വേണു നാഗവളളി കാലയവനികയില്‍ മറഞ്ഞിട്ട് പത്ത് വര്‍ഷം

ലയാള സിനിമയിലെ വിഷാദനായകനായിരുന്ന വേണു നാഗവള്ളിയെ ആരും തന്നെ മറക്കില്ല. അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ വേണു നാഗവള്ളി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വാണിജ്യ സിനിമകള്‍ക്കും ആര്‍ട്ട് സിനിമകള്‍ക്കും ഇടയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ കലാകാരന്‍ കൂടിയാണ് അദ്ദേഹം. വേണു നാഗവള്ളി നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് പത്ത് വര്‍ഷങ്ങള്‍ തികയുന്നു. വെള്ളിത്തിരക്ക് മുന്നിലും പിന്നിലും കഴിവ് തെളിയിച്ച ആ വലിയ കലാകാരന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ പ്രണാമമര്‍പ്പിച്ച് രാജേഷ് വൃന്ദാവന്റെ ഓര്‍മക്കുറിപ്പ്. ഫെയ്ബുക്കിലൂടെയാണ് അദ്ദേഹം ഓര്‍മകള്‍ പങ്കുവെച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഓർമ്മക്കുറിപ്പ്…
വേണു നാഗവള്ളിക്ക്
മലയാളസിനിമയുടെ പ്രണാമം.
വേണുനാഗവള്ളി മലയാളസിനിമയിൽനിന്ന് വിടപറഞ്ഞിട്ട് ഇന്ന് 10വർഷം. നടനായും സംവിധായകനായും തിരക്കഥാകൃത്തായും മലയാള സിനിമയുടെ നിറസാനിധ്യമായിരുന്നു വേണ്ട നാഗവളി.
ജോർജ് ഓണക്കുറിന്റെ ‘ഉൾക്കടൽ’ എന്ന നോവൽ കെ.ജി.ജോർജ് ചലച്ചിത്രമാക്കിയപ്പോൾ അതിലെ രാഹുലൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാള സിനിമാരംഗത്ത്‌ ഒരു ‘വ്യത്യസ്ത ‘ ശൈലി സമ്മാനിച്ച വേണു നാഗാവള്ളി ഓർമ്മയായിട്ട് ഇന്ന് 10വർഷം.
നടൻ,തിരക്കഥാകൃത്ത്‌, സംവിധായകൻ എന്നീ നിലകളിലെല്ലാം കഴിവുതെളിയിച്ച വേണുനാഗവള്ളി ഒരുഡസനോളം സിനിമകൾ സംവിധാനം ചെയ്യുകയും അത്രത്തോളം തന്നെ സിനിമകൾക്ക് തിരക്കഥയെഴുതുകയും ചെയ്തു.
കിലുക്കത്തിന്റെ തിരക്കഥയാണ് എടുത്തുപറയേണ്ടത്.
‘നഷ്ട വസന്തത്തിൻ തപ്തനിശ്വാസമേ…’
എന്ന ഉൾക്കടലിലെ ഒ.എൻ.വിയുടെ വരികളോർത്തുകൊണ്ട്
ഈ പ്രതിഭാധനന്റെ ഓർമ്മയ്ക്കുമുമ്പിൽ പ്രണാമം അർപ്പിക്കാം .

ഓർമ്മക്കുറിപ്പ് … …. വേണു നാഗവള്ളി.മലയാളസിനിമയുടെ പ്രണാമം….വേണുനാഗവള്ളി സാർ മലയാളസിനിമയിൽനിന്ന്…

ഇനിപ്പറയുന്നതിൽ Rajesh Vrindavan Rajesh Vrindavan പോസ്‌റ്റുചെയ്‌തത് 2020, സെപ്റ്റംബർ 8, ചൊവ്വാഴ്ച

Leave a Reply

Your email address will not be published. Required fields are marked *