NEWSTRENDING

ഇന്ത്യൻ ടീമിൽ അവകാശവാദം ഉന്നയിച്ച് ദേവദത്ത് പടിക്കൽ ,രാജകീയം ഈ അരങ്ങേറ്റം

പിഎല്ലിന്റെ പതിമൂന്നാം സീസണിൽ അത്ഭുതമാകാൻ താനുണ്ട് എന്ന് പ്രഖ്യാപിക്കുകയാണ് ഇരുപതുകാരൻ ദേവദത്ത് പടിക്കൽ .അരങ്ങേറ്റ മത്സരത്തിൽ അർദ്ധ സെഞ്ചുറി നേടിയ ദേവദത്തിനെ ഇനി ഇന്ത്യൻ സെലെക്ടർമാർക്ക് ശ്രദ്ധിക്കാതിരിക്കുക വയ്യ .ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ ഒരറ്റത്ത് നിർത്തിയായിരുന്നു ദേവദത്തിന്റെ പ്രകടനം .

ആരോൺ ഫിഞ്ചിനൊപ്പം ഓപ്പണിങ് വിക്കറ്റിൽ അർദ്ധ സെഞ്ചുറി കൂട്ടുകെട്ട് .സ്വന്തമായി 42 പന്തിൽ നിന്ന് 57 റൺസ് .റോയൽ ചലഞ്ചേഴ്‌സിന് അടിത്തറയിട്ടാണ് ദേവദത്തിന്റെ മടക്കം .

അരങ്ങേറ്റ മത്സരത്തിൽ താരം ആദ്യം നേരിട്ടത് ഭുവനേശ്വർ കുമാറിനെ .ആദ്യ മൂന്ന് പന്തുകൾ ശ്രദ്ധയോടെ നേരിട്ടു .നാലാം പന്തിൽ ആദ്യ റൺ കുറിച്ചു .

സന്ദീപ് ശർമ്മ എറിഞ്ഞ രണ്ടാം ഓവറിൽ രണ്ട് ബൗണ്ടറി തീർത്ത് ദേവദത്ത് വരവറിയിച്ചു .ഭുവനേശ്വർ കുമാറിനെയും വെറുതെ വിട്ടില്ല .മൂന്നാം ബൗണ്ടറി .കന്നി മത്സരത്തിനിറങ്ങിയ നാടരാജിന്റെ നാലാം ഓവറിൽ മൂന്നു ഫോറുകൾ .

ആറാം ഓവറിൽ തന്നെ ഫിഞ്ചിനൊപ്പം അർദ്ധ സെഞ്ചുറി കൂട്ടുകെട്ട് പൂർത്തിയാക്കി .ഇതിൽ 35 റൺസും ദേവദത്തിന്റെ വക .പത്താം ഓവറിൽ 36 ബാളിൽ നിന്ന് 8 ബൗണ്ടറിയുമായി അർദ്ധ സെഞ്ചുറി .

ദേവദത്തിലെ പ്രതിഭ റെക്കോർഡുകളിലേക്ക് വഴി മാറുകയാണ് .ഫസ്റ്റ് ക്ലാസ് ,ലിസ്റ്റ് എ ,ട്വന്റി ട്വന്റി ,ഐപി എൽ അരങ്ങേറ്റങ്ങളിൽ അർദ്ധ സെഞ്ചുറി നേടിയതിന്റെ റെക്കോർഡ് ദേവദത്തിനുള്ളതാണ് .

റോയൽ ചലഞ്ചേഴ്സിന് വേണ്ടി അർദ്ധ സെഞ്ചുറി അരങ്ങേറ്റത്തിൽ നേടിയ പ്രതിഭാധനരുടെ പട്ടികയിൽ അങ്ങിനെ ദേവദത്തതും ഇടം പിടിച്ചു .അരങ്ങേറ്റ മത്സരത്തിൽ ആർസിബിയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായി ദേവദത്ത് മാറി .മുന്നിലുള്ളത് ആർസിബിയ്ക്ക് വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറി നേടിയ സാക്ഷാൽ ക്രിസ് ഗെയിൽ .പിന്നിലായതോ എ ബി ഡീവില്ലിയേഴ്സും യുവരാജ് സിങ്ങും .

Back to top button
error: