എൻ ഐ എ അറസ്റ്റ് ചെയ്ത കണ്ണൂരുകാരൻ തീവ്രവാദി ആരാണ് ?
ബെംഗളൂരു സ്‌ഫോടനക്കേസിൽ പ്രതിയായ കണ്ണൂർ സ്വദേശി ഷുഹൈബിനെ എൻഐഎ കസ്റ്റഡിയിൽ എടുത്തത് വളരെ ആസൂത്രിതമായാണ് .ഏറെക്കാലം തിരയുന്ന തീവ്രവാദി ആയിരുന്നു ഷുഹൈബ് .
ലഷ്കർ കമാണ്ടർ ആയിരുന്ന തടിയന്റവിടെ നസീർ രൂപീകരിച്ച ഇന്ത്യൻ മുജാഹിദീൻ ആയിരുന്നു ഷുഹൈബിന്റെ ആദ്യ സംഘടന .സിമിയിലും ഷുഹൈബ് പ്രവർത്തിച്ചിരുന്നു .2014 ൽ ബാംഗ്ലൂർ സ്ഫോടനത്തിന് ശേഷം ഷുഹൈബ് പാകിസ്താനിലേക്ക് കടന്നു .ഈ സ്ഫോടന കേസിൽ പിടി കിട്ടാൻ ഉണ്ടായിരുന്ന ഏക പ്രതിയായിരുന്നു ഷുഹൈബ് .
നസീറിന്റെ ബന്ധു കെ വി അബ്ദുൽ ജലീൽ ആണ് ബാംഗ്ലൂർ സ്ഫോടന കേസിലെ പ്രധാന പ്രതി .സ്‌ഫോടനത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു .
എട്ട് കേസുകളാണ് ഷുഹൈബിന് എതിരെ ഉള്ളത് .പാകിസ്ഥാനിൽ നിന്ന് വ്യാജ പാസ്‌പോർട്ടിൽ ഇയാൾ പിന്നീട് സൗദിയിലേക്ക് കടന്നു .ഇവിടെ നിര്മ്മാണ മേഖലയിൽ ജോലി ചെയ്ത ഇയാളെ എൻഐഎ പിന്തുടരുന്നുണ്ടായിരുന്നു .ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഇന്റർപോളിന്റെ സഹായത്തോടെയാണ് അതീവ രഹസ്യമായി എൻഐഎ ഷുഹൈബിനെ പിടികൂടിയത് .
കളമശ്ശേരി ബസ് കത്തിക്കൽ മുതൽ കനകമല യോഗം വരെയുള്ളത് കേസുകളിൽ സംശയ നിഴലിൽ ആണ് ഷുഹൈബ് .ചോദ്യക്കടലാസിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂ മാൻ കോളേജ് അധ്യാപകൻ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലും ഷുഹൈബിന് പങ്കുണ്ടെന്നാണ് വിവരം .