Month: September 2020

  • NEWS

    വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; അധ്യാപകന്‍ ഒളിവില്‍

    മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ ഒളിവില്‍. കല്‍പ്പകഞ്ചേരിയിലെ അറബിക് കോളജ് അധ്യാപകനായ സലാഹുദ്ദീന്‍ ബുഖാരി തങ്ങളാണ് പ്രതി. രക്ഷിതാക്കളുടെ പരാതിയില്‍ പോക്സോ പ്രകാരം പൊലീസ് കേസെടുത്തതോടെയാണ് പ്രതി ഒളിവില്‍ പോയത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. അധ്യാപകനായ ഇയാള്‍ ഇതേ കോളജിലെ വിദ്യാര്‍ത്ഥിനിയെയാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്. പീഡന വിവരം വിദ്യാര്‍ത്ഥിതന്നെയാണ് രക്ഷിതാക്കളോട് പറഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പരാതി കല്‍പ്പകഞ്ചേരി പൊലീസിന് കൈമാറി. വിദ്യാര്‍ത്ഥിനിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ കേസുമായി ബന്ധുക്കള്‍ മുന്നോട്ട് പോയതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. കോളജിലെ മറ്റു വിദ്യാര്‍ഥിനികളെയും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതികളുയര്‍ന്നിട്ടുണ്ട്.

    Read More »
  • TRENDING

    ഇന്ത്യൻ ക്രിക്കറ്റിലെ അത്ഭുത യുവതാരങ്ങൾ?-വി ദേവദാസ്

    ഐ പി എൽ ക്രിക്കറ്റ് മാച്ചിൽ സൺ റൈസേർസ് ഹൈദരബാദിൻ്റെ ലോകോത്തര പേസ്- സ്പിൻ ബൗളർമാരെ തൻ്റെ അരങ്ങേറ്റ മൽസരത്തിൽ തച്ചുടച്ച് കൊടുങ്കാറ്റ് അര സെഞ്ച്വറി നേടുക വഴി ബംഗ്ലൂർ റോയൽ ചാലഞ്ചേർസിൻ്റെ മലയാളിയായ ഇടം കൈ ഓപ്പണർ ദേവദത്ത് പടിക്കൽ ഇന്ത്യൻ ക്രിക്കറ്റിൽ തൻ്റെ വരവ് രാജകീമായി അറിയിച്ചിരിക്കുന്നു .മുൻ അണ്ടർ-19 ഇന്ത്യൻ താരമായി തിളങ്ങിയ ദേവ് ദത്ത് കർണ്ണാടകയുടെ മിസ്റ്റർ കൺസിസ്റ്റന്റ് ആണ്. കഴിഞ്ഞ ഒന്നാം ക്ലാസ് സീസണിൽ രഞ്ജി ട്രോഫിയിൽ കർണ്ണാടകക്ക് വേണ്ടി മികച്ച പ്രകടനമാണ് ഈ ഇരുപതുകാരൻ പുറത്തെടുത്തത്. ഏകദിന വിജയ് ഹസാരെ ട്രോഫിയിലും,ടി 20 മുഷ്ത്താക്ക് അലി ട്രോഫിയിലും ഇന്ത്യൻ ക്രിക്കറ്റിലെ പ്രഗൽഭരെ പിന്തള്ളി ഏറ്റവും കൂടതൽ റൺസെടുത്ത താരമാണ് ദേവ് ദത്ത് പടിക്കൽ എന്ന മലപ്പുറം എടപ്പാളുക്കാരൻ. ദേവദത്തിനെ മറ്റു യുവതാരങ്ങൾക്കിടയിൽവെറിട്ട് നിർത്തുന്നത് ഓൾ റൗണ്ട് ആക്രമണ ഷോട്ടുകളാണ് അതും ലോകോത്തര ടി 20 താരങ്ങളായ റഷീദ് ഖാൻ ,മിച്ചൽ മാർഷ്, ഭുവനേശ്കുമാർ…

    Read More »
  • NEWS

    പാലാരിവട്ടം പാലം പൊളിച്ചു പണിയാൻ സുപ്രീംകോടതിയുടെ അനുമതി

    പാലാരിവട്ടം പാലം പൊളിച്ചു പണിയാൻ സുപ്രീം കോടതി അനുമതി നൽകി. ഭാരപരിശോധന വേണമെന്ന ഹൈക്കോടതി വിധി റദാക്കിയാണ് സുപ്രീംകോടതി നടപടി. ജസ്റ്റിസ് ആർ എസ് നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. പാലാരിവട്ടം പാലം അഴിമതി സംബന്ധിച്ച അന്വേഷണം തടസപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്ന് സർക്കാർ ആരോപിച്ചിരുന്നു. ഭാരപരിശോധന വേണമെന്ന ആവശ്യം ഇത്തരത്തിൽ ഒന്നാണെന്ന് സർക്കാർ കോടതിയെ ബോധിപ്പിച്ചു. ഈ നിലപാട് കാരാറുകാരന് ആണ് സഹായകരമാകുക. പാലം പൊളിച്ചു പണിയുന്നതിനു നിർമ്മാണ കമ്പനി ആർ ഡി എസ് പ്രൊജക്ട് ലിമിറ്റഡും പാലം നിർമ്മിക്കുന്നതിനു കൺസൾട്ടൻസി കരാർ ഉള്ള കിറ്റ്കോയും എതിരാണ്. പാലം പൊളിക്കാൻ സർക്കാരിന് തിടുക്കമാണെന്ന് കിറ്റ്കോ കോടതിയിൽ സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു.

    Read More »
  • NEWS

    ഇ-ചെലാന്‍ പദ്ധതിക്ക് തുടക്കമായി ; സംസ്ഥാനത്ത് ഇന്‍റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്‍റ് സംവിധാനം ഉടന്‍ നിലവില്‍ വരും

    ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് ഓണ്‍ലൈന്‍ ആയി പിഴ ഈടാക്കാനുളള ഇ-ചെലാന്‍ സംവിധാനത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. വാഹന പരിശോധനയും പിഴ അടയ്ക്കലും ഏറെ സുഗമമാക്കുന്ന സംവിധാനമാണിത്. തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, എറണാകുളം സിറ്റി, തൃശൂര്‍ സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ ഈ സംവിധാനം ഇന്ന് നിലവില്‍ വന്നു. അടുത്ത ഘട്ടത്തില്‍ ഇ-ചെലാന്‍ സംവിധാനം സംസ്ഥാനമാകെ നിലവില്‍ വരും. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ കൈവശമുളള പ്രത്യേക ഉപകരണത്തില്‍ വാഹനത്തിന്‍റെ നമ്പരോ ഡ്രൈവിംഗ് ലൈസന്‍സ് നമ്പരോ നല്‍കിയാല്‍ വാഹനത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിഴ അടയ്ക്കാനുളളവര്‍ക്ക് ഓണ്‍ലൈന്‍, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണം അടയ്ക്കാം. ഇത്തരം സംവിധാനങ്ങള്‍ കൈവശം ഇല്ലാത്തവര്‍ക്ക് പിഴ അടയ്ക്കാന്‍ പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഡിജിറ്റല്‍ സംവിധാനമായതിനാല്‍ ഇതില്‍ ഒരു വിധത്തിലുമുളള പരാതിക്കും അഴിമതിക്കും പഴുതുണ്ടാവില്ല. സുതാര്യത പൂര്‍ണ്ണമായും ഉറപ്പാക്കാനാകും. കേസുകള്‍ വിര്‍ച്വല്‍ കോടതിയിലേയ്ക്ക് കൈമാറാനും…

    Read More »
  • TRENDING

    ഡെങ്കിപ്പനി വന്നിട്ടുണ്ടോ? എങ്കില്‍ കോവിഡിനെ ഭയപ്പെടേണ്ട എന്ന് പഠനം

    കോവിഡിനെ തുരത്താനുളള വാക്‌സിന്‍ നിര്‍മ്മാണത്തിരക്കിലാണ് ലോകരാജ്യങ്ങള്‍. പല രാജ്യങ്ങളും വാക്‌സിന്‍ പരീക്ഷണഘട്ടത്തിലുമാണ്. എന്നാല്‍ ഓരോ ദിവസവും കോവിഡിനെക്കുറിച്ച് പുതിയ പുതിയ വാര്‍ത്തകളാണ് പല പഠനറിപ്പോര്‍ട്ടുകളില്‍ നിന്നും പുറത്ത് വരുന്നത്. ഇപ്പോഴിതാ ഡെങ്കിപ്പനി വന്നവര്‍ക്ക് കോവിഡിനെതിരെ പ്രതിരോധ ശേഷിയുണ്ടാകുമെന്നതാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ബ്രസീലില്‍ ഡ്യൂക്ക് യൂണിവേഴ്‌സിറ്റി പ്രൊഫ. മിഗുയെല്‍ നികോളെലിസിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് കൊതുകുവഴി പകരുന്ന ഡെങ്കിപ്പനിക്കും സമ്പര്‍ക്കം വഴി പകരുന്ന കോവിഡ് ബാധയ്ക്കും പരസ്പരമുള്ള ബന്ധം കണ്ടെത്തിയത്. അതേസമയം ഗവേഷണ ഫലം ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ബ്രസീലില്‍ 2019ല്‍ ഡെങ്കിപ്പനി വ്യാപിച്ച പ്രദേശങ്ങളും 2020ല്‍ കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളും തമ്മില്‍ നടത്തിയ താരതമ്യപഠനത്തിലൂടെയാണ് ഇവര്‍ നിഗമനത്തിലെത്തിയത്. 2019ല്‍ ഡെങ്കിപ്പനി ബാധ വ്യാപകമായി പടര്‍ന്ന മേഖലകളില്‍ കോവിഡ് വ്യാപനം കുറഞ്ഞിരിക്കുന്നതും രോഗവ്യാപനത്തിന്റെ തോത് മറ്റുസ്ഥലങ്ങളെ അപേക്ഷിച്ച് വളരെ കുറവായിരുന്നുവെന്നും ഗവേഷകര്‍ പറയുന്നു. ഇതിനര്‍ഥം ഡെങ്കിബാധിച്ച് ഭേദമായവരില്‍ കാണപ്പെടുന്ന ആന്റിബോഡി കോവിഡിന് കാരണമാകുന്ന കൊറോണ വൈറസിനെതിരെ പ്രതിരോധം തീര്‍ക്കുന്നുണ്ടാകാമെന്നാണ് ഗവേഷകര്‍ പറഞ്ഞു.…

    Read More »
  • LIFE

    പിറന്നാള്‍ ദിനത്തില്‍ ‘ബ്രൂസ് ലീ’ ആയി ഉണ്ണിമുകുന്ദന്‍

    മലയാളത്തിന്റെ യുവതാരം ഉണ്ണി മുകുന്ദന്റെ പിറന്നാളാണ് ഇന്ന്. ഇത്തവണത്തെ പിറന്നാളിന് ഒരു പ്രത്യേകത കൂടിയുണ്ട്. ആരാധകര്‍ക്ക് സമ്മാനമായി ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് താരം. ബ്രൂസ് ലീ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ് ആണ്. മല്ലു സിങ്ങിന്റെ വിജയത്തിന് ശേഷം വൈശാഖും ഉണ്ണിയും ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. മാത്രമല്ല ‘ഉണ്ണി മുകുന്ദന്‍ ഫിലിംസി’ന്റെ ബാനറില്‍ ഉണ്ണി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ഉണ്ണിയുടെ കമ്പനിയുടെ ആദ്യ നിര്‍മ്മാണ സംരംഭമാണ് ബ്രൂസ് ലീ. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ടോവിനോ തോമസ് തുടങ്ങി മലയാളസിനിമയിലെ മുന്‍നിര താരങ്ങളെല്ലാം ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

    Read More »
  • NEWS

    നിയമസഭയിലെ കയ്യാങ്കളി കേസില്‍ സര്‍ക്കാരിനെ തളളി കോടതി

    2015ലെ ബജറ്റ് അവതരണസമയത്ത് നിയമസഭയില്‍ നടന്ന കൈയാങ്കളിയും അക്രമവും അന്ന് വളരെ ചര്‍ച്ചയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രിമാര്‍ അടക്കം പ്രതികളായിരുന്നു. എന്നാല്‍ ഇപ്പോഴിതാ കേസില്‍ സര്‍ക്കാരിന് തിരിച്ചടി. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കോടതി തളളി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. സര്‍ക്കാരിന്റെ വാദം അംഗീകരിക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി.അടുത്ത മാസം 15-ന് പ്രതികള്‍ കോടതിയില്‍ നേരിട്ട് ഹാജരാകണം. പൊതുമുതല്‍ നശിപ്പിക്കപ്പെട്ട കേസ് പിന്‍വലിക്കാനാകില്ലെന്നും കോടതി പറഞ്ഞു. കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങികൊടുക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ധനമന്ത്രി ആയിരിക്കെ ബാര്‍കോഴക്കേസില്‍ ആരോപണവിധേയനായ കെ.എം.മാണി ബജറ്റ് അവതരണത്തിനു ശ്രമിച്ചത് തടയാനാണ് ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. ഇതിനിടയില്‍ പ്രതിപക്ഷ എം.എല്‍.എ.മാര്‍ സ്പീക്കറുടെ ഡയസ്സില്‍ അതിക്രമിച്ചു കടന്ന് കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകര്‍ക്കുകയായിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശം അനുസരിച്ചാണ് കേസ് സിജെഎം കോടതി പരിഗണിച്ചത്. മന്ത്രിമാരായ ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍, എംഎല്‍എമാരായിരുന്ന കെ.അജിത്,…

    Read More »
  • NEWS

    സ്വർണക്കടത്ത് കേസിൽ എൻഐഎ സംഘം വട്ടിയൂർക്കാവിലെ സി-ആപ്റ്റിൽ പരിശോധന നടത്തുന്നു

    സ്വർണക്കടത്ത് കേസിൽ എൻഐഎ സംഘം വട്ടിയൂർക്കാവിലെ സി-ആപ്റ്റിൽ പരിശോധന നടത്തുന്നു. യുഎഇ കോൺസുലേറ്റിൽ നിന്നെത്തിച്ച മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട രേഖകളാണ് എൻഐഎ പരിശോധിക്കുന്നത്. മതഗ്രന്ഥം കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് നേരത്തെ മന്ത്രി കെ.ടി.ജലീലിനെ കസ്റ്റംസും എൻഐഎയും ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എൻഐഎ സി-ആപ്റ്റിൽ എത്തിയിരിക്കുന്നത്. കസ്റ്റംസും നേരത്തെ സി-ആപ്റ്റിൽ പരിശോധന നടത്തിയിരുന്നു. കൊച്ചിയിൽ നിന്നെത്തിയ എൻഐഎ സംഘം സി-ആപ്റ്റിൽ ആദ്യം കുറച്ച് സമയം ചിലവഴിച്ച ശേഷം മടങ്ങി. മിനിറ്റുകൾക്കകം തന്നെ സംഘം മടങ്ങിയെത്തി പരിശോധന തുടർന്നു. യുഎഇ കോൺലുലേറ്റേിൽ നിന്ന് സി-ആപ്റ്റിന്റെ വാഹനത്തിലാണ് മതഗ്രന്ഥങ്ങൾ മലപ്പുറത്തേക്ക് കൊണ്ടുപോയിരുന്നത്. കഴിഞ്ഞ ദിവസം കസ്റ്റംസ് ഈ വാഹനങ്ങളിലെ ഡ്രൈവർമാരെ ചോദ്യം ചെയ്തിരുന്നു.

    Read More »
  • NEWS

    ശോഭ സുരേന്ദ്രനെ കേന്ദ്ര വനിതാ കമ്മീഷൻ ചെയർപേഴ്സൺ ആയി നിയമിക്കുന്നുവെന്ന് സൂചന

    കേന്ദ്ര വനിതാ കമ്മീഷൻ ചെയർപേഴ്സൺ സ്ഥാനത്തേക്ക് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ശോഭ സുരേന്ദ്രനെ പരിഗണിക്കുന്നുവെന്ന് സൂചന. ഇതിന്റെ നിയമ വശങ്ങൾ കേന്ദ്രം പരിശോധിക്കുക ആണ്. ബിജെപി സംസ്ഥാന സമിതി പുനസംഘടനയ്ക്ക് ശേഷം പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുക ആണ് ശോഭ. സംസ്ഥാന നേതൃത്വം അർഹമായ സ്ഥാനം ശോഭയ്ക്ക് നൽകിയില്ല എന്ന് പരാതിയുണ്ട്. എന്തുകൊണ്ടാണ് ശോഭ സുരേന്ദ്രനെ പൊതുവേദിയിൽ കാണാത്തത് എന്ന ചോദ്യത്തോട് അത് അവരോട് തന്നെ ചോദിക്കണം എന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം. ഈ സാഹചര്യത്തിൽ ആണ് ദേശീയ തലത്തിൽ പദവി നൽകി ശോഭയെ കൂടെ കൂട്ടാൻ ബിജെപി തയ്യാറാവുന്നത്. എന്നാൽ വാർത്തയോട് ശോഭ സുരേന്ദ്രൻ പ്രതികരിച്ചിട്ടില്ല.

    Read More »
  • NEWS

    റംസിക്ക്‌ നീതി, കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

    വിവാഹത്തില്‍ നിന്നു പിന്‍മാറിയതിനെ തുടര്‍ന്ന് റംസിയെന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു. കേസ് അന്വേഷണത്തില്‍ റംസിയുടെ മാതാപിതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. എസിപിയുടെ നേത്യത്വത്തിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല കൈമാറി കൊണ്ട് സിറ്റി പൊലീസ് കമ്മിഷണര്‍ ടി.നാരായണന്‍ ഉത്തരവിട്ടു. ഈക്കഴിഞ്ഞ മൂന്നാം തിയതിയാണ് ഹാരിസ് വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ മനംനൊന്ത് കൊട്ടിയം സ്വദേശി റംസി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഹാരിസുമായി വിവാഹം ഉറപ്പിച്ചിരുന്നതാണ്. മകളുടെ മരണത്തിനു കാരണം വിവാഹത്തില്‍ നിന്നു യുവാവ് പിന്‍മാറിയതാണെന്നു റംസിയുടെ രക്ഷിതാക്കള്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഹാരിസിന്റെ ലക്ഷ്യം റംസിയെ രണ്ടാം ഭാര്യയാക്കല്‍ ആയിരുന്നു. തെളിവായി ഫോണ്‍ സംഭാഷണവും ലഭിച്ചിരുന്നു. റംസിയെ കൂടെ കൊണ്ട് നടന്നു ഉപേക്ഷിച്ചതിന് ശേഷം പുതിയ പെണ്‍കുട്ടിയുമായി വിവാഹം നടത്താനുള്ള നീക്കത്തില്‍ ആയിരുന്നു ഹാരിസ് .റംസിയുമായി വളയിടല്‍ ചടങ്ങുകള്‍ കഴിഞ്ഞതിനു…

    Read More »
Back to top button
error: