NEWS

ലക്ഷ്മിക്ക് പണി കിട്ടി, സീരിയലുകളിൽ നിന്നൊഴിവാക്കി

ക്ഷ്മി പ്രമോദിനെ സീരിയലുകളില്‍ നിന്ന് ഒഴിവാക്കുന്നു. പരസ്പരത്തിലെ സ്മൃതി, ഭാഗ്യജാതകത്തിലെ അഭിരാമി, പൂക്കാലം വരവായിലെ അവന്തിക, പൗര്‍ണമിത്തിങ്കളിലെ ആനി…ശക്തമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ സ്വീകരണമുറികളില്‍ നിറഞ്ഞാടിയ ലക്ഷ്മി പ്രമോദിനെ സീരിയലുകളില്‍ നിന്ന് ഒഴിവാക്കാന്‍ പ്രമുഖ ചാനലുകള്‍ നിർദ്ദേശം നൽകി.

കാമുകനാല്‍ അതിക്രൂരമായി ചതിക്കപ്പെട്ടതിനെ തുടര്‍ന്നാണ് കൊല്ലം കൊട്ടിയത്ത് റംസി എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.ഈ കേസില്‍, സീരിയല്‍ നടി ലക്ഷ്മി പ്രമോദ് ചോദ്യം ചെയ്യപ്പെട്ടതിനെ തുടർന്നാണ് ഇപ്പോള്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന രണ്ട് സീരിയലുകളില്‍ നിന്ന് പ്രധാന നടിയായ ലക്ഷ്മിയെ ഒഴിവാക്കാന്‍ ചാനലുകള്‍ നിര്‍ദ്ദേശിച്ചത്.

ലക്ഷ്മിയുടെ ഭര്‍ത്താവ് അസറിന്റെ അനുജന്‍ ഹാരിസ് അഴിക്കുള്ളിൽ ആണ്.പത്തുവര്‍ഷത്തിലേറെ നീണ്ട പ്രണയബന്ധമാണ് റംസിയും ഹാരിസുമായി ഉണ്ടായിരുന്നത്. പരസ്പരം മെയ്യും മനവും മറന്ന പ്രണയം. പാവപ്പെട്ട ഒരു മീന്‍ക്കച്ചവടക്കാരന്റെ മൂത്ത മകളാണ് റംസി. രണ്ട് പെണ്‍മക്കള്‍. മൂത്തവളാണ് റംസി. അവളുടെ പ്രണയബന്ധത്തെക്കുറിച്ച് അറിഞ്ഞതോടെ ഇളയ മകളുടെ വിവാഹം നടത്താൻ തീരുമാനമായി. പക്ഷേ അതിനു മുമ്പേ റംസിയുടെ വിവാഹ നിശ്ചയം നടത്തി.

ലക്ഷ്മിപ്രമോദ് ആ വീട്ടിലെ സ്ഥിരം സന്ദർശകയായി. തന്റെ വീട്ടിലേയ്ക്കും സീരിയൽ സെറ്റുകളിലേക്കും റംസിയെ ക്ഷണിച്ചു. അതൊക്കെ റംസിക്ക് സന്തോഷമായി.

തുടർന്ന് ലക്ഷ്മി പ്രമോദിന്റെ നിഴലുപോലെയായി അവൾ. ലക്ഷ്മിയുടെ വീട്ടിലും സീരിയൽ ലൊക്കേഷനിലുമായി അവളുടെ തുടർന്നുള്ള ജീവിതം. ഹാരിസ് അവിടെ സ്ഥിരം സന്ദർശകനായി. അവർ പതിവായി കണ്ടു. ഒടുവിൽ റംസി ഗർഭിണിയായി.

കാര്യം കണ്ടു കഴിഞ്ഞപ്പോൾ റംസിയെ ഉപേക്ഷിച്ച്കൂടുതൽ പണവും സൗകര്യങ്ങളുമുള്ള മറ്റൊരു പെണ്ണിനെ തേടിപ്പോയി ഹാരിസ്. ഒടുവിൽ എല്ലാ വഴികളും അടഞ്ഞതോടെ റംസി സ്വന്തം വീട്ടിലെ കിടുപ്പുമുറിയിൽ ഒരു മുഴം കയറിൽ സ്വന്തം ജീവിതം അവസാനിപ്പിച്ചു.

തന്റെ വില്ലത്തി കഥാപാത്രങ്ങളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ലക്ഷ്മി പ്രമോദ്.’പരസ്പര’ത്തിലെ സ്മൃതി, ഭാഗ്യജാതകത്തിലെ അഭിരാമി, പൂക്കാലം വരവായിലെ അവന്തിക, പൗർണമി തിങ്കളിലെ ആനി ഉൾപ്പടെ എല്ലാ സീരിയലുകളിലും നെഗറ്റീവ് റോളുകളാണ് ലക്ഷ്മി അഭിനയിച്ചത്.

ലക്ഷ്മി അഭിനയരംഗത്തേക്ക് കടന്നു വന്നത് ഷോർട്ട് ഫിലിമുകളിലൂടെയാണ്. റിജു നായർ സംവിധാനം ചെയ്ത ‘സ്നേഹമുള്ള ഒരാൾ കൂടെയുള്ളപ്പോൾ’ എന്ന സിനിമയിൽ ശ്രദ്ധേയമായ റോളിൽ അഭിനയിച്ചു. തുടർന്നാണ് പരസ്പരം, ഭാഗ്യജാതകം എന്നീ സീരിയലുകളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടംനേടിയത്. ഇപ്പോൾ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന സീ കേരളയിലെ ‘പൂക്കാലം വരവായി’ ഏഷ്യാനെറ്റിലെ ‘പൗർണമിത്തിങ്കൾ’ എന്നീ പരമ്പരകളിലൂടെ മലയാളത്തിലെ എണ്ണം പറഞ്ഞ നായികമാരുടെ നിരയിലെത്തി ലക്ഷ്മി പ്രമോദ്. പ്രണയവിവാഹമായിരുന്നു ലക്ഷ്മിയുടേത്. നീണ്ടകാലത്തെ പ്രണയത്തിനൊടുവിലാണ് അസര്‍ മുഹമ്മദ് എന്ന യുവാവുമായി ലക്ഷ്മിയുടെ വിവാഹം. ദുവ എന്നൊരു മകളുമുണ്ട് ഇവര്‍ക്ക്.

കൊല്ലം സ്വദേശിയായ ലക്ഷ്മി പ്ലസ് വണ്ണിനു പഠിക്കുമ്പോഴാണ് കൈരളി ടിവിയിലെ ‘മുകേഷ് കഥകളി’ലൂടെ അഭിനയരംഗത്തേക്ക് എത്തുന്നത്. നർത്തകിയായും അവതാരകയായും സജീവമായിരുന്ന ലക്ഷ്മി, സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലും പങ്കെടുത്തു.

തുടര്‍ന്നാണ് പരസ്പരം സീരിയലിലെ സ്മൃതിയായി എത്തുന്നത്. തുടർന്ന് ഏഴു സീരിയലുകളില്‍ അഭിനയിച്ചെങ്കിലും പരസ്പരത്തിലെ സമൃതിയാണ് പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നിന്നത്. തുടർന്ന് മഴവില്‍ മനോരമയിലെ ഭാഗ്യജാതകത്തിലെ അഭിരാമി എന്ന ശക്തമായ കഥാപാത്രത്തിലൂടെ ലക്ഷ്മി പ്രേക്ഷക ഹൃദയത്തിൽ ഇടം നേടി. തുടർന്നു വന്ന പൗര്‍ണമിത്തിങ്കളിലെ ആനിയും പൂക്കാലം വരവായിലെ അവന്തികയും വില്ലത്തി കഥാപാത്രങ്ങൾക്കു പുതിയ മാനം നൽകി.

മികച്ച പ്രേക്ഷക പ്രീതിയാണ് ലക്ഷ്മിയുടെ കഥാപാത്രങ്ങള്‍ക്ക് ലഭിക്കുന്നത്. മിനി സ്‌ക്രീനിൽ മിന്നിത്തിളങ്ങുമ്പോഴാണ് റംസി കേസിൽ ലക്ഷ്മി കുടുങ്ങിയത്. ലക്ഷ്മിയെ ചോദ്യം ചെയ്ത പോലീസ് മൊബൈൽ ഫോണും പിടിച്ചെടുത്തു. തനിക്കിതിൽ പങ്കില്ല എന്ന് പറഞ്ഞ് ലക്ഷ്മി കൈ കഴുകാൻ ശ്രമിക്കുന്നുണ്ടെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് അടുത്ത നടപടികളിലേക്ക് കടക്കുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker