ഇന്ത്യയും ചൈനയും തമ്മിൽ യുദ്ധം ഉണ്ടാകുമോ ?

ഇന്ത്യയും ചൈനയും തമ്മിൽ യുദ്ധം ഉണ്ടാകുമോ ?തല്ക്കാലം ഉണ്ടാകില്ലെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന .

വരും ആഴ്ചകളിലും മാസങ്ങളിലും എന്തുണ്ടാകും ?ചെറിയ തോതിലുള്ള കടന്നുകയറ്റത്തിന് ചൈന മുതിർന്നേക്കാം എന്നാണ് വിലയിരുത്തൽ .ഓഗസ്റ്റ് 29 -30 ദിവസങ്ങളിൽ ഉണ്ടായ പോലെ ഇതും ആകാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ .

“ചൈനയെ വിശ്വസിക്കരുത് .29 നു രാവിലെ ചുഷുളിലെ ചൈനീസ് കമാണ്ടർ തൽസ്ഥിതി തുടരും എന്ന് ഉറപ്പു നൽകിയതാണ് .എന്നാൽ അന്ന് രാത്രി തന്നെ അവർ ഇന്ത്യൻ പോസ്റ്റുകൾ ലക്‌ഷ്യം വച്ചു.” ഒരു ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോട് പറഞ്ഞു .

ഇന്ത്യ അതിർത്തിയിൽ സുസജ്ജമാണ് .ഏതു ചൈനീസ് കടന്നുകയറ്റത്തെയും ചെറുക്കാൻ ഇന്ത്യ തയ്യാറാണ് താനും .അതിർത്തിയിൽ പരസ്പരം നിരീക്ഷിച്ചാണ് സേനാ വിന്യാസം .

Leave a Reply

Your email address will not be published. Required fields are marked *