എന്നെ ഉപയോഗിച്ച് വേണ്ടെന്നു പറഞ്ഞാൽ എന്ത് ചെയ്യുമെന്ന റംസിയുടെ നിലവിളി കുരുക്കാകുക ഹാരിസിന്റെ ഉമ്മക്ക് ,അബോർഷന് സൗകര്യം ഒരുക്കിയതിൽ നടിയുടെ സീരിയൽ ബന്ധങ്ങളുണ്ടോ എന്നും അന്വേഷണം ,റംസി കേസിൽ ഒരു കുടുംബം ഒന്നാകെ കുടുങ്ങുന്നത് ഇങ്ങനെ
റംസി കേസ് 2 സി ഐ മാർ ഉൾപ്പെട്ട പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത് .വനിതാ പോലീസുകാർ ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത് .
കേസിൽ ഹാരിസിന്റെ കുടുംബം ഒന്നാകെ കുടുങ്ങുമെന്നാണ് സൂചന .ഹാരിസിന്റെ ഉമ്മയെയും സഹോദര ഭാര്യ സീരിയൽ താരം ലക്ഷ്മി പ്രമോദിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു .ഇവരെ വീണ്ടും ചോദ്യം ചെയ്യും .ഇവരുടെ ഫോൺ പിടിച്ചെടുത്തിട്ടുണ്ട് .
റിമാൻഡ് ചെയ്ത പ്രതിയെ വിട്ടുകിട്ടാൻ പോലീസ് കോടതിയെ സമീപിച്ചിട്ടുണ്ട് .ഇനിയുള്ള ചോദ്യം ചെയ്യൽ ഹാരിസിന്റെ കുടുംബത്തിന് നിർണായകമാകും .ആത്മഹത്യാ പ്രേരണ ,വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കൽ തുടങ്ങിയ കുറ്റങ്ങൾ ആണ് ചുമത്തിയിട്ടുള്ളത് .
കഴിഞ്ഞ വ്യാഴാഴ്ചയാണ് റംസി എന്ന 25 കാരി ആത്മഹത്യ ചെയ്തത് .10 വർഷത്തോളം അടുത്ത ബന്ധത്തിന് ശേഷം കാമുകൻ ഹാരിസ് നിഷ്കരുണം ഉപേക്ഷിച്ചു പോയതാണ് റംസിയുടെ ആത്മഹത്യക്ക് കാരണം .റംസി ഹാരിസുമായി നടത്തുന്ന സംഭാഷണങ്ങളും ഹാരിസിന്റെ അമ്മയുമായി നടത്തുന്ന സംഭാഷണങ്ങളും പുറത്ത് വന്നിരുന്നു .
റംസിയും ഹാരിസും തമ്മിൽ വിവാഹ നിശ്ചയം വരെ കഴിഞ്ഞിരുന്നതാണ് .എന്നാൽ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ള പെൺകുട്ടിയെ കണ്ടപ്പോൾ ഹാരിസ് റംസിയെ ഉപേക്ഷിക്കുക ആയിരുന്നു .വീട്ടുകാരുടെ അറിവോടെയാണ് പുതിയ പെൺകുട്ടിയുമായുള്ള വിവാഹവുമായി ഹാരിസ് മുന്നോട്ട് പോയതെന്ന് ലക്ഷ്മി പോലീസിനോട് പറഞ്ഞിട്ടുണ്ട് .
ഗർഭിണിയായ റംസിക്ക് അബോർഷൻ നടത്തിയിട്ടുണ്ട് .ഇതിൽ ലക്ഷ്മി പ്രമോദിനുള്ള ബന്ധം അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട് .സീരിയൽ ബന്ധങ്ങൾ ലക്ഷ്മി ഉപയോഗിച്ചോ എന്നും അന്വേഷിക്കുന്നുണ്ട് .
എങ്ങിനെയാണ് ഹാരിസ് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് എന്നും പോലീസ് അന്വേഷിക്കുകയാണ് .റംസിയെ ഹാരിസ് തമിഴ്‌നാട്ടിലും ബംഗളൂരുവിലും കൊണ്ടുപോയിട്ടുണ്ട് .റംസിയുടെ മരണത്തിൽ ഹാരിസിന്റെ കുടുംബത്തിന് മുഴുവൻ ബന്ധമുണ്ടെന്നാണ് റംസിയുടെ മാതാപിതാക്കൾ ആരോപിക്കുന്നത് .