Sports

  • ഐപിഎല്ലില്‍ ചരിത്ര നേട്ടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് താരം വിരാട് കോലി

    ദില്ലി: ഐപിഎല്ലിൽ ചരിത്ര നേട്ടം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് താരം വിരാട് കോലി. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സീസണിലെ ആറാം അർധസെഞ്ചുറി നേടിയ കോലി ഐപിഎല്ലിൽ 7000 റൺസ് തികക്കുന്ന ആദ്യ ബാറ്ററായി. ഡൽഹിക്കെതിരായ മത്സരത്തിനിറങ്ങുമ്പോൾ 7000 റൺസെന്ന നാഴികക്കല്ല് പിന്നിടാൻ കോലിക്ക് 12 റൺസ് കൂടിയായിരുന്നു വേണ്ടിയിരുന്നത്. 46 പന്തിൽ 55 റൺസെടുത്ത കോലിയാണ് ഡൽഹിക്കെതിരെ ബാംഗ്ലൂരിൻറെ ടോപ് സ്കോററായത്. ഈ സീസണിൽ 10 മത്സരങ്ങളിൽ 375 റൺസെടുത്ത വിരാട് കോലി 45.50 എന്ന മികച്ച ശരാശരിയും 137.87 സ്ട്രൈക്ക് റേറ്റും നിലനിർത്തുന്നുണ്ട്. 234 മത്സരങ്ങളിൽ നിന്നാണ് കോലി ഐപിഎല്ലിൽ 7000 റൺസ് പിന്നിട്ടത്. ഐപിഎല്ലിൽ അഞ്ച് സെ‌ഞ്ചുറിയും 49 അർധസെഞ്ചുറിയും കോലിയുടെ പേരിലുണ്ട്. 2021ൽ ഐപിഎല്ലിൽ 6000 റൺസ് തികക്കുന്ന ആദ്യ ബാറ്ററായ കോലി 2019ൽ സുരേഷ് റെയ്നക്കുശേഷം ഐപിഎല്ലിൽ 5000 റൺസ് തികച്ച രണ്ടാമത്തെ ബാറ്ററുമായിരുന്നു. ഐപിഎൽ റൺവേട്ടയിൽ കോലിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുള്ളത് പഞ്ചാബ് കിംഗ്സ്…

    Read More »
  • ക്ലബിനെ അറിയിക്കാതെ സൗദി സന്ദര്‍ശനം; മെസിയെ സസ്പെന്‍ഡ് ചെയ്ത് പി.എസ്.ജി

    പാരീസ്: സൂപ്പര്‍താരം ലണയല്‍ മെസിക്ക് സസ്‌പെന്‍ഷന്‍. പിഎസ്ജി ക്ലബ്ബാണ് സൂപ്പര്‍താരത്തെ സസ്‌പെന്‍ഡ് ചെയ്തത്. ക്ലബിനെ അറിയിക്കാതെ സൗദി അറേബ്യ സന്ദര്‍ശനം നടത്തിയതിനാണ് നടപടി. രണ്ടാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍. സസ്പെന്‍ഷന്‍ കാലയളവില്‍ ക്ലബിന് വേണ്ടി പരിശീലിക്കുന്നതിനോ കളിക്കുന്നതിനോ മെസിക്ക് സാധിക്കില്ല. സൗദി ടൂറിസം അംബാസഡര്‍ എന്ന നിലയിലാണ് രാജ്യ സന്ദര്‍ശനത്തിനായി മെസ്സിയും കുടുംബവും സൗദിയിലെത്തിയത്. ചില ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സൗദി യാത്രയ്ക്ക് മെസ്സി ക്ലബിനോട് അനുമതി തേടിയിരുന്നതായാണ് വിവരം. എന്നാല്‍ ക്ലബ് അധികൃതര്‍ ആവശ്യം നിരസിക്കുകയായിരുന്നു. എന്നാല്‍ താരം കുടുംബത്തോടൊപ്പം സൗദി സന്ദര്‍ശിച്ചു. സൗദിയില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങള്‍ സൗദി അറേബ്യന്‍ ടൂറിസം വകുപ്പ് മന്ത്രി തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു. താരത്തെ സ്വാ?ഗതം ചെയ്തുകൊണ്ടാണ് ട്വീറ്റ്. അതിനിടെ ക്ലബുമായുള്ള മെസ്സിയുടെ കരാര്‍ പിഎസ്ജി പുതുക്കിയേക്കില്ലെന്നും ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സസ്‌പെന്‍ഷനെ തുടര്‍ന്ന് ട്രോയസ്, അജക്‌സിയോ എന്നീ ടീമുകള്‍ക്കെതിരെയുള്ള ലീഗ് 1 മത്സരങ്ങള്‍ മെസിക്ക് നഷ്ടപ്പെട്ടേക്കും. മേയ് 21ന് നടക്കുന്ന ഓക്‌സെറെയ്ക്ക് എതിരായ മത്സരത്തിലേക്ക്…

    Read More »
  • മത്സരശേഷം ഗ്രൗണ്ടില്‍ ‘കൊമ്പുകോര്‍ത്ത്’ കോഹ്ലിയും ഗംഭീറും; പെരുമാറ്റച്ചട്ടം ലംഘിച്ചതിന് വന്‍പിഴ

    ലഖ്നൗ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്റസിനെതിരായ ആര്‍സിബിയുടെ വിജയത്തിന് പിന്നാലെ വിരാട് കോഹ്ലിയും ഗൗതം ഗംഭീറും തമ്മില്‍ രൂക്ഷമായ വാക്കേറ്റം. 127 എന്ന കുറഞ്ഞ സ്‌കോറിനിടെ, ആര്‍സിബി ഓരോ വിക്കറ്റ് വീഴ്ത്തുമ്പോഴും കോഹ്ലിയുടെ ആക്രമണോത്സുകമായ ആഘോഷം ഗംഭീറിനെ പ്രകോപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതാവാം തര്‍ക്കത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. പെരുമാറ്റച്ചട്ട ലംഘിച്ചതിനെ തുടര്‍ന്ന് ഇരുവര്‍ക്കും വന്‍പിഴ ചുമത്തി. ഈ സീസണില്‍ ഇരുവരും ആദ്യം നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആര്‍സിബി പരാജയപ്പെട്ടിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബി ഉയര്‍ത്തിയ 200 റണ്‍സിനപ്പുറമുള്ള വിജയലക്ഷ്യം അവസാന പന്തില്‍ ലഖ്‌നൗ മറികടക്കുകയായിരുന്നു. അന്ന് ആര്‍സിബി ആരാധകര്‍ക്ക് നേരെതിരിഞ്ഞ് വായ്മൂടിക്കെട്ടാന്‍ ഗംഭീര്‍ ആംഗ്യം കാണിച്ചിരുന്നു അതിനുള്ള മറുപടി കോഹ്ലി കഴിഞ്ഞദിവസം ലഖ്‌നൗ, ഏകനാ സ്റ്റേഡിയത്തിലും കൊടുത്തു. പിന്നീട് മത്സരം കഴിഞ്ഞ് പവലിയനിലേക്ക് തിരിച്ചുപോകുമ്പോള്‍ ഇരുവരും ഹസ്തദാനം ചെയ്തത് അനിഷ്ടത്തോടെയായിരുന്നു. അവിടെയാണ് പ്രശ്‌നങ്ങളുടെ തുടക്കവും. ഇരുവരും അങ്ങോട്ടുമിങ്ങോട്ടും വാക്കേറ്റമുണ്ടായി. കോഹ്ലി മാറിനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ലഖ്‌നൗ കോച്ച് ഗംഭീര്‍ വിട്ടുകൊടുത്തില്ല. അങ്ങോട്ട് ഇടിച്ചുകയറി സംസാരിക്കുകയായിരുന്നു. പിന്നീട്…

    Read More »
  • അഭിലാഷ് ടോമിക്ക് രണ്ടാം സ്ഥാനം; ചരിത്രമെഴുതിക്കൊണ്ട് ഗോൾഡൻ ഗ്ലോബ് റേസിൽ ആദ്യമായി ഒരു വനിതയ്ക്ക് ഒന്നാം സ്ഥാനം

    ലെ സാബ്ലെ ദൊലാന്‍: ഗോൾഡൻ ഗ്ലോബ് റേസില്‍ അഭിലാഷ് ടോമി രണ്ടാം സ്ഥാനത്തേക്ക്. ചരിത്രമെഴുതിക്കൊണ്ട് ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ ആദ്യമായി ഒരു വനിത ഒന്നാം സ്ഥാനത്ത് എത്തി. ദക്ഷിണാഫ്രിക്കന്‍ സ്വദേശിനിയായ ക്രിസ്റ്റീന്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മലയാളി നാവികന്‍ അഭിലാഷ് ടോമി ഇന്ന് ഏഴ് മണിയോടെ മത്സരം പൂര്‍ത്തിയാക്കുമെന്നാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് സംഘാടകര്‍ വിശദമാക്കുന്നത്. രാവിലെ ഫിനിഷിംഗ് പോയിന്‍റില്‍ നിന്ന് വെറും 17 നോട്ടിക്ക് മൈല്‍ അകലെയാണ് അഭിലാഷ് ടോമിയെത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഗോൾഡന്‍ ഗ്ലോബ് റേസിന്‍റെ പോഡിയത്തില്‍ ഇടം പിടിക്കുന്നത്. Abhilash BAYANAT approx 17 NM out at 4.8kts, wind may swing headwind, he may cross the line around 7am. If so he may head out to sea will NOT enter @lessables Channel until 10am Local time. Come meet him…

    Read More »
  • കേരള ബ്ലാസ്റ്റേഴ്സിന്റെ നായകൻ ജെസൽ കാർനെയ്റോ ബംഗളൂരു എഫിസിയിലെക്ക്

    കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ നായകൻ ജെസൽ കാർനെയ്റോ അടുത്ത സീസണിൽ ബദ്ധവൈരികളായ ബംഗളൂരു എഫിസിയ്ക്കു വേണ്ടി കളിക്കും. ഈ സീസണോട് കൂടി ജെസലിന്റെ കേരള ബ്ലാസ്റ്റേഴ്സുമായുള്ള കോൺട്രാക്ട് അവസാനിച്ചിരുന്നുവെങ്കിലും കരാർ പുതുക്കാനുള്ള ഓഫർ ബ്ലാസ്റ്റേഴ്സ് താരത്തിന് നൽകിയതാണ്.എന്നാൽ ഇത് നിരസിച്ച അദ്ദേഹം ബംഗളൂരു എഫ്സി യുമായി കരാറൊപ്പിടുകയായിരുന്നു.ബംഗളൂരു എഫ്സിയുമായി രണ്ടുവർഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പുവെക്കുക. ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായി ഏറെ മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ജെസൽ.കഴിഞ്ഞ രണ്ട് സീസണുകളിലും ക്യാപ്റ്റൻ സ്ഥാനം ജെസലിനായിരുന്നു.പരിക്ക് മൂലം ഈ കാലയളവിൽ പല മത്സരങ്ങളിലും അദ്ദേഹത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല.ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിൽ  63 മത്സരങ്ങളിലാണ് താരം പന്ത് തട്ടിയിട്ടുള്ളത്.ജെസലിനെ കൂടാതെ ഖബ്രയും കേരള ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു.

    Read More »
  • റിഷഭ് പന്തി​ന്റെ പുത്തൻ അപ്ഡേറ്റ്; കായിക ​ലോകം ആവേശത്തിൽ, പെട്ടെന്ന് തിരികെ വരൂ എന്ന് ആരാധകര്‍

    ബംഗളൂരു: കാറപകടത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ റിഷഭ് പന്ത് വിദഗ്ധ ചികിത്സയ്ക്കായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി. ബംഗളൂരുവിലെ എൻസിഎയിൽ ഫിറ്റ്നസ് ട്രെയ്നർക്കൊപ്പമുള്ള ചിത്രം പന്ത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഡിസംബർ മുപ്പതിനാണ് കാറപകടത്തിൽ പന്തിന് ഗുരുതരമായി പരിക്കേറ്റത്. ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കുന്ന പന്തിന് വരാനിരിക്കുന്ന ഏഷ്യാ കപ്പിലും ലോകകപ്പിലും കളിക്കാനാവില്ല. ആരാധകരേയും ആവേശത്തിലാഴ്ത്തി റിഷഭ് പന്ത് അരുൺ ജയറ്റ്‌ലി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിൻറെ ഒരു മത്സരം കാണാൻ എത്തിയിരുന്നു. അപകടത്തിന് ശേഷം ആദ്യമായിട്ടായിരുന്നു റിഷഭ് പന്ത് ഒരു പൊതുവേദിയിൽ എത്തിയത്. അമ്മയെ കാണാൻ ദില്ലിയിൽ നിന്ന് റൂർക്കിയിലേക്കുള്ള യാത്രയ്‌ക്കിടെ 2022 ഡിസംബർ 30നുണ്ടായ കാറപകടത്തിലാണ് റിഷഭ് പന്തിൻറെ വലത്തേ കാലിന് ഗുരുതരമായി പരിക്കേറ്റത്. റിഷഭ് സഞ്ചരിച്ച കാർ ഇടിച്ച ശേഷം തീപ്പിടിച്ചപ്പോൾ അത്ഭുതകരമായി രക്ഷപ്പെട്ട താരത്തെ ആദ്യം പ്രാഥമിക ചികിൽസയ്‌ക്കായി തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ മാക്‌സ് ഡെറാഡൂൺ ആശുപത്രിയിലേക്കും അവിടുന്ന് ബിസിസിഐ ഇടപെട്ട് വിദഗ്‌ധ ചികിൽസയ്ക്കായി മുംബൈയിലെ കോകിലാ ബെൻ…

    Read More »
  • സാക്ഷാൽ നിത അംബാനി വരെ വാ പൊളിച്ച് അന്തം വിട്ടിരുന്നുപോയ ആ സൂപ്പർ സിക്സ്; വീഡിയോ കാണാം

    മുംബൈ: വൻ സ്കോർ പിറന്ന മത്സരത്തിൽ ഇന്നലെ മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിം​ഗ്സിനോട് പരാജയപ്പെട്ടിരുന്നു. പഞ്ചാബിന്റെ കൂറ്റൻ സ്കോറിലേക്ക് മുംബൈ കുതിച്ചെങ്കിലും അവസാന ഓവറുകളിലെ അർഷ്‍ദീപ് സിം​ഗിന്റെ മാസ്മരിക ബൗളിം​ഗ് ആണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്. മത്സരത്തിൽ സാം കുറൻ, സൂര്യകുമാർ യാദവ്, കാമറൂൺ ​ഗ്രീൻ തുടങ്ങിയവരുടെയും വെടിക്കെട്ടുകൾ ആരാധകരിൽ ആവേശം നിറച്ചു. ഇതിനിടെ ടിം ഡേവിഡ് പറത്തിയ ഒരു സിക്സർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റ് ആയിട്ടുണ്ട്. സിക്സ് കണ്ടിട്ട് മുംബൈ ഇന്ത്യൻസ് ടീമിന്റെ ഉടമയായ നിത അംബാനിയുടെ ക്യാപ്റ്റൻ രോഹിത് ശർമയും അടക്കമുള്ളവർ ഞെട്ടുന്നതാണ് വീഡിയോയിലുള്ളത്. 114 മീറ്റർ ദൂരെയാണ് ടിം ഡേവിഡിന്റെ സിക്സർ പോയി വീണത്. 115 മീറ്റർ സിക്സ് പായിച്ച ഫാഫ് ഡൂപ്ലസി മാത്രമേ ഇക്കാര്യത്തിൽ ടിം ഡേവിഡിന്റെ മുന്നിലുള്ളൂ. അതേസമയം, മത്സരത്തിൽ അർഷ്‍ദീപ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഐപിഎൽ അധികൃതർക്കും ചെറിയ നഷ്ടം ഒന്നുമല്ല ഉണ്ടായത്. pic.twitter.com/tQCvypKFdb — Surya Sharma (@SuryaSh54265109)…

    Read More »
  • “തനിക്ക് പ്രായമായി ഇത് തൻറെ കരിയറിലെ അവസാന നിമിഷങ്ങൾ”; വിരമിക്കൽ സൂചന നൽകി ധോണി

    ചെന്നൈ: ഐപിഎല്ലില്‍ ഏറ്റവും പ്രായം കൂടിയ നായകനായി റെക്കോര്‍ഡിട്ടും ചെന്നൈ സൂപ്പര്‍ കിംഗ്സിനെ വിജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് നയകിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണി. ഇത് ധോണിയുടെ അവസാന ഐപിഎല്‍ ആകുമെന്ന് വിലയിരുത്തുമ്പോഴും സഹതാരങ്ങളും ആരാധകരുമെല്ലാം ധോണി അടുത്ത സീസണിലും ചെന്നൈക്കായി കളിക്കുമെന്ന് വിശ്വസിക്കുന്നവരാണ്. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കിയശേഷം തനിക്ക് പ്രായമായെന്നും ഇത് തന്‍റെ കരിയറിലെ അവസാന നിമിഷങ്ങളാണെന്നും പറഞ്ഞാണ് ധോണി വിരമിക്കല്‍ സൂചന നല്‍കിയത്. മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങില്‍ മത്സരത്തില്‍ ധോണിയെടുത്ത ഒരു ക്യാച്ചിനെക്കുറിച്ച് ഹര്‍ഷ ഭോഗ്‌ലെ ചോദിച്ചപ്പോഴായിരുന്നു ധോണി ഇത് തന്‍റെ അവസാന ഐപിഎല്‍ ആയിരിക്കുമെന്ന് സൂചിപ്പിച്ചത്. ഹൈദരാബാദ് നായകന്‍ ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെ ക്യാച്ച് എടുക്കാന്‍ കഴിഞ്ഞത് പരിചയസമ്പത്ത് കൊണ്ട് മാത്രമാണെന്നും അവിടെ കഴിവിനല്ല പ്രധാന്യമെന്നും ധോണി പറഞ്ഞു. മുമ്പ് രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ കീപ്പറായിരുന്നപ്പോഴും ഇത്തരത്തിലൊരു ക്യാച്ചെടുത്തിട്ടുണ്ട്. ഗ്ലൗസ് കൈയിലുള്ളത് കൊണ്ട്…

    Read More »
  • ഷാര്‍ജയിലെ മരുക്കാറ്റിനെയും ഓസീസ് പേസർമാരെയും തകര്‍ത്ത് സച്ചിന്‍ നേടിയ ഐതിഹാസിക സെഞ്ചുറിക്ക് ഇന്ന് 25 വയസ്; ‘ഡെസേര്‍ട്ട് സ്റ്റോം’ ഓർമകളിൽ ആരാധകര്‍ക്കൊപ്പം പ്രത്യേക കേക്ക് മുറിച്ച് ഇതിഹാസതാരം

    മുംബൈ: ഷാർജയിലെ മരുക്കാറ്റിനെയും ഓസീസ് പേസാക്രമണത്തെയും തകർത്ത് സച്ചിൻ ടെൻഡുൽക്കർ ഓസ്ട്രേലിയക്കെതിരെ നേടിയ ഐതിഹാസിക സെഞ്ചുറിക്ക് ഇന്ന് 25 ആണ്ട് തികഞ്ഞു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്നായിരുന്നു ‘ഡെസേർട്ട് സ്റ്റോം’ എന്ന പേരിൽ പിന്നീട് പ്രശസ്തമായ സച്ചിൻറെ സെഞ്ചുറി. മരുഭൂമിയിലെ കൊടുങ്കാറ്റിന് 25 വർഷം പൂർത്തിയാവുമ്പോൾ ആരാധകർക്കൊപ്പം പ്രത്യേക കേക്ക് മുറിച്ചാണ് ബാറ്റിംഗ് ഇതിഹാസം അത് ആഘോഷിച്ചത്. സച്ചിൻറെ 50ാം പിറന്നാളാണ് മറ്റന്നാൾ. അതിന് മുന്നോടിയായാണ് കേക്ക് മുറിച്ച് ആഘോഷിച്ചത്. Special cake for "25 years of Desert Storm". Sachin is celebrating the day with his fans in Mumbai. pic.twitter.com/tEhbVXuy08 — Johns. (@CricCrazyJohns) April 22, 2023 1998ൽ ഷാർജയിൽ നടന്ന ന്യൂസിലൻഡ് കൂടി ഉൾപ്പെട്ട കൊക്കോ കോള കപ്പ് ത്രിരാഷ്ട്ര ടൂർണമെന്റിൽ ഇന്ത്യക്ക് ഫൈനലിലേക്ക് യോഗ്യത നേടിക്കൊടുത്തത് ഓസ്ട്രേലിയക്കെതിരെ സച്ചിൻ നേടിയ സെഞ്ചുറി(143) ആയിരുന്നു. ആ മത്സരത്തിന് മുമ്പ് ഇന്ത്യ…

    Read More »
  • ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആവേശപ്പോരാട്ടത്തിനിടയിലെ മോശം പെരുമാറ്റം: വിരാട് കോലിക്ക് മാച്ച് ഫീയുടെ 10 ശതമാനം പിഴ

    ബെംഗലൂരു: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ്-റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആവേശപ്പോരാട്ടത്തിനിടയിലെ മോശം പെരുമാറ്റത്തിൻറെ പേരിൽ ആർസിബി താരം വിരാട് കോലിക്ക് പിഴ ശിക്ഷ. മത്സരത്തിൽ പെരുമാറ്റച്ചട്ടം ലംഘിച്ച കോലി ആർട്ടിക്കിൾ 2.2 പ്രകാരം ലെവൽ-1 കുറ്റം ചെയ്തതായി കണ്ടെത്തിയതിനെത്തുടർന്ന് മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തുന്നതായി മാച്ച് റഫറി വ്യക്തമാക്കി. എന്നാൽ വിരാട് കോലി ചെയ്ത കുറ്റമെന്താണെന്ന് പിഴ വിധിച്ചുകൊണ്ട് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടില്ല. ചെന്നൈ-ബാംഗ്ലൂർ പോരാട്ടിൽ ചെന്നൈ താരമായ ശിവം ദുബെ പുറത്തായപ്പോൾ പുറത്തെടുത്ത അമിതാവേശത്തിനാണ് പിഴയെന്നാണ് സൂചന. 27 പന്തിൽ 52 റൺസടിച്ച ദുബെ രണ്ട് ഫോറും അഞ്ച് സിക്സും പറത്തിയിരുന്നു. ശിവം ദുബെയും ഡെവോൺ കോൺവെയും തമ്മിലുള്ള 80 റൺസ് കൂട്ടുകെട്ടാണ് ചെന്നൈക്ക് കൂറ്റൻ സ്കോർ ഉറപ്പാക്കിയത്. പത്താം ഓവറിൽ സ്കോർ 90ൽ നിൽക്കെ ഒത്തു ചേർന്ന ഇരുവരും ചേർന്ന് ആറോവറിലാണ് 80 റൺസടിച്ചുകൂട്ടിയത്. കോൺവെ 45 പന്തിൽ 83 റൺസെടുത്ത് പുറത്തായതോടെയാണ് കൂട്ടുകെട്ട് പിരിഞ്ഞത്.…

    Read More »
Back to top button
error: