ബിനീഷ് കോടിയേരിയെ ഇനിയും വിളിപ്പിക്കും ,ചോദ്യം ചെയ്തത് 12 മണിക്കൂർ

ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തത് 12 മണിക്കൂർ .മൊഴി വിശദമായി പരിശോധിച്ചതിനു ശേഷം ഇ ഡി വീണ്ടും ബിനീ‌ഷിനെ ചോദ്യം ചെയ്യാൻ വിളിക്കും .

ബിനീഷുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ കുറിച്ചായിരുന്നു അന്വേഷണം .തിരുവനന്തപുരത്തെ ഒരു സ്ഥാപനത്തിൽ നിന്ന് തനിക്ക് കമ്മീഷൻ ലഭിച്ചിരുന്നുവെന്നു സ്വപ്ന സുരേഷ് പറഞ്ഞിരുന്നു .ഈ സ്ഥാപനത്തിലെ ഡയറക്റ്റർമാരിൽ ഒരാളായ അബ്ദുൽ ലത്തീഫുമായുള്ള ബന്ധം ബിനീഷിനോട് ഇ ഡി ചോദിച്ചറിഞ്ഞു .

2015 നു ശേഷം രജിസ്റ്റർ ചെയ്ത രണ്ട് കമ്പനികളിൽ ബിനീഷിനു പങ്കാളിത്തം ഉണ്ടെന്നു ഇ ഡി കണ്ടെത്തിയിട്ടുണ്ട് .ഈ കമ്പനികൾ ഇപ്പോൾ പ്രവർത്തനരഹിതം ആണ് .ഈ കമ്പനികൾ എന്തിനു ഉണ്ടാക്കി ഇവയിലൂടെ എന്തെങ്കിലും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നിവയും ഇ ഡി അന്വേഷിച്ചു .

Leave a Reply

Your email address will not be published. Required fields are marked *