലയവനികയില്‍ മറഞ്ഞിട്ട് പത്ത് വര്‍ഷം
മലയാള സിനിമയിലെ വിഷാദനായകനായിരുന്ന വേണു നാഗവള്ളിയെ ആരും തന്നെ മറക്കില്ല. അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ വേണു നാഗവള്ളി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വാണിജ്യ സിനിമകള്‍ക്കും ആര്‍ട്ട് സിനിമകള്‍ക്കും ഇടയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ കലാകാരന്‍ കൂടിയാണ് അദ്ദേഹം. വേണു നാഗവള്ളി നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് പത്ത് വര്‍ഷങ്ങള്‍ തികയുന്നു. വെള്ളിത്തിരക്ക് മുന്നിലും പിന്നിലും കഴിവ് തെളിയിച്ച ആ വലിയ കലാകാരന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ പ്രണാമമര്‍പ്പിച്ച് രാജേഷ് വൃന്ദാവന്റെ ഓര്‍മക്കുറിപ്പ്. ഫെയ്ബുക്കിലൂടെയാണ് അദ്ദേഹം ഓര്‍മകള്‍ പങ്കുവെച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഓർമ്മക്കുറിപ്പ്… വേണു നാഗവള്ളിക്ക് മലയാളസിനിമയുടെ പ്രണാമം. വേണുനാഗവള്ളി മലയാളസിനിമയിൽനിന്ന് വിടപറഞ്ഞിട്ട് ഇന്ന് 10വർഷം. നടനായും സംവിധായകനായും തിരക്കഥാകൃത്തായും മലയാള സിനിമയുടെ നിറസാനിധ്യമായിരുന്നു വേണ്ട നാഗവളി. ജോർജ് ഓണക്കുറിന്റെ ‘ഉൾക്കടൽ’ എന്ന നോവൽ കെ.ജി.ജോർജ് ചലച്ചിത്രമാക്കിയപ്പോൾ അതിലെ രാഹുലൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാള സിനിമാരംഗത്ത് ഒരു ‘വ്യത്യസ്ത ‘ ശൈലി സമ്മാനിച്ച വേണു നാഗാവള്ളി ഓർമ്മയായിട്ട് ഇന്ന് 10വർഷം.…
Read More » -
TRENDING
പ്രതിഷേധം കത്തുന്നു; കനത്ത സുരക്ഷയില്‍ കങ്കണ മുംബൈയില്‍
മുംബൈ: കനത്ത സുരക്ഷയില്‍ ബോളിവുഡ് നടി കങ്കണ റനൗട്ട് മുംബൈയിലെത്തി. ഹിമാചല്‍ പ്രദേശിലെ വീട്ടില്‍നിന്നാണു കങ്കണ മുംബൈയില്‍ എത്തിയത്. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണു കങ്കണയും മഹാരാഷ്ട്ര സര്‍ക്കാരും തമ്മില്‍ പോര് ഉടലെടുത്തത്. ഇതു ശിവസേന ഏറ്റെടുത്തതോടെ നടിയെ മുംബൈയില്‍ തടയുമെന്നു നിലപാടെടുത്തു. അതിനെ തുടര്‍ന്നാണ് ശിവസേനയുടെ പ്രതിഷേധനത്തിനിടെ കനത്ത സുരക്ഷയില്‍ കങ്കണ മുംബൈയില്‍ എത്തിയത്. മുംബൈയെ പാക്ക് അധിനിവേശ കശ്മീരിനോട് ഉപമിച്ചും മുംബൈ പൊലീസിനെ അവഹേളിച്ചുമുള്ള കങ്കണയുടെ ട്വീറ്റുകളാണ് പ്രതിഷേധത്തിന് കാരണം. കറുത്ത കൊടിയുമായി മുദ്രാവാക്യം വിളിച്ചാണു ശിവസേനക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധം തീര്‍ത്തത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അത്താവാലെ) ആര്‍പിഐ (എ), കര്‍ണി സേന പ്രവര്‍ത്തകര്‍ കങ്കണയ്ക്കു പിന്തുണയുമായി വിമാനത്താവളത്തില്‍ തടിച്ചുകൂടി. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയാണ്. ഇതിനിടെ, നടിയുടെ ബംഗ്ലാവിലെ അനധികൃത നിര്‍മാണം മുംബൈ കോര്‍പറേഷന്‍ (ബിഎംസി) ഇടിച്ചുനിരത്തി. ബാന്ദ്രയിലെ ബംഗ്ലാവില്‍, ശുചിമുറി ഓഫിസ് ക്യാബിനാക്കി മാറ്റുക, ഗോവണിക്കു സമീപം ശുചിമുറി നിര്‍മിക്കുക തുടങ്ങി ഒരു ഡസനിലധികം…
Read More » -
NEWS
ലക്ഷ്മിക്ക് പണി കിട്ടി, സീരിയലുകളിൽ നിന്നൊഴിവാക്കി
ലക്ഷ്മി പ്രമോദിനെ സീരിയലുകളില്‍ നിന്ന് ഒഴിവാക്കുന്നു. പരസ്പരത്തിലെ സ്മൃതി, ഭാഗ്യജാതകത്തിലെ അഭിരാമി, പൂക്കാലം വരവായിലെ അവന്തിക, പൗര്‍ണമിത്തിങ്കളിലെ ആനി…ശക്തമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ സ്വീകരണമുറികളില്‍ നിറഞ്ഞാടിയ ലക്ഷ്മി പ്രമോദിനെ സീരിയലുകളില്‍ നിന്ന് ഒഴിവാക്കാന്‍ പ്രമുഖ ചാനലുകള്‍ നിർദ്ദേശം നൽകി. കാമുകനാല്‍ അതിക്രൂരമായി ചതിക്കപ്പെട്ടതിനെ തുടര്‍ന്നാണ് കൊല്ലം കൊട്ടിയത്ത് റംസി എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.ഈ കേസില്‍, സീരിയല്‍ നടി ലക്ഷ്മി പ്രമോദ് ചോദ്യം ചെയ്യപ്പെട്ടതിനെ തുടർന്നാണ് ഇപ്പോള്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന രണ്ട് സീരിയലുകളില്‍ നിന്ന് പ്രധാന നടിയായ ലക്ഷ്മിയെ ഒഴിവാക്കാന്‍ ചാനലുകള്‍ നിര്‍ദ്ദേശിച്ചത്. ലക്ഷ്മിയുടെ ഭര്‍ത്താവ് അസറിന്റെ അനുജന്‍ ഹാരിസ് അഴിക്കുള്ളിൽ ആണ്.പത്തുവര്‍ഷത്തിലേറെ നീണ്ട പ്രണയബന്ധമാണ് റംസിയും ഹാരിസുമായി ഉണ്ടായിരുന്നത്. പരസ്പരം മെയ്യും മനവും മറന്ന പ്രണയം. പാവപ്പെട്ട ഒരു മീന്‍ക്കച്ചവടക്കാരന്റെ മൂത്ത മകളാണ് റംസി. രണ്ട് പെണ്‍മക്കള്‍. മൂത്തവളാണ് റംസി. അവളുടെ പ്രണയബന്ധത്തെക്കുറിച്ച് അറിഞ്ഞതോടെ ഇളയ മകളുടെ വിവാഹം നടത്താൻ തീരുമാനമായി. പക്ഷേ അതിനു മുമ്പേ റംസിയുടെ വിവാഹ നിശ്ചയം…
Read More »