താനും നേരിട്ടിട്ടുണ്ട് അത്തരം സന്ദർഭങ്ങൾ ,തുറന്നു പറഞ്ഞ് മലയാളികൾക്ക് പ്രിയപ്പെട്ട നടി

സിനിമയിലെ ദുരനുഭവങ്ങൾ ഇപ്പോൾ വലിയ തോതിൽ ചർച്ചയാണ് .നടിമാർ തങ്ങളുടെ അനുഭവങ്ങൾ തുറന്നു പറയുമ്പോഴാണ് സിനിമാ മേഖലയിലെ ചതിക്കുഴികളെ കുറിച്ചുള്ള അനുഭവങ്ങൾ പൊതുജനം അറിയുന്നത് .

അത്തരത്തിൽ തന്റെ അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് മലയാളികൾക്ക് കൂടി പ്രിയപ്പെട്ട നടിയായ കസ്തുരി .സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ഉയർന്ന ആരോപണത്തോട് പ്രതികരിക്കുക ആയിരുന്നു കസ്തുരി .

“അനുരാഗ് കശ്യപിൽ നിന്ന് ലൈംഗിക ദുരനുഭവം തനിക്കുണ്ടായി എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി പായൽ ഘോഷ് .ഇതിന്റെ നിയമവശം :കൃത്യമായ തെളിവുകൾ കൈവശം ഇല്ലാതെ ലൈംഗികാതിക്രമങ്ങൾ തെളിയിക്കുക പാടാണ് .അതിൽ പെട്ട ഒരാളുടെയോ എല്ലാവരുടെയോ പേരു മോശമാക്കാം .അല്ലാതെ വലിയ ഗുണമില്ല .”കസ്തുരി ട്വിറ്ററിൽ കുറിച്ച് .

“നിങ്ങളോട് അടുത്ത ഒരാൾക്കാണ് ഈ അനുഭവമെങ്കിൽ നിങ്ങൾ ഇങ്ങനെ പ്രതികരിക്കുമോ “എന്ന് ഒരാൾ നടിയോട് ചോദിച്ചു .”എന്ത് അടുപ്പമുള്ള ആൾ ,എനിക്ക് തന്നെ ഈ അനുഭവം ഉണ്ട് .”കസ്തുരി മറുപടി നൽകി .

അതിക്രമത്തെ കുറിച്ച് നടി തുറന്നു പറയണമെന്ന് ആരാധകർ ആവശ്യപ്പെട്ടു .എന്നാൽ നടി പിന്നീട് പ്രതികരിച്ചില്ല .

ബോളിവുഡ് നടി പായൽ ഘോഷ് രണ്ടു ദിവസം മുമ്പാണ് സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ആരോപണം ഉന്നയിച്ചത് .എ ബി എൻ തെലുഗുവിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ .തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച ശേഷം സാരമില്ല ഇത് സാധാരണം ആണെന്ന് അനുരാഗ് കശ്യപ് പറഞ്ഞു എന്നാണ് നടിയുടെ ആരോപണം .തന്നോടൊപ്പം ജോലി ചെയ്ത ഹുമ ഖുറേഷി ,മാഹി ഗിൽ എന്നീ നടിമാർ വിളിപ്പുറത്താണെന്നും അനുരാഗ് കാശ്യപ് പറഞ്ഞുവെന്നു പായൽ ഘോഷ് ആരോപിക്കുന്നു .

പായലിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും തന്നെ നിശ്ശബ്ദനാക്കാൻ ആണ് ശ്രമമെന്നും അനുരാഗ് കശ്യപ് പ്രതികരിച്ചു .അതേസമയം അനുരാഗ് കശ്യപിന് പിന്തുണ പ്രഖ്യാപിച്ച് മുൻഭാര്യ കൽക്കി കൊച്ചലിൻ രംഗത്തെത്തി .സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി സിനിമയിൽ മാത്രമല്ല ജീവിതത്തിലും പോരാടുന്ന വ്യക്തിയാണ് അനുരാഗ് എന്ന് കൽക്കി പറഞ്ഞു .

“പ്രിയ അനുരാഗ് ഈ സോഷ്യൽ മീഡിയ സർക്കസ് നിങ്ങളിലേക്ക് കൊണ്ടുവരരുത് .തിരക്കഥകളിലൂടെ നിങ്ങൾ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി .നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിലും വ്യക്തി ജീവിതത്തിലും നിങ്ങൾ അതിനു വേണ്ടി നിലകൊണ്ടു .ഞാൻ അതിനു സാക്ഷിയാണ് .പ്രൊഫഷണൽ ജീവിതത്തിലും വ്യക്തി ജീവിതത്തിലും നിങ്ങൾ എന്നെ തുല്യമായി കണ്ടു .വിവാഹ മോചനത്തിന് ശേഷവും നിങ്ങൾ അങ്ങിനെയാണ് എന്നെ പരിഗണിച്ചത് .നമ്മൾ ഒന്നാവുന്നതിനു മുമ്പും നിങ്ങൾ എനിക്ക് പിന്തുണ തന്നു .

എല്ലാവരും പരസ്പരം ദുരുപയോഗം ചെയ്യുകയും യാതൊരു പ്രത്യാഘാതങ്ങളും കൂടാതെ തെറ്റായ ആരോപണം ഉന്നയിക്കുകയും ചെയ്യുന്ന ഈ സമയം അപകടകരവും വെറുപ്പുളവാക്കുന്നതുമാണ് .ഇത് എല്ലാവരെയും നശിപ്പിക്കുകയാണ് .എന്നാൽ ഇതിനപ്പുറം അന്തസായ സ്ഥലം ഉണ്ട് .ചുറ്റുമുള്ളവരുടെ ആവശ്യങ്ങൾ ശ്രദ്ധിക്കുന്ന സ്ഥലം .ആരും നോക്കാനില്ലാത്തപ്പോൾ ദയ കാണിക്കുന്ന സ്ഥലം .ആ സ്ഥലം നിങ്ങൾക്ക് നന്നായി അറിയാം .ആ അന്തസിൽ ഉറച്ചു നിൽക്കുക .ശക്തമായി തുടർന്ന് നിങ്ങൾ ചെയ്യുന്ന ജോലി ചെയ്യുക .”കൽക്കി ട്വിറ്ററിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *