NEWSTRENDING

ഇത് ദേവദത്ത് പടിക്കലിന്റെ സ്ഥാനാരോഹണം ,ആദ്യ മത്സരത്തിൽ അർദ്ധ സെഞ്ചുറി നേടി എടപ്പാൾക്കാരൻ

കന്നി ഐ പി എൽ മത്സരത്തിൽ അർദ്ധ സെഞ്ചുറി നേടി എടപ്പാൾക്കാരൻ ദേവദത്ത് പടിക്കൽ .ബെംഗളൂരു റോയൽ ചലഞ്ചേഴ്സിന്റെ താരമാണ് ദേവദത്ത് പടിക്കൽ .

ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സ് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു .ദേവദത്ത് പടിക്കലും എ ബി ഡിവില്ലിയേഴ്‌സുമാണ് ബംഗളുരുവിനെ മെച്ചപ്പെട്ട നിലയിൽ എത്തിച്ചത് .

ആരോൺ ഫിഞ്ചിനൊപ്പം ദേവദത്ത് മികച്ച തുടക്കമാണ് ബെംഗളുരുവിനു സമ്മാനിച്ചത് .42 പന്തിൽ നിന്ന് 56 റൺസെടുത്താണ് ദേവദത്ത് പുറത്തായത് .ആരോൺ ഫിഞ്ച് -ദേവദത്ത് പടിക്കൽ സഖ്യം 66 പന്തിൽ നിന്ന് 90 റൺസ് ചേർത്താണ് റോയൽ ചലഞ്ചേഴ്‌സിന് അടിത്തറ പാകിയത് .

Back to top button
error: