നടി ആക്രമിക്കപ്പെട്ട കേസിൽ മൊഴി മാറ്റിയ ഭാമയ്‌ക്കെതിരെ സൈബർ ആക്രമണം ,ഇൻസ്റ്റാഗ്രാമിൽ കമൻറ് സെക്ഷൻ പൂട്ടി

നടി ആക്രമിക്കപ്പെട്ട കേസിൽ ചലച്ചിത്രതാരം ഭാമ മൊഴി മാറ്റിയത് ഒട്ടു അവിശ്വാസത്തോടെയാണ് നടിയോട് ചേർന്ന് നിൽക്കുന്നവർ കേട്ടത് .അവരുടെ പ്രതികരണത്തിലും ഇത് കാണാം .എന്നാൽ ഭാമയെ വെറുതെ വിടാൻ സൈബറിടം തയ്യാറല്ല .വിമർശനങ്ങൾ കൊണ്ട് നിറയുകയാണ് ഭാമയുടെ കമൻറ് ബോക്സ് .തുടർന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ കമൻറ് ബോക്സ് ഭാമ പൂട്ടി .

2017 ൽ നടി ആക്രമിക്കപ്പെട്ടപ്പോൾ പിന്തുണയുമായി ഭാമ രംഗത്ത് വന്നിരുന്നു .”എന്റെ പ്രിയ സുഹൃത്തിനു എല്ലാ വിധ പിന്തുണയും .അതോടൊപ്പം ഈ അവസ്ഥ പുറംലോകത്തെ അറിയിച്ച അവളുടെ ധൈര്യത്തെ നിങ്ങൾ ഓർക്കുക .എല്ലാവരുടെയും നിറഞ്ഞ സ്നേഹവും പിന്തുണയും അവരുടെ കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു .”ഇതായിരുന്നു ഭാമ സോഷ്യൽ മീഡിയയിൽ ഇട്ട പ്രതികരണം .

എന്നാൽ വിചാരണ ഘട്ടത്തിൽ ഭാമ മൊഴി മാറ്റി .മാത്രമല്ല സോഷ്യൽ മീഡിയയിലെ തന്റെ 2017 ലെ പ്രതികരണം ഡിലീറ്റ് ചെയ്യുകയും ചെയ്തു .

‘അമ്മ സംഘടനയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്സൽ സമയത്ത് ദിലീപും നടിയും തമ്മിൽ തർക്കം ഉണ്ടായിരുന്നുവെന്ന് നടൻ സിദ്ദിഖും ഭാമയും മൊഴി നൽകിയിരുന്നു .ഈ മൊഴിയാണ് ഇരുവരും വിചാരണ വേളയിൽ തിരുത്തിയത് .ഇതോടെ ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു .

സിദ്ദിഖിന്റെ നിലപാടിൽ അത്ഭുതമില്ലെന്നു പറഞ്ഞ നടിയോട് അടുപ്പമുള്ളവർ പക്ഷെ ഭാമയ്‌ക്കെതിരെ രൂക്ഷ വിമർശനം ആണ് ഉന്നയിച്ചത് .രേവതി ,റിമ കല്ലിങ്ങൽ ,രമ്യ നമ്പീശൻ എന്നിവരൊക്കെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു .

സിദ്ദിഖ് മൊഴി മാറ്റിയതിൽ അത്ഭുതമില്ലെന്നും എന്നാൽ ഭാമയുടെ ഭാഗത്ത് നിന്ന് അത്തരമൊരു നീക്കം പ്രതീക്ഷിച്ചില്ല എന്നും നടി രേവതി കുറിച്ചു .നമുക്കൊപ്പം പോരാട്ടത്തിൽ ഉണ്ടെന്നു വിശ്വസിക്കുന്ന ഒരാൾ നിറം മാറുമ്പോൾ അതിയായ ദുഃഖമുണ്ടെന്നു രമ്യ നമ്പീശൻ എഴുതി .മൊഴി മാറ്റിയ സ്ത്രീയും ഒരു തരത്തിൽ ഇരയാണെന്നാണ് റിമ കല്ലിങ്ങൽ കുറിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *