NEWS

റാഫേൽ ഇന്ത്യൻ വ്യോമ സേനയുടെ ഭാഗം ,ചൈനക്കെതിരെ ഇന്ത്യക്ക് നിർണായക മുൻ‌തൂക്കം

ചൈനയുമായുള്ള തർക്കം യുദ്ധത്തിലേക്ക് നീങ്ങിയാൽ ഇന്ത്യക്ക് ഏറെ തുണയാകുക റാഫേൽ യുദ്ധവിമാനങ്ങൾ .മഞ്ഞ് മൂടിക്കിടക്കുന്ന പർവത നിരകളിൽ ചൈനീസ് യുദ്ധവിമാനങ്ങളെ തുരത്താനും നശിപ്പിക്കാനും റാഫേലിനാവും .

റാഫേൽ വിമാനങ്ങളും എസ് – 400 മിസൈൽ സംവിധാനവും ഇന്ത്യക്ക് കൃത്യമായ മുൻതൂക്കം നൽകുന്നുണ്ട് .ചൈന ഭയക്കുന്നതും അത് തന്നെ .

Signature-ad

ഇന്ത്യ ഓർഡർ ചെയ്ത 36 വിമാനങ്ങളിൽ 5 എണ്ണം സർവ സജ്ജമായി സൈന്യത്തോടൊപ്പം ചേർന്നിരിക്കുകയാണ് .യുദ്ധമുഖത്ത് റാഫേൽ വഴി തെളിക്കുന്നതോടെ മറ്റു യുദ്ധ വിമാനങ്ങളായ എസ് യു 30,ജാഗ്വർ ,മിഗ് 21 വിമാനങ്ങൾക്ക് ചൈനയുടെ മണ്ണിൽ കനത്ത നാശം ഉണ്ടാക്കാൻ ആകും .

യുദ്ധമുഖത്ത് ഇന്ത്യക്കും ചൈനക്കും വിഘാതം സൃഷ്ടിക്കുക ഹിമാലയ പർവതമാണ് .കാഴ്ച വലിയ പ്രശ്നം ആയി വരും .ഈ സാഹചര്യത്തിൽ പെട്ടെന്ന് വിവരങ്ങൾ ശേഖരിക്കുകയും ശത്രുവിന് വിവരങ്ങൾ നിഷേധിക്കുകയും വേണം .ഇവിടെയാണ് റാഫേലിന്റെ പ്രാധാന്യമെന്നു പ്രതിരോധ വിദഗ്ധർ പറയുന്നു .

ചൈനയുടെ ജെ 20 യുദ്ധവിമാനങ്ങളുടെ എത്രയോ മുകളിൽ ആണ് റാഫേലിന്റെ സ്ഥാനം .ജെ 20 യുടെ പഴയ എഞ്ചിനെക്കാൾ കരുത്തുറ്റതാണ് പുതിയ റാഫേൽ എൻജിനുകൾ .കാഴ്ചാ പരിധിക്കപ്പുറത്തിലുള്ള മിസൈൽ യുദ്ധത്തിലും ഇന്ത്യക്ക് ചൈനയെ മറികടക്കാൻ ആകുമെന്നാണ് വിലയിരുത്തൽ .

റാഫേലിന് ആകാശത്തും എസ് 400 മിസൈൽ സംവിധാനത്തിന് ഭൂമിയിലും ഏറെ മുൻ‌തൂക്കം ഇന്ത്യക്ക് ഉണ്ടാക്കാൻ ആകും .റാഫേൽ ഫ്രാൻസിൽ നിന്നും എസ് 400 മിസൈൽ സംവിധാനം റഷ്യയിൽ നിന്നുമാണ് ഇന്ത്യ കരസ്ഥമാക്കിയിരിക്കുന്നത് .

Back to top button
error: