Month: September 2020

  • NEWS

    കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ പ​ത്തുല​ക്ഷ​ത്തി​ലെത്തുന്നു

    ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 10 ല​ക്ഷ​ത്തി​ലേ​യ്ക്കടുക്കുന്നു. 31,479,718 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 969,230 പേ​രാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. 23,108,329 പേ​ർ ഇ​ന്നേ വരെ രോ​ഗ​മു​ക്തി നേ​ടി. അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, പെ​റു, കൊ​ളം​ബി​യ, മെ​ക്സി​ക്കോ, സ്പെ​യി​ൻ, ദ​ക്ഷി​ണാ​ഫ്രി​ക്ക, അ​ർ​ജ​ന്‍റീ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ ആ​ദ്യ 10 സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്. ഈ ​രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ചുവടേ പറയുന്നു. അ​മേ​രിക്ക: 7,046,216. ഇ​ന്ത്യ: 5,560,105 ബ്ര​സീ​ൽ: 4,560,083 റ​ഷ്യ: 1,109,595 പെ​റു: 772,896 കൊ​ളം​ബി​യ: 770,435 മെ​ക്സി​ക്കോ: 700,580 സ്പെ​യി​ൻ: 671,468 ദ​ക്ഷി​ണാ​ഫ്രി​ക്ക: 661,936 അ​ർ​ജ​ന്‍റീ​ന: 640,147. രോഗബാ​ധി​തരായി മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​മേ​രി​ക്ക: 204,506 ഇ​ന്ത്യ: 88,965 ബ്ര​സീ​ൽ: 137,350 റ​ഷ്യ: 19,489 പെ​റു: 31,474 കൊ​ളം​ബി​യ: 24,397 മെ​ക്സി​ക്കോ: 73,697 സ്പെ​യി​ൻ: 30,663 ദക്ഷി​ണാ​ഫ്രി​ക്ക: 15,992 അ​ർ​ജ​ന്‍റീ​ന: 13,482.

    Read More »
  • LIFE

    താനും നേരിട്ടിട്ടുണ്ട് അത്തരം സന്ദർഭങ്ങൾ ,തുറന്നു പറഞ്ഞ് മലയാളികൾക്ക് പ്രിയപ്പെട്ട നടി

    സിനിമയിലെ ദുരനുഭവങ്ങൾ ഇപ്പോൾ വലിയ തോതിൽ ചർച്ചയാണ് .നടിമാർ തങ്ങളുടെ അനുഭവങ്ങൾ തുറന്നു പറയുമ്പോഴാണ് സിനിമാ മേഖലയിലെ ചതിക്കുഴികളെ കുറിച്ചുള്ള അനുഭവങ്ങൾ പൊതുജനം അറിയുന്നത് . അത്തരത്തിൽ തന്റെ അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് മലയാളികൾക്ക് കൂടി പ്രിയപ്പെട്ട നടിയായ കസ്തുരി .സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ഉയർന്ന ആരോപണത്തോട് പ്രതികരിക്കുക ആയിരുന്നു കസ്തുരി . “അനുരാഗ് കശ്യപിൽ നിന്ന് ലൈംഗിക ദുരനുഭവം തനിക്കുണ്ടായി എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി പായൽ ഘോഷ് .ഇതിന്റെ നിയമവശം :കൃത്യമായ തെളിവുകൾ കൈവശം ഇല്ലാതെ ലൈംഗികാതിക്രമങ്ങൾ തെളിയിക്കുക പാടാണ് .അതിൽ പെട്ട ഒരാളുടെയോ എല്ലാവരുടെയോ പേരു മോശമാക്കാം .അല്ലാതെ വലിയ ഗുണമില്ല .”കസ്തുരി ട്വിറ്ററിൽ കുറിച്ച് . Actress Payal Ghosh has accused Anurag Kashyap of sexual assault. Legal view: Allegations of sexual assault without tangible or corroborative evidence are near impossible to prove . But…

    Read More »
  • TRENDING

    കളി കള്ളക്കളിയാകുന്നു -4

    മലവെള്ളം പോലെ കുതിച്ചെത്തുന്ന കോടികളുടെ കണക്കിൽ ക്രിക്കറ്റ് രണ്ടാം സ്ഥാനത്താകാൻ അധിക സമയം വേണ്ടി വന്നില്ല. 2008 ൽ മാത്രം 723 .5 ബില്യൺ യു.എസ് ഡോളറിന്റെ ക്രിക്കറ്റ് വ്യാപാരം നടന്നെന്നു പറയുമ്പോൾ ഊഹിക്കാവുന്നതേയുളളു അതിൽ ഒഴുകിയെത്തിയിരിക്കുന്ന പണത്തിന്റെ തായ്‌വഴികൾ എവിടെ നിന്നൊക്കെ ആണെന്ന്. ബോളിവുഡും കോളിവുഡും എന്നു വേണ്ട സകലമാന ഗ്ലാമർ മേഖലയുമായി ക്രിക്കറ്റിനു ഐ.പി.എൽ എന്ന ടൂർണമെന്റോടെ സന്ധി ചെയ്യേണ്ടി വന്നു. പല കൊടുക്കലുവാങ്ങലുകൾക്കും ബോളിവുഡ് തിളക്കങ്ങളുള്ള സൂപ്പർതാരങ്ങൾ ബിനാമികളായി. രാജസ്ഥാൻ റോയൽസിനായി ശില്പാ ഷെട്ടിയും കൽക്കട്ടാ നൈറ്റ് റൈഡേഴ്സിനായി സാക്ഷാൽ കിംഗ് ഖാൻ ഷാരൂഖും അണി നിരന്നപ്പോൾ ക്രിക്കറ്റ് മൈതാന മധ്യത്തിൽ നിന്നുള്ള വെള്ളിത്തിരയുടെ മിന്നിത്തിളക്കങ്ങളെയും പ്രേക്ഷകർ ആവേശത്തോടെ ഇരു കൈയും നീട്ടി സ്വീകരിച്ചു. കളി നടക്കുമ്പോൾ ഗ്യാലറിയിലൊരു വിലപിടിപ്പുള്ള താരം കാണികളെ നോക്കി കൈവീശുന്ന കാഴ്ച ക്രിക്കറ്റിനേക്കാൾ ജനപ്രീയമായ ഒന്നായി. വമ്പൻ നഗരങ്ങൾക്കു മാത്രമല്ല കൊച്ചിയും അഹമ്മദാബാദും പുനെയും പോലുള്ള വികസിച്ചു കൊണ്ടിരിക്കുന്ന നഗരങ്ങൾക്കും തങ്ങളുടെ…

    Read More »
  • NEWS

    എൻ ഐ എ അറസ്റ്റ് ചെയ്ത കണ്ണൂരുകാരൻ തീവ്രവാദി ആരാണ് ?

    ബെംഗളൂരു സ്‌ഫോടനക്കേസിൽ പ്രതിയായ കണ്ണൂർ സ്വദേശി ഷുഹൈബിനെ എൻഐഎ കസ്റ്റഡിയിൽ എടുത്തത് വളരെ ആസൂത്രിതമായാണ് .ഏറെക്കാലം തിരയുന്ന തീവ്രവാദി ആയിരുന്നു ഷുഹൈബ് . ലഷ്കർ കമാണ്ടർ ആയിരുന്ന തടിയന്റവിടെ നസീർ രൂപീകരിച്ച ഇന്ത്യൻ മുജാഹിദീൻ ആയിരുന്നു ഷുഹൈബിന്റെ ആദ്യ സംഘടന .സിമിയിലും ഷുഹൈബ് പ്രവർത്തിച്ചിരുന്നു .2014 ൽ ബാംഗ്ലൂർ സ്ഫോടനത്തിന് ശേഷം ഷുഹൈബ് പാകിസ്താനിലേക്ക് കടന്നു .ഈ സ്ഫോടന കേസിൽ പിടി കിട്ടാൻ ഉണ്ടായിരുന്ന ഏക പ്രതിയായിരുന്നു ഷുഹൈബ് . നസീറിന്റെ ബന്ധു കെ വി അബ്ദുൽ ജലീൽ ആണ് ബാംഗ്ലൂർ സ്ഫോടന കേസിലെ പ്രധാന പ്രതി .സ്‌ഫോടനത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു . എട്ട് കേസുകളാണ് ഷുഹൈബിന് എതിരെ ഉള്ളത് .പാകിസ്ഥാനിൽ നിന്ന് വ്യാജ പാസ്‌പോർട്ടിൽ ഇയാൾ പിന്നീട് സൗദിയിലേക്ക് കടന്നു .ഇവിടെ നിര്മ്മാണ മേഖലയിൽ ജോലി ചെയ്ത ഇയാളെ എൻഐഎ പിന്തുടരുന്നുണ്ടായിരുന്നു .ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഇന്റർപോളിന്റെ സഹായത്തോടെയാണ് അതീവ രഹസ്യമായി എൻഐഎ ഷുഹൈബിനെ…

    Read More »
  • TRENDING

    റിപ്പോർട്ടർ ടിവിയുടെ എഡിറ്ററായി എംപി ബഷീർ

    റിപ്പോർട്ടർ ടിവിയുടെ എഡിറ്ററായി എം പി ബഷീർ ചുമതലയേറ്റു .റിപ്പോർട്ടർ ചാനലിന്റെയും ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെയും ചുമതലയാണ് ബഷീറിനുള്ളത് .രണ്ടര പതിറ്റാണ്ടായി എംപി ബഷീർ മാധ്യമ രംഗത്തുണ്ട് .ഇംഗ്ളീഷിലും മലയാളത്തിലുമായി പത്തിലധികം മാധ്യമ സ്ഥാപനങ്ങളിൽ എംപി ബഷീർ പ്രവർത്തിച്ചിട്ടുണ്ട് . കൈരളി ടി വി ,ഇന്ത്യാവിഷൻ ,ഡെക്കാൻ ഹെറാൾഡ് ,യു എൻ ഐ ,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് .ഡിജിറ്റൽ മാധ്യമ രംഗത്ത് സൗത്ത് ലൈവ് ,ന്യൂസ്‌റപറ്റ് എന്നീ ഓൺലൈനുകളിലും പ്രവർത്തിച്ചിട്ടുണ്ട് .

    Read More »
  • NEWS

    നടി ആക്രമിക്കപ്പെട്ട കേസിൽ മൊഴി മാറ്റിയ ഭാമയ്‌ക്കെതിരെ സൈബർ ആക്രമണം ,ഇൻസ്റ്റാഗ്രാമിൽ കമൻറ് സെക്ഷൻ പൂട്ടി

    നടി ആക്രമിക്കപ്പെട്ട കേസിൽ ചലച്ചിത്രതാരം ഭാമ മൊഴി മാറ്റിയത് ഒട്ടു അവിശ്വാസത്തോടെയാണ് നടിയോട് ചേർന്ന് നിൽക്കുന്നവർ കേട്ടത് .അവരുടെ പ്രതികരണത്തിലും ഇത് കാണാം .എന്നാൽ ഭാമയെ വെറുതെ വിടാൻ സൈബറിടം തയ്യാറല്ല .വിമർശനങ്ങൾ കൊണ്ട് നിറയുകയാണ് ഭാമയുടെ കമൻറ് ബോക്സ് .തുടർന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ കമൻറ് ബോക്സ് ഭാമ പൂട്ടി . 2017 ൽ നടി ആക്രമിക്കപ്പെട്ടപ്പോൾ പിന്തുണയുമായി ഭാമ രംഗത്ത് വന്നിരുന്നു .”എന്റെ പ്രിയ സുഹൃത്തിനു എല്ലാ വിധ പിന്തുണയും .അതോടൊപ്പം ഈ അവസ്ഥ പുറംലോകത്തെ അറിയിച്ച അവളുടെ ധൈര്യത്തെ നിങ്ങൾ ഓർക്കുക .എല്ലാവരുടെയും നിറഞ്ഞ സ്നേഹവും പിന്തുണയും അവരുടെ കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു .”ഇതായിരുന്നു ഭാമ സോഷ്യൽ മീഡിയയിൽ ഇട്ട പ്രതികരണം . എന്നാൽ വിചാരണ ഘട്ടത്തിൽ ഭാമ മൊഴി മാറ്റി .മാത്രമല്ല സോഷ്യൽ മീഡിയയിലെ തന്റെ 2017 ലെ പ്രതികരണം ഡിലീറ്റ് ചെയ്യുകയും ചെയ്തു . ‘അമ്മ സംഘടനയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്സൽ സമയത്ത് ദിലീപും നടിയും…

    Read More »
  • NEWS

    ഇന്ത്യൻ ടീമിൽ അവകാശവാദം ഉന്നയിച്ച് ദേവദത്ത് പടിക്കൽ ,രാജകീയം ഈ അരങ്ങേറ്റം

    ഐപിഎല്ലിന്റെ പതിമൂന്നാം സീസണിൽ അത്ഭുതമാകാൻ താനുണ്ട് എന്ന് പ്രഖ്യാപിക്കുകയാണ് ഇരുപതുകാരൻ ദേവദത്ത് പടിക്കൽ .അരങ്ങേറ്റ മത്സരത്തിൽ അർദ്ധ സെഞ്ചുറി നേടിയ ദേവദത്തിനെ ഇനി ഇന്ത്യൻ സെലെക്ടർമാർക്ക് ശ്രദ്ധിക്കാതിരിക്കുക വയ്യ .ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ ഒരറ്റത്ത് നിർത്തിയായിരുന്നു ദേവദത്തിന്റെ പ്രകടനം . ആരോൺ ഫിഞ്ചിനൊപ്പം ഓപ്പണിങ് വിക്കറ്റിൽ അർദ്ധ സെഞ്ചുറി കൂട്ടുകെട്ട് .സ്വന്തമായി 42 പന്തിൽ നിന്ന് 57 റൺസ് .റോയൽ ചലഞ്ചേഴ്‌സിന് അടിത്തറയിട്ടാണ് ദേവദത്തിന്റെ മടക്കം . അരങ്ങേറ്റ മത്സരത്തിൽ താരം ആദ്യം നേരിട്ടത് ഭുവനേശ്വർ കുമാറിനെ .ആദ്യ മൂന്ന് പന്തുകൾ ശ്രദ്ധയോടെ നേരിട്ടു .നാലാം പന്തിൽ ആദ്യ റൺ കുറിച്ചു . സന്ദീപ് ശർമ്മ എറിഞ്ഞ രണ്ടാം ഓവറിൽ രണ്ട് ബൗണ്ടറി തീർത്ത് ദേവദത്ത് വരവറിയിച്ചു .ഭുവനേശ്വർ കുമാറിനെയും വെറുതെ വിട്ടില്ല .മൂന്നാം ബൗണ്ടറി .കന്നി മത്സരത്തിനിറങ്ങിയ നാടരാജിന്റെ നാലാം ഓവറിൽ മൂന്നു ഫോറുകൾ . ആറാം ഓവറിൽ തന്നെ ഫിഞ്ചിനൊപ്പം അർദ്ധ സെഞ്ചുറി കൂട്ടുകെട്ട് പൂർത്തിയാക്കി .ഇതിൽ…

    Read More »
  • LIFE

    ലഹരി മരുന്ന് അന്വേഷണം നദി ദീപിക പദുക്കോണിലേയ്ക്കും ,റിയയുടെ വാട്സ്ആപ് ചാറ്റിൽ ദീപികയുടെ പേരും

    ലഹരി മരുന്ന് അന്വേഷണം കൂടുതൽ ബോളിവുഡ് താരങ്ങളിലേക്ക് .അറസ്റ്റിലായ സുശാന്ത് സിങ് രാജ്പുത്തിന്റെ മുന്കാമുകി റിയ ചക്രബർത്തിയുടെ വാട്സ്ആപ് സന്ദശങ്ങളിൽ നിന്ന് സൂചന ലഭിച്ചതിനെ തുടർന്ന് നടി ദീപിക പദുക്കോണിന്റെ മാനേജർ കരീഷ്മ പ്രകാശിനെ എൻ സി ബി ചോദ്യം ചെയ്യും .പിന്നാലെ ദീപികയെയും ചോദ്യം ചെയ്യും എന്നാണ് വിവരം . എൻസിബി കണ്ടെടുത്ത റിയയുടെ വാട്സ്ആപ് ചാറ്റുകളിൽ ദീപികയുടെ പെരുമുണ്ടെന്നാണ് വിവരം .നേരത്തെ നടിമാരായ സാറാ അലിഖാൻ ,ശ്രദ്ധ കപൂർ ,രാകുൽ പ്രീത് സിങ് എന്നിവർക്ക് നോട്ടീസ് അയക്കാൻ എബിസിബി തീരുമാനിച്ചിരുന്നു . പുണെയ്ക്ക് സമീപം ലോണാവാലയിലെ സുശാന്തിന്റെ ഫാം ഹൗസിൽ സ്ഥിരമായി ലഹരി മരുന്ന് പാർട്ടികൾ നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട് .ഇവിടങ്ങളിൽ എത്തിച്ചേർന്ന നടിമാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം ,

    Read More »
  • NEWS

    ഇത് ദേവദത്ത് പടിക്കലിന്റെ സ്ഥാനാരോഹണം ,ആദ്യ മത്സരത്തിൽ അർദ്ധ സെഞ്ചുറി നേടി എടപ്പാൾക്കാരൻ

    കന്നി ഐ പി എൽ മത്സരത്തിൽ അർദ്ധ സെഞ്ചുറി നേടി എടപ്പാൾക്കാരൻ ദേവദത്ത് പടിക്കൽ .ബെംഗളൂരു റോയൽ ചലഞ്ചേഴ്സിന്റെ താരമാണ് ദേവദത്ത് പടിക്കൽ . ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സ് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു .ദേവദത്ത് പടിക്കലും എ ബി ഡിവില്ലിയേഴ്‌സുമാണ് ബംഗളുരുവിനെ മെച്ചപ്പെട്ട നിലയിൽ എത്തിച്ചത് . ആരോൺ ഫിഞ്ചിനൊപ്പം ദേവദത്ത് മികച്ച തുടക്കമാണ് ബെംഗളുരുവിനു സമ്മാനിച്ചത് .42 പന്തിൽ നിന്ന് 56 റൺസെടുത്താണ് ദേവദത്ത് പുറത്തായത് .ആരോൺ ഫിഞ്ച് -ദേവദത്ത് പടിക്കൽ സഖ്യം 66 പന്തിൽ നിന്ന് 90 റൺസ് ചേർത്താണ് റോയൽ ചലഞ്ചേഴ്‌സിന് അടിത്തറ പാകിയത് .

    Read More »
  • LIFE

    തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രണ്ട് തീവ്രവാദികളെ അറസ്റ്റ് ചെയ്തു

    തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രണ്ട് തീവ്രവാദികളെ അറസ്റ്റ് ചെയ്തു .എൻ ഐ എ ആണ് അറസ്റ്റ് ചെയ്തത് .റിയാദിൽ നിന്ന് ലൂക്ക് ഔട്ട് നോടീസ് നൽകി എത്തിച്ച പ്രതികൾ ആണ് പിടിയിലായത് .ബെംഗളൂരു സ്ഫോടന കേസിൽ ഉൾപ്പെട്ട കണ്ണൂർ സ്വദേശി ഷുഹൈബ് ആണ് പിടിയിലായവരിൽ ഒരാൾ .ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകൻ ആണ് ഇയാൾ . ഡൽഹി ഹാവാല കേസിലെ പ്രതി ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഗുൽനാവാസ് ആണ് അറസ്റ്റിലായ രണ്ടാമത്തെ ആൾ .ലഷ്കർ ഇ തോയ്‌ബ സംഘത്തിൽ പെട്ടയാളാണ് ഗുൽനാവാസ് . എൻഐഎ ദീർഘകാലമായി അന്വേഷിച്ചിരുന്ന പ്രതികൾ ആണ് ഇരുവരും .വിമാനത്താവളത്തിൽ ഇരുവരെയും രണ്ടു മണിക്കൂറോളം ചോദ്യം ചെയ്തു എന്നാണ് വിവരം .റോ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിൽ പങ്കെടുത്തതായാണ് സൂചന .കൊച്ചിയിൽ എത്തിച്ച ശേഷം ഒരാളെ ബെംഗളുരുവിലേക്കും മറ്റെയാളെ ഡൽഹിയിലേക്കും കൊണ്ട് പോകും എന്നാണ് വിവരം .

    Read More »
Back to top button
error: