Month: September 2020

  • NEWS

    ഇന്ത്യൻ ടീമിൽ അവകാശവാദം ഉന്നയിച്ച് ദേവദത്ത് പടിക്കൽ ,രാജകീയം ഈ അരങ്ങേറ്റം

    ഐപിഎല്ലിന്റെ പതിമൂന്നാം സീസണിൽ അത്ഭുതമാകാൻ താനുണ്ട് എന്ന് പ്രഖ്യാപിക്കുകയാണ് ഇരുപതുകാരൻ ദേവദത്ത് പടിക്കൽ .അരങ്ങേറ്റ മത്സരത്തിൽ അർദ്ധ സെഞ്ചുറി നേടിയ ദേവദത്തിനെ ഇനി ഇന്ത്യൻ സെലെക്ടർമാർക്ക് ശ്രദ്ധിക്കാതിരിക്കുക വയ്യ .ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ ഒരറ്റത്ത് നിർത്തിയായിരുന്നു ദേവദത്തിന്റെ പ്രകടനം . ആരോൺ ഫിഞ്ചിനൊപ്പം ഓപ്പണിങ് വിക്കറ്റിൽ അർദ്ധ സെഞ്ചുറി കൂട്ടുകെട്ട് .സ്വന്തമായി 42 പന്തിൽ നിന്ന് 57 റൺസ് .റോയൽ ചലഞ്ചേഴ്‌സിന് അടിത്തറയിട്ടാണ് ദേവദത്തിന്റെ മടക്കം . അരങ്ങേറ്റ മത്സരത്തിൽ താരം ആദ്യം നേരിട്ടത് ഭുവനേശ്വർ കുമാറിനെ .ആദ്യ മൂന്ന് പന്തുകൾ ശ്രദ്ധയോടെ നേരിട്ടു .നാലാം പന്തിൽ ആദ്യ റൺ കുറിച്ചു . സന്ദീപ് ശർമ്മ എറിഞ്ഞ രണ്ടാം ഓവറിൽ രണ്ട് ബൗണ്ടറി തീർത്ത് ദേവദത്ത് വരവറിയിച്ചു .ഭുവനേശ്വർ കുമാറിനെയും വെറുതെ വിട്ടില്ല .മൂന്നാം ബൗണ്ടറി .കന്നി മത്സരത്തിനിറങ്ങിയ നാടരാജിന്റെ നാലാം ഓവറിൽ മൂന്നു ഫോറുകൾ . ആറാം ഓവറിൽ തന്നെ ഫിഞ്ചിനൊപ്പം അർദ്ധ സെഞ്ചുറി കൂട്ടുകെട്ട് പൂർത്തിയാക്കി .ഇതിൽ…

    Read More »
  • LIFE

    ലഹരി മരുന്ന് അന്വേഷണം നദി ദീപിക പദുക്കോണിലേയ്ക്കും ,റിയയുടെ വാട്സ്ആപ് ചാറ്റിൽ ദീപികയുടെ പേരും

    ലഹരി മരുന്ന് അന്വേഷണം കൂടുതൽ ബോളിവുഡ് താരങ്ങളിലേക്ക് .അറസ്റ്റിലായ സുശാന്ത് സിങ് രാജ്പുത്തിന്റെ മുന്കാമുകി റിയ ചക്രബർത്തിയുടെ വാട്സ്ആപ് സന്ദശങ്ങളിൽ നിന്ന് സൂചന ലഭിച്ചതിനെ തുടർന്ന് നടി ദീപിക പദുക്കോണിന്റെ മാനേജർ കരീഷ്മ പ്രകാശിനെ എൻ സി ബി ചോദ്യം ചെയ്യും .പിന്നാലെ ദീപികയെയും ചോദ്യം ചെയ്യും എന്നാണ് വിവരം . എൻസിബി കണ്ടെടുത്ത റിയയുടെ വാട്സ്ആപ് ചാറ്റുകളിൽ ദീപികയുടെ പെരുമുണ്ടെന്നാണ് വിവരം .നേരത്തെ നടിമാരായ സാറാ അലിഖാൻ ,ശ്രദ്ധ കപൂർ ,രാകുൽ പ്രീത് സിങ് എന്നിവർക്ക് നോട്ടീസ് അയക്കാൻ എബിസിബി തീരുമാനിച്ചിരുന്നു . പുണെയ്ക്ക് സമീപം ലോണാവാലയിലെ സുശാന്തിന്റെ ഫാം ഹൗസിൽ സ്ഥിരമായി ലഹരി മരുന്ന് പാർട്ടികൾ നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട് .ഇവിടങ്ങളിൽ എത്തിച്ചേർന്ന നടിമാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം ,

    Read More »
  • NEWS

    ഇത് ദേവദത്ത് പടിക്കലിന്റെ സ്ഥാനാരോഹണം ,ആദ്യ മത്സരത്തിൽ അർദ്ധ സെഞ്ചുറി നേടി എടപ്പാൾക്കാരൻ

    കന്നി ഐ പി എൽ മത്സരത്തിൽ അർദ്ധ സെഞ്ചുറി നേടി എടപ്പാൾക്കാരൻ ദേവദത്ത് പടിക്കൽ .ബെംഗളൂരു റോയൽ ചലഞ്ചേഴ്സിന്റെ താരമാണ് ദേവദത്ത് പടിക്കൽ . ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സ് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു .ദേവദത്ത് പടിക്കലും എ ബി ഡിവില്ലിയേഴ്‌സുമാണ് ബംഗളുരുവിനെ മെച്ചപ്പെട്ട നിലയിൽ എത്തിച്ചത് . ആരോൺ ഫിഞ്ചിനൊപ്പം ദേവദത്ത് മികച്ച തുടക്കമാണ് ബെംഗളുരുവിനു സമ്മാനിച്ചത് .42 പന്തിൽ നിന്ന് 56 റൺസെടുത്താണ് ദേവദത്ത് പുറത്തായത് .ആരോൺ ഫിഞ്ച് -ദേവദത്ത് പടിക്കൽ സഖ്യം 66 പന്തിൽ നിന്ന് 90 റൺസ് ചേർത്താണ് റോയൽ ചലഞ്ചേഴ്‌സിന് അടിത്തറ പാകിയത് .

    Read More »
  • LIFE

    തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രണ്ട് തീവ്രവാദികളെ അറസ്റ്റ് ചെയ്തു

    തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രണ്ട് തീവ്രവാദികളെ അറസ്റ്റ് ചെയ്തു .എൻ ഐ എ ആണ് അറസ്റ്റ് ചെയ്തത് .റിയാദിൽ നിന്ന് ലൂക്ക് ഔട്ട് നോടീസ് നൽകി എത്തിച്ച പ്രതികൾ ആണ് പിടിയിലായത് .ബെംഗളൂരു സ്ഫോടന കേസിൽ ഉൾപ്പെട്ട കണ്ണൂർ സ്വദേശി ഷുഹൈബ് ആണ് പിടിയിലായവരിൽ ഒരാൾ .ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകൻ ആണ് ഇയാൾ . ഡൽഹി ഹാവാല കേസിലെ പ്രതി ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഗുൽനാവാസ് ആണ് അറസ്റ്റിലായ രണ്ടാമത്തെ ആൾ .ലഷ്കർ ഇ തോയ്‌ബ സംഘത്തിൽ പെട്ടയാളാണ് ഗുൽനാവാസ് . എൻഐഎ ദീർഘകാലമായി അന്വേഷിച്ചിരുന്ന പ്രതികൾ ആണ് ഇരുവരും .വിമാനത്താവളത്തിൽ ഇരുവരെയും രണ്ടു മണിക്കൂറോളം ചോദ്യം ചെയ്തു എന്നാണ് വിവരം .റോ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിൽ പങ്കെടുത്തതായാണ് സൂചന .കൊച്ചിയിൽ എത്തിച്ച ശേഷം ഒരാളെ ബെംഗളുരുവിലേക്കും മറ്റെയാളെ ഡൽഹിയിലേക്കും കൊണ്ട് പോകും എന്നാണ് വിവരം .

    Read More »
  • LIFE

    ലക്‌ഷ്യം കോൺഗ്രസ് -ശിവസേന ഹിന്ദ് നേതാക്കളെ വധിക്കൽ ,രണ്ട് ബബ്ബർ ഖൽസ തീവ്രവാദികൾ അറസ്റ്റിൽ

    പഞ്ചാബിലെ നാല് കോൺഗ്രസ് – ശിവസേന നേതാക്കളെ കൊല്ലാൻ വന്ന രണ്ട് ബബ്ബർ ഖൽസാ തീവ്രവാദികളെ ഡൽഹി പോലീസ് പിടികൂടി .ബബ്ബർ ഖൽസ ഇന്റർനാഷണലിന്റെ തീവ്രവാദികൾ ആയ ഭൂപേന്ദ്ര സിങ്ങും കുൽവന്ത് സിംഗുമാണ് പിടിയിലായത് .പഞ്ചാബിലെ നാല് കോൺഗ്രസ് – ശിവസേന ഹിന്ദ് നേതാക്കളെ വധിക്കുക ആയിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ഇവർ വെളിപ്പെടുത്തി . ഖാലിസ്ഥാൻ സിന്ദാബാദ് ഗ്രൂപ്പിന്റെ തലവൻ ഇപ്പോൾ ബെൽജിയത്തിൽ ആണുള്ളത് എന്ന് ഇവർ വെളിപ്പെടുത്തി .ഇയാളുടെ കമാണ്ടർമാരായ ജഗദീഷ് ഭൂറ ,ധന്നാ സിങ് എന്നിവർ ഡൽഹിയിൽ പോയി തങ്ങൾ അയക്കുന്ന പണവും ആയുധവും സംഭരിക്കാനും ആവശ്യപ്പെട്ടുവെന്ന് ഇരുവരും വെളിപ്പെടുത്തി .പഞ്ചാബിൽ നാല് ശിവസേന ഹിന്ദ് പ്രവർത്തകരെ തങ്ങൾ കൊലപ്പെടുത്തിയതായും ഇവർ വെളിപ്പെടുത്തി . ഉത്തർപ്രദേശിലെ മീററ്റിൽ നിന്ന് വന്ന ഇവരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു .മുതിർന്ന കോൺഗ്രസ് നേതാവായ ഗുർ സിമ്രാൻ സിങ് മന്ത് ,ശിവസേന ഹിന്ദ് ദേശീയ നേതാവ് നിശാന്ത് ശർമ്മ എന്നിവർ ഇവർ കൊല്ലപ്പെടുത്താനുള്ളവരുടെ…

    Read More »
  • LIFE

    12 കോടി ബമ്പർ അടിച്ച അനന്തുവിന്റെ വീട്‌ കാണേണ്ടേ

    ഇത്തവണ ഓണംബംപർ ഭാഗ്യം ചൊരിഞ്ഞത് ഇടുക്കി കട്ടപ്പനക്കടുത്ത് വലിയ തോവാളയിലെ നിര്‍ധന കുടുംബത്തെയാണ്. വലിയ തോവാള സ്വദേശിയായ അനന്തു വിജയന്‍ എന്ന 24കാരൻ എറണാകുളത്ത് നിന്നെടുത്ത ടിക്കെറ്റിനാണ് സമ്മാനം ലഭിച്ചത്. അനന്തുവിന്റെ പിതാവ് വിജയനും ബംപര്‍ ടിക്കെറ്റ് എടുത്തിരുന്നു. അച്ഛൻ പതിവായി ലോട്ടറി എടുക്കുന്നത് കണ്ടാണ് അനന്തുവും ഭാഗ്യക്കുറി എടുത്ത് തുടങ്ങിയത്. ഇത്തവണത്തെ ഓണം ബംപർ ഇരുവരും എടുത്തു. വിജയന്‍ കട്ടപ്പനയില്‍ നിന്നും അനന്തു എറണാകുളത്ത് നിന്നും. അനന്തുവിന്റെ ടിക്കറ്റിലൂടെ ഇത്തവണ ഭാഗ്യ ദേവത വലിയ തോവളയിലെ മലമുകളിലേയ്ക്ക് എത്തി. കുന്നിന്‍ മുകളില്‍ അര നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പണിത വീട്ടിലാണ് കുടുംബം കഴിയുന്നത്. ഒറ്റയടിപാതയിലൂടെ വേണം വീട്ടില്‍ എത്താൻ. മഴക്കാലത്ത് പോലും കുടിവെള്ളം വിലയ്ക്ക് വാങ്ങേണ്ട അവസ്ഥയിലാണ് ഈ കുടുംബം. ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന വീടിന്റെ സ്ഥാനത്ത് ഒരു കൊച്ചു വീട്, ലൈഫ് ഭവന പദ്ധതിയിലൂടെ ലഭ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍. “വെള്ളവും വഴിയുമുള്ള സ്ഥലത്ത് ഒരു കൊച്ചു വീട്… അതാണ്…

    Read More »
  • NEWS

    കാര്‍ഷിക ബില്‍ നടപ്പാക്കുന്നത് ചര്‍ച്ചയില്ലാതെ: ഉമ്മന്‍ ചാണ്ടി

    നോട്ടുനിരോധനവും ജിഎസ്ടിയും യാതൊരു തയാറെടുപ്പുമില്ലാതെ നടപ്പാക്കി രാജ്യത്തെ വലിയ പ്രതിസന്ധിയിലാക്കിയ അതേരീതിയിലാണ് ബിജെപി സര്‍ക്കാര്‍ കാര്‍ഷിക ബില്ലുമായി മുന്നോട്ടുപോകൂന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. കാര്‍ഷിക ബില്‍ രാജ്യത്തെ വലിയ പുരോഗതിയിലേക്കു നയിക്കുമെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ അതേക്കുറിച്ച് ഒരു തുറന്ന ചര്‍ച്ചയെ എന്തിനാണ് ഭയക്കുന്നത്? ബില്ലുകള്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ നിര്‍ദയം നിരാകരിച്ചു. ചര്‍ച്ചയില്ലാതെ ധൃതി പിടിച്ച് നടപ്പാക്കുന്നതുകൊണ്ടാണ് ഇത് കര്‍ഷകര്‍ക്ക് എതിരാണെന്നും കുത്തകകളെ സഹായിക്കാനാണ് എന്നും മറ്റുമുള്ള വിമര്‍ശനം ഉയരുന്നത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യ അവകാശമുള്ള കണ്‍കറന്റ് ലിസ്റ്റിലാണ് കൃഷി ഉള്‍പ്പെടുന്നതെങ്കിലും സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തിയിട്ടില്ല. നോട്ടുനിരോധനം അര്‍ധരാത്രിയില്‍ നടപ്പാക്കിയപ്പോള്‍ കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങള്‍ പോലും അറിഞ്ഞില്ല. എണ്ണയിട്ട യന്ത്രം പോലെ ഓടിക്കോണ്ടിരുന്ന സമ്പദ്ഘടനയെ ട്രാക്കില്‍ നിന്നു വലിച്ചെറിയുകയാണ് അന്നു ചെയ്തത്. അതിന്റെ കെടുതിയില്‍ നിന്ന് രാജ്യം കരകയറിയില്ല. തയാറെടുപ്പില്ലാതെ ജിഎസ്ടി നടപ്പാക്കിയതിന്റെ പ്രത്യാഘാതവും രാജ്യം അനുഭവിക്കുന്നു. ജിഎസ്ടിയും വാറ്റും സംയുക്തമായി കുറച്ചുകാലത്തേക്കു…

    Read More »
  • LIFE

    എംപിമാരെ സസ്‌പെൻഡ് ചെയ്തത് ജനാധിപത്യത്തിനെതിരായ കടന്നാക്രമണം :മുഖ്യമന്ത്രി

    കാർഷിക ബില്ലിനെതിരെ പ്രതികരിച്ചതിന് പ്രതിപക്ഷ എംപി മാരെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ്‌ ചെയ്ത നടപടി ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ – കർഷക ജീവിതം തകർക്കുന്ന കാർഷിക ബില്ലിനെതിരെ പ്രതികരിച്ചതിന് പ്രതിപക്ഷ എംപി മാരെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ്‌ ചെയ്ത നടപടി ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണ്. കഴിഞ്ഞ 6 വർഷത്തിനിടയിൽ 60000 ൽ അധികം കർഷക ആത്മഹത്യചെയ്ത രാജ്യമാണ് നമ്മുടേത്. 2019-ൽ മാത്രം10281 കർഷകരാണ് ആത്മത്യ ചെയ്തത്. കർഷക ജീവിതം എക്കാലത്തേക്കും ദുരിതത്തിൽ മുക്കാനുള്ള നിയമ നിർമ്മാണമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഇടനിലക്കാരെ ഒഴിവാക്കാനെന്ന വ്യാജേന, കർഷകരെ കോർപറേറ്റ് ഫാമിങ്ങിൻ്റെ അടിമകളാക്കുന്നത് നാടിനെ അപരിഹാര്യമായ നാശത്തിലേക്കാണ് നയിക്കുക. ഈ അനീതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ പാർലമെന്റിൽ പോലും അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യത്തിൻ്റെ സകല മൂല്യങ്ങളേയും നിഷേധിക്കുന്ന പ്രവണതയാണ്. കർഷകർക്കൊപ്പം രാജ്യം മുഴുവൻ ചേരേണ്ടതുണ്ട്. കർഷകരുടെ ജീവൽപ്രശ്നങ്ങൾ രാജ്യത്തിന്റെ ജീവൽപ്രശ്നമാണ്.

    Read More »
  • LIFE

    കേന്ദ്രസർക്കാരിനെതിരെ താക്കീതുമായി കോൺഗ്രസ് ,സെപ്റ്റംബർ 24 മുതൽ രാജ്യവ്യാപക പ്രക്ഷോഭം

    കർഷക ബില്ലുകളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ വലിയ പ്രക്ഷോഭത്തിന്‌ കോൺഗ്രസ് .സെപ്റ്റംബർ 24 മുതൽ രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ് കോൺഗ്രസ് . രാജ്യത്താകെയുള്ള കർഷകരിൽ നിന്നും ദരിദ്രരിൽ നിന്നും രണ്ട് കോടി ഒപ്പുകൾ ശേഖരിച്ച്‌ രാഷ്ട്രപതിയെ കാണുമെന്നു എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു . പാർട്ടി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിലാണ് പ്രക്ഷോഭ തീരുമാനം .യോഗത്തിൽ പ്രിയങ്കാ ഗാന്ധിയും പങ്കെടുത്തു . രാജ്യത്താകമാനം കോൺഗ്രസ് കർഷക ബില്ലിനെതിരെ പ്രചാരണം നടത്തും .അതത് സംസ്ഥാനങ്ങളിൽ നേതാക്കളുടെ നേതൃത്വത്തിൽ പ്രക്ഷോഭ സമര പരിപാടികൾ സംഘടിപ്പിക്കും .ഓരോ സംസ്ഥാനങ്ങളിലും ഗവർണർമാർക്ക് കോൺഗ്രസ്സ് നേതാക്കൾ മെമ്മോറാണ്ടം സമർപ്പിക്കും .

    Read More »
  • LIFE

    ലഹരി കേസ് കൂടുതൽ ബോളിവുഡ് നടിമാരിലേക്ക്

    ലഹരി കേസ് കൂടുതൽ ബോളിവുഡ് നടിമാരിലേക്ക് നീങ്ങുന്നു .യുവതാരങ്ങളായ സാറാ അലിഖാനിലേയ്ക്കും ശ്രദ്ധാ കപൂറിലേക്കുമാണ് അന്വേഷണം നീളുന്നത് ഇരുവരെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും . റിയ ചക്രബർത്തിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ രണ്ടു നടിമാരെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് .ഈ ആഴ്ചയിൽ തന്നെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഇരുവരെയും ചോദ്യം ചെയ്യാൻ വിളിച്ചേക്കും .ബോളിവുഡിലെ ഭൂരിഭാഗം നടീനടന്മാരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് റിയ ചക്രബർത്തി എൻ സി ബിയ്ക്ക് മൊഴി നൽകിയിരുന്നു .ഇതിന്റെ അടിസ്ഥാനത്തിൽ ഇരുപത്തിയഞ്ചോളം പേർ നിരീക്ഷണത്തിലാണ് . നിലവിൽ 11 പേരാണ് അറസ്റ്റിൽ .സുശാന്ത് സിങ് രാജ്പുത്തിന്റെ കാമുകി റിയയെ കൂടാതെ സഹോദരൻ ഷോവിക് ,സുശാന്തിന്റെ ജോലിക്കാർ ബോളിവുഡുമായി അടുപ്പമുള്ള ലഹരി മരുന്ന് ഇടപാടുകാർ തുടങ്ങിയവർ ആണ് അറസ്റ്റിലായിരിക്കുന്നത് .

    Read More »
Back to top button
error: