Month: September 2020

  • NEWS

    പട പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തി പട തന്നെ, മുന്നണികളില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് ജോസ് -ജോസഫ് വിഭാഗം

    ജോസ്-ജോസഫ് പക്ഷത്തിന്റെ തര്‍ക്കം ഒടുവില്‍ ഔദ്യോഗികമായി അവസാനിച്ച് രണ്ട് കൂട്ടരും വേവ്വെറേ വഴിക്കായെങ്കിലും പ്രശ്‌നങ്ങള്‍ക്ക് തീരുന്നില്ല. പുതിയ പോര് ഇരുപക്ഷങ്ങള്‍ക്കും മുന്നണിയോടാണ്. ജോസ് പുറത്ത് പോയ സാഹചര്യത്തില്‍ 10 സീറ്റുകളെങ്കിലും വേണമെന്ന ജോസഫ് പക്ഷത്തിന്റെ ആവശ്യത്തിന് ഇരിങ്ങാലക്കുടയും , ചങ്ങനാശേരി അടക്കം ആറ് സീറ്റുകളില്‍ കൂടുതല്‍ നല്‍കാനാകില്ലെന്നാണ് യു.ഡി.എഫിന്റെ മറുപടി. അതേ സമയം മറുകണ്ടം ചാടിയ ജോസ് കെ മാണി സി.പി.എമ്മിനോട് ആവശ്യപ്പെട്ടിരിക്കുന്നത് യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസ്സിനുണ്ടായിരുന്ന 15 സീറ്റുകളാണ്. 10 ല്‍ കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കേണ്ട എന്നാണ് മറുപടി. ഇതോടെ ഇരു മുന്നണികളിലും സീറ്റ് തര്‍ക്കം ആരംഭിച്ചു കഴിഞ്ഞു. ഉപതിരഞ്ഞെടുപ്പിന്റെ ചൂടിങ്ങെത്തിയതോടെ ഇരു മുന്നണികളിലും എങ്ങനെ കൂടുതല്‍ മികച്ച വിജയം നേടാം എന്ന ചര്‍ച്ചയാണ് കാര്യമായി നടക്കുന്നത്. യു.ഡി.എഫില്‍ നിന്നും മൊഴി ചൊല്ലി ജോസ് കെ മാണിയും കൂട്ടരും ഇടതു പക്ഷത്തേക്ക് ചാഞ്ഞത് എതിരാളികളെ തെല്ലൊന്ന് ഭപ്പെടുത്തിയിട്ടുണ്ട്. മധ്യകേരളത്തിലെ ജോസ് കെ മാണിയുടെ സ്വാധീനം പാര്‍ട്ടിക്കും ഗുണം ചെയ്യുമെന്ന് ഇടതുപക്ഷത്തിന്…

    Read More »
  • NEWS

    വിവാഹ സര്‍ട്ടിഫിക്കറ്റിലും തട്ടിപ്പ്

    വിവാഹത്തില്‍ നിന്നു പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിരവധി തെളിവുകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ റംസിയെ ഗര്‍ഭഛിദ്രം നടത്താനായി തയ്യാറാക്കിയ വ്യജ വിവാഹ സര്‍ട്ടിഫിക്കറ്റ് റംസിയുടെ മാതാപിതാക്കളുടേതെന്നാണ് പുതിയ തെളിവ്. റംസിയുടെ മാതാപിതാക്കളുടെ പേരു വിവരങ്ങളും തീയതികളും മാറ്റിയ വ്യാജ സര്‍ട്ടിഫിക്കറ്റുമായി കൊല്ലൂര്‍വിള മുസ്ലീം ജമാ അത്ത് ഭാരവാഹികളാണ് പോലിസിനെ സമീപിച്ചത്. 2017ല്‍ നല്‍കിയിരിക്കുന്ന വിവാഹ സര്‍ട്ടിഫിക്കേറ്റില്‍ 2016 ഫെബ്രുവരിയില്‍ നടന്നുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ആ തീയതിയില്‍ അവിടെ ഒരു വിവാഹം നടന്നിട്ടില്ല. മാത്രമല്ല സര്‍ട്ടിഫിക്കേറ്റില്‍ പറയുന്ന ട്രഷാറര്‍ 2012 വരെ ഉണ്ടായിരുന്നുളളൂ. 2017ലെ സര്‍ട്ടിഫിക്കറ്റും ഇങ്ങനെയല്ല, ഹാരിസിന്റെ മേല്‍വിലാസം കൊടുത്തിരിക്കുന്നത് റംസിയുടെ പിതാവിന്റെ കുടംബ വീടിന്റേതുമാണ് ഇത്തരത്തില്‍ വ്യാജ രേഖ ചമച്ചതിന് ഹാരിസിനെതിരെ ജമാ അത്ത് ഭാരവാഹികള്‍ പരാതി നല്‍കി. 1995ലാണ് റംസിയുടെ മാതാപിതാക്കളുടെ കല്യാണം കഴിഞ്ഞത് എന്നാല്‍ അവര്‍ക്ക് വിവാഹ സര്‍ട്ടിഫിക്കേറ്റ് കൊടുത്തത് 2010ലാണ്. ഈ സര്‍ട്ടിഫിക്കറ്റ് വെച്ചാണ് ഇവര്‍ വ്യാജരേഖ ചമച്ചത്. കേസില്‍ സീരിയല്‍…

    Read More »
  • NEWS

    ഉപതെരഞ്ഞെടുപ്പ് മാറ്റണമെന്ന് ബിജെപി ,തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് മാറ്റേണ്ടെന്നും കെ സുരേന്ദ്രൻ

    ഉപതെരഞ്ഞെടുപ്പ് മാറ്റണമെന്ന സർക്കാർ നിർദ്ദേശത്തെ പിന്തുണച്ച് ബിജെപി .ഉപതെരഞ്ഞെടുപ്പ് മാറ്റണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു .3 സമ്മേളനത്തിൽ പോലും പങ്കെടുക്കാൻ അംഗങ്ങൾക്ക് ആവില്ല .ഈ സാഹചര്യത്തിലാണ് ബിജെപി ഈ നിർദേശം മുന്നോട്ട് വയ്ക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു .അതേ സമയം തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കേണ്ടതില്ല കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നടത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു . ഉപതെരഞ്ഞെടുപ്പുകൾ മാറ്റി വയ്ക്കണമെന്ന നിർദേശം സർക്കാർ പ്രതിപക്ഷ കക്ഷികളുടെ മുന്നിൽ വച്ചിരുന്നു .എന്നാൽ തദ്ദേശ ഭരണ തെരഞ്ഞെടുപ്പും മാറ്റണമെന്ന ആവശ്യമാണ് യു ഡി എഫ് മുന്നോട്ട് വച്ചത് .ഈ സാഹചര്യത്തിൽ സർക്കാർ പ്രതിപക്ഷ കക്ഷികളുമായി കൂടിയാലോചന നടത്തുന്നുണ്ട് .

    Read More »
  • NEWS

    കൊടിക്കുന്നിൽ സുരേഷിനെ ഡെപ്യൂട്ടി സ്പീക്കർ ആക്കാൻ നീക്കം

    കോൺഗ്രസ്സ് നേതാവ് കൊടിക്കുന്നിൽ സുരേഷിനെ ഡെപ്യൂട്ടി സ്പീക്കർ ആക്കാൻ നീക്കം.ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നടത്തണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് ലോക്സഭാ നേതാവ് അധിർ രഞ്ജൻ ചൗധരി സ്പീക്കർക്ക് കത്ത് നൽകി . ഏഴു തവണ എംപിയും കോൺഗ്രസ് ചീഫ് വിപ്പുമാണ് കൊടിക്കുന്നിൽ സുരേഷ് .സ്പീക്കർ പാനലിലും കൊടിക്കുന്നിൽ സുരേഷ് ഉണ്ട് . കോൺഗ്രസിനു ഒറ്റയ്ക്ക് കൊടിക്കുന്നലിനെ ജയിപ്പിക്കാൻ ആവില്ല .പ്രതിപക്ഷത്തിന്റെയാകെ പിന്തുണ നേടാനും ശ്രമം നടക്കുന്നുണ്ട് .എന്നാലും സർക്കാർ കനിയണം .സാധാരണ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് നൽകുകയാണ് പതിവ് .

    Read More »
  • NEWS

    ബിനിഷീന്റെ ചോദ്യം ചെയ്യല്‍: കോടിയേരി രാജിവയ്ക്കണം-മുല്ലപ്പള്ളി

    രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്ത്, മയക്കു മരുന്ന്, ബിനാമി, ഹവാല ഇടപാടുകളെക്കുറിച്ച് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) 12 മണിക്കൂര്‍ ചോദ്യം ചെയ്ത പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തത്സ്ഥാനം ഉടനടി രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയ്ക്കും ലഹരിമരുന്നു കേസ് അന്വേഷിക്കുന്ന നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്കും വേണ്ടിയും ഇഡി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത്രയധികം ഏജന്‍സികള്‍ രാഷ്ട്രീയനേതൃത്വവുമായി നേരിട്ടു ബന്ധമുള്ള ഒരാളെ സുദീര്‍ഘമായി ചോദ്യം ചെയ്യുന്നത് ഇതാദ്യമാണ്. പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ താമസിച്ച് നടത്തിയ ഈ ഇടപാടുകള്‍ക്ക് രാഷ്ട്രീയസംരക്ഷണം ഉണ്ടെന്നു സംശയിക്കുന്നു. ചോദ്യം ചെയ്യല്‍ ഇനിയും തുടരുമെന്നും മനസിലാക്കുന്നു. രാഷ്ട്രീയ സംരക്ഷണം തുടര്‍ന്നുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് രാജി ആവശ്യപ്പെടുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെയും സിപിഎം എന്ന ബഹുജന സംഘടനനെയും നിയന്ത്രിക്കുന്ന സെക്രട്ടറിക്ക് തന്റെ വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ പോലും അറിയില്ലെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും? ഒന്നുകില്‍ ഇക്കാര്യങ്ങളെക്കുറിച്ച് അറിയാമായിരുന്നു, അല്ലെങ്കില്‍ കണ്ണടച്ചു. രണ്ടായാലും…

    Read More »
  • NEWS

    ലഹരികൾ പൂക്കുന്ന സിനിമാരംഗം ,സഞ്ജയ് ദത്ത് മുതൽ റിയ ചക്രബർത്തി വരെ

    സിനിമാ മേഖലയുടെ ഗ്ലാമറിന്റെ മറവിൽ പലപ്പോഴും അരുതായ്മയുടെ ഒരു കുത്തൊഴുക്ക് തന്നെയുണ്ട് .സിനിമ മേഖലയിലെ പാർട്ടികൾ എല്ലാം ഇപ്പോൾ സംശയത്തിന്റെ നിഴലിൽ വന്നിരിക്കുകയാണ് . ഏവരെയും ഞെട്ടിച്ചു പുറത്ത് വന്ന അത്തരത്തിലുള്ള ആദ്യത്തെ കഥ സഞ്ജയ് ദത്തിന്റേതാണ് .ലഹരി പൂക്കുന്നയിടങ്ങളിലൊക്കെ സഞ്ജയ് ദത്തിന്റെ കാൽപാട് പതിഞ്ഞു .ഒടുവിൽ ലഹരിമുക്തിയും വലിയ വാർത്തയായി .അപ്പോഴൊന്നും നിയമക്കുരുക്കുകൾ ലഹരിയുടെ പേരിൽ ഇവരെ തേടിയെത്തിയില്ല . ലഹരിയോടുള്ള അടങ്ങാത്ത ആസക്തി തുറന്നു പറഞ്ഞ് വാർത്തകളിൽ ഇടം പിടിച്ചത് മനീഷ കൊയ്‌രാളയും കങ്കണ റണൗട്ടുമാണ് .തന്നെ ലഹരിക്കടിമയാക്കി നടൻ ചൂഷണം ചെയ്തുവെന്ന് കങ്കണ വെളിപ്പെടുത്തി . ബോളിവുഡിലെ 90 % പേരും ലഹരി ഉപയോഗിക്കുന്നവർ ആണെന്ന് കങ്കണയും 80 % പേർ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് റിയയും പറയുന്നു .രണ്ടു ഡസനോളം ഉന്നതരുടെ പേരാണ് റിയ എൻ സി ബിയുടെ മുന്നിൽ പറഞ്ഞിട്ടുള്ളത് . നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ സിനിമ മേഖലയിലെ…

    Read More »
  • TRENDING

    കനി കുസൃതിക്ക് “ബിരിയാണി” സിനിമയിലൂടെ അന്താരാഷ്ട്ര പുരസ്ക്കാരം

    കനി കുസൃതിക്ക് “ബിരിയാണി” സിനിമയിലൂടെ അന്താരാഷ്ട്ര പുരസ്ക്കാരം.ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായി പ്രദർശിക്കുകയും അവിടെ മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാർഡ് നേടുകയും, ബാംഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാർഡ്, മികച്ച തിരക്കഥക്കുള്ള പത്മരാജൻ പുരസ്ക്കാരം, ലോകത്തിലെ ഏറ്റവും മികച്ച 15 ഫിലിം ഫെസ്റ്റിവലിൽ ഒന്നും, 42-മത് മോസ്കോ ഫിലിം ഫെസ്റ്റിവലിൽ ബ്രിക്സ് മത്സര വിഭാഗത്തിലെ സെലക്ക്ഷൻ, അമേരിക്ക,ഫ്രാൻസ്, ജർമ്മനി, നേപ്പാൾ തുടങ്ങി വിവിധ അന്താരാര്ഷ്ട്ര ഫിലിം ഫെസ്റ്റിവൽ സെലക്ഷൻസ് എന്നിവക്ക് ശേഷം സ്പെയിനിലെ മാഡ്രിഡിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ കനി കുസൃതിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്ക്കാരം നേടിയിരിക്കുന്നു. പ്രശസ്ത അഫ്ഗാനിസ്ഥാൻ നടി ലീന അലാമും (LEENA ALAM,Shreen of Afghanisthan),അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന പ്രമുഖ കസക്കിസ്ഥാൻ സിനിമ നിർമ്മാതാവായ ഓൾഗ കലഷേവ(OLGA KHLASHEVA ) എന്നീ അംഗങ്ങളായ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്. കടൽ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങൾ…

    Read More »
  • TRENDING

    കോവിഡ് മാരക രോഗമെന്ന് ട്രംപിന് മുന്‍കൂട്ടി അറിയാമായിരുന്നു

    വാഷിങ്ടണ്‍: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ നിരവധി പരാമര്‍ശങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴിതാ ട്രംപിനെതിരെ പുതിയ വെളിപ്പെടുത്തലുമായി അന്വേഷണാത്മക പത്രപ്രവര്‍ത്തകനായ ബോബ് വുഡ്വേഡ്. അദ്ദേഹത്തിന്റെ ‘റേജ്’ എന്ന പുസ്തകത്തിലാണ് കോവിഡ് മാരക രോഗമെന്ന് ട്രംപിന് മുന്‍കൂട്ടി അറിയാമായിരുന്നു എന്ന വെളിപ്പെടുത്തല്‍ പുറത്ത് വന്നത്. രോഗം വായുവില്‍ കൂടി പകരുമെന്ന അറിവും ട്രംപ് മറച്ചുവച്ചതായും പുസ്തകത്തില്‍ പറയുന്നു. അതേസമയം,രോഗം ജലദോഷം പോലെയാണെന്നും പേടിക്കേണ്ടതില്ലെന്നുമായിരുന്നു ട്രംപിന്റെ പരസ്യനിലപാട്. പുസ്തകം സെപ്റ്റംബര്‍ 15ന് പുറത്തുവരും. ഭീതി സൃഷ്ടിക്കാതിരിക്കാന്‍ മഹാമാരിയുടെ യഥാര്‍ഥ വസ്തുതകള്‍ മറച്ചുവയ്‌ക്കേണ്ടിവന്നുവെന്ന് വുഡ്വേര്‍ഡിനോട് ട്രംപ് പറഞ്ഞതായി വാഷിങ്ടന്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ചില്‍ ട്രംപുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കൊറോണ വൈറസ് ഫ്‌ലൂവിനേക്കാള്‍ മാരകമാണെന്നും വായുവിലൂടെ പകരുമെന്നും ട്രംപ് പറയുന്നത് ഫെബ്രുവരി ഏഴിനെടുത്ത അഭിമുഖത്തിന്റെ ഓഡിയോ ക്ലിപ്പും വാഷിങ്ടന്‍ പോസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്. കോവിഡ്19നെയും സാമ്പത്തിക പ്രശ്‌നങ്ങളെയും മറികടക്കുമെന്ന് ട്രംപ് പറയുന്നതായും പുസ്തകത്തിലുണ്ട്. അതേസമയം, കള്ളം പറഞ്ഞുവെന്ന ആരോപണത്തെ പ്രസിഡന്റ്…

    Read More »
  • NEWS

    റംസി സംഭവത്തിൽ ട്വിസ്റ്റ്, ലക്ഷ്മി പ്രമോദും കുടുബവും ഒളിവിൽ?

    സീരിയൽ താരം ലക്ഷ്മി പ്രമോദും കുടുബവും ഒളിവിലെന്നു സൂചന. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഇവർ ഹാജരായില്ല എന്നാണ് ലഭിക്കുന്ന വിവരം. വീട്ടിൽ അന്വേഷിച്ചപ്പോഴും ഇവരെ കണ്ടെത്താൻ ആയില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വ്യാഴാഴ്ച റംസി എന്ന 25 കാരി ആത്മഹത്യ ചെയ്തതോടെ ആണ് നടിയും കുടുംബവും വാർത്താ കേന്ദ്രം ആകുന്നത്. ലക്ഷ്മി പ്രമോദിന്റെ ഭർതൃ സഹോദരൻ ഹാരിസ് റംസിയുമായി പ്രണയത്തിൽ ആയിരുന്നു. പത്ത് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ റംസി ഗർഭിണിയായി. ഈ ഗർഭം ഹരിസും കുടുംബവും അലസിപ്പിച്ചു. ഗർഭം അലസിപ്പിക്കാൻ കൂട്ട് നിന്നു എന്ന ആരോപണം നടി നേരിടുന്നുണ്ട്. റംസിയുമായി സീരിയൽ ലൊക്കേഷനിൽ നടി സ്ഥിരമായി വരാറുണ്ടായിരുന്നു. ഹാരിസ് റംസിയെ ഉപയോഗിച്ചിരുന്നത് ഈ സന്ദർഭത്തിൽ ആയിരുന്നു എന്നാണ് സൂചന. ഷൂട്ടിന് കൂട്ടുകൊണ്ടുപോകലിന്റെ മറവിലാണ് ഗർഭം അലസിപ്പിച്ചതെന്നും സൂചനയുണ്ട്. നടിയെയും കുടുംബത്തെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ ഫോണുകളും പോലീസ് പിടിച്ചെടുത്തിരുന്നു. ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യലിന്…

    Read More »
  • NEWS

    NewsThen ഇമ്പാക്ട് :സീരിയൽ താരം ലക്ഷ്മി പ്രമോദിന് വേണ്ടി റംസി കേസിൽ ഇടപെട്ട യൂത്ത് കോൺഗ്രസ്‌ നേതാവ് പാലത്തറ രാജീവ് റംസിയുടെ ബാപ്പയോട് മാപ്പ് പറഞ്ഞു

    റംസി കേസിൽ സീരിയൽ താരം ലക്ഷ്മി പ്രമോദിന് വേണ്ടി ഇടപെട്ട യൂത്ത് കോൺഗ്രസ്‌ നേതാവ് പാലത്തറ രാജീവ് റംസിയുടെ ബാപ്പയോട് മാപ്പ് പറഞ്ഞു. റംസിയുടെ വീട്ടിൽ നേരിട്ടെത്തിയാണ് മാപ്പ് പറച്ചിൽ. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഇനി താനുമുണ്ടാകുമെന്ന് രാജീവ്‌ റംസിയുടെ ബാപ്പയോട് പറഞ്ഞു. ലക്ഷ്മി പ്രമോദ് വേണ്ടപ്പെട്ട ആളാണെന്നും സമരപരിപാടികളിൽ നിന്നു പിഡിപി പിന്മാറണമെന്നും പാലത്തറ രാജീവ് പിഡിപി നേതാവ് മൈലക്കാട് ഷായോട് പറയുന്ന ശബ്ദരേഖ NewsThen ആണ് പുറത്ത് വിട്ടത്. ശബ്ദരേഖ പുറത്ത് വന്നതിനെ തുടർന്ന് പാലത്തറ രാജീവിനെതിരെ ശക്തമായ പ്രതിഷേധം ആണ് ഉയർന്നു വന്നത്. ഇതേ തുടർന്നാണ് രാജീവ്‌ നേരിട്ടെത്തി റംസിയുടെ ബാപ്പ റഹീമിനോട്‌ മാപ്പ് പറഞ്ഞത്‌ .

    Read More »
Back to top button
error: