കോവിഡ് രോഗിയായ പെൺകുട്ടിക്ക് ഉണ്ടായത് ക്രൂര പീഡനം ,മൊഴി നൽകാൻ പോലും ഇത് വരെ ആയിട്ടില്ല

ആംബുലൻസ് ഡ്രൈവർ കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം വളരെ അസൂത്രിതം എന്ന് പോലീസ് .കോഴഞ്ചേരിയിലേക്ക് അതി വേഗം വന്ന ആംബുലൻസ് പന്തളത്തേക്ക് മടങ്ങുമ്പോൾ വേഗം കുറച്ചു .വഴിയിലുടനീളം അശ്‌ളീല ചുവയോടെയാണ് ഡ്രൈവർ നൗഫൽ സംസാരിച്ചത് .

വിമാനത്താവളത്തിനായി ഏറ്റെടുത്ത ഭൂമിയിലേക്ക് നൗഫൽ വണ്ടി ഓടിച്ചു കയറ്റി .പിന്നിലെ ഡോറിലൂടെ അകത്തു കടന്ന നൗഫൽ വാതിൽ കുറ്റിയിട്ടു .ഇതുകണ്ട പെൺകുട്ടി പേടിച്ചു നിലവിളിച്ചു .പിടിവലിയിൽ പെൺകുട്ടി മുട്ടിടിച്ച് താഴെ വീണു .സ്വകാര്യ ഭാഗങ്ങളിലും പെൺകുട്ടിക്ക് ക്ഷതമുണ്ട് .ശാരീരികമായും മാനസികമായും മൊഴി നൽകാനുള്ള സ്ഥിതിയിൽ അല്ല പെൺകുട്ടിയെന്നു പോലീസ് പറഞ്ഞു .

ആംബുലൻസ് ഡ്രൈവർക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട് .നൗഫലിന്റെ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ 108 ആംബുലൻസ് നടത്തിപ്പ് കമ്പനി പൊലീസിന് കൈമാറി .പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് പല തവണ ആവശ്യപ്പെട്ടിട്ടും നൗഫൽ ഹാജരാക്കിയില്ല എന്നാണ് കമ്പനിയുടെ വാദം .

Leave a Reply

Your email address will not be published. Required fields are marked *