കോവിഡ് മരണങ്ങൾ പത്തുലക്ഷത്തിലെത്തുന്നു
ലോകത്താകെയുള്ള കോവിഡ് മരണങ്ങൾ 10 ലക്ഷത്തിലേയ്ക്കടുക്കുന്നു. 31,479,718 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിട്ടുള്ളത്. 969,230 പേരാണ് ഇതുവരെ വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
23,108,329 പേർ ഇന്നേ വരെ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, പെറു, കൊളംബിയ, മെക്സിക്കോ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, അർജന്റീന എന്നീ രാജ്യങ്ങളാണ് കോവിഡ് വ്യാപനത്തിൽ ആദ്യ 10 സ്ഥാനങ്ങളിലുള്ളത്.
ഈ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം ചുവടേ പറയുന്നു.
അമേരിക്ക: 7,046,216.
ഇന്ത്യ: 5,560,105
ബ്രസീൽ: 4,560,083
റഷ്യ: 1,109,595
പെറു: 772,896
കൊളംബിയ: 770,435
മെക്സിക്കോ: 700,580
സ്പെയിൻ: 671,468
ദക്ഷിണാഫ്രിക്ക: 661,936
അർജന്റീന: 640,147.
രോഗബാധിതരായി മരിച്ചവരുടെ എണ്ണം
അമേരിക്ക: 204,506
ഇന്ത്യ: 88,965
ബ്രസീൽ: 137,350
റഷ്യ: 19,489
പെറു: 31,474
കൊളംബിയ: 24,397
മെക്സിക്കോ: 73,697
സ്പെയിൻ: 30,663
ദക്ഷിണാഫ്രിക്ക: 15,992
അർജന്റീന: 13,482.