LIFENEWS

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രണ്ട് തീവ്രവാദികളെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രണ്ട് തീവ്രവാദികളെ അറസ്റ്റ് ചെയ്തു .എൻ ഐ എ ആണ് അറസ്റ്റ് ചെയ്തത് .റിയാദിൽ നിന്ന് ലൂക്ക് ഔട്ട് നോടീസ് നൽകി എത്തിച്ച പ്രതികൾ ആണ് പിടിയിലായത് .ബെംഗളൂരു സ്ഫോടന കേസിൽ ഉൾപ്പെട്ട കണ്ണൂർ സ്വദേശി ഷുഹൈബ് ആണ് പിടിയിലായവരിൽ ഒരാൾ .ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകൻ ആണ് ഇയാൾ .

ഡൽഹി ഹാവാല കേസിലെ പ്രതി ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഗുൽനാവാസ് ആണ് അറസ്റ്റിലായ രണ്ടാമത്തെ ആൾ .ലഷ്കർ ഇ തോയ്‌ബ സംഘത്തിൽ പെട്ടയാളാണ് ഗുൽനാവാസ് .

എൻഐഎ ദീർഘകാലമായി അന്വേഷിച്ചിരുന്ന പ്രതികൾ ആണ് ഇരുവരും .വിമാനത്താവളത്തിൽ ഇരുവരെയും രണ്ടു മണിക്കൂറോളം ചോദ്യം ചെയ്തു എന്നാണ് വിവരം .റോ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിൽ പങ്കെടുത്തതായാണ് സൂചന .കൊച്ചിയിൽ എത്തിച്ച ശേഷം ഒരാളെ ബെംഗളുരുവിലേക്കും മറ്റെയാളെ ഡൽഹിയിലേക്കും കൊണ്ട് പോകും എന്നാണ് വിവരം .

Back to top button
error: