
സൂപ്പര്‍ ഫോറില്‍ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാൻ ഇന്ത്യയോട് ഏറ്റുമുട്ടാൻ എത്തുന്നത്. പരിക്കേറ്റ ടീമിന് പുറത്തായിരുന്ന കെ എല്‍ രാഹുല്‍ കൂടി എത്തുന്നതോടെ ഇന്ത്യൻ ബാറ്റിംഗ് നിര ശക്തമാകും. ആദ്യമത്സരത്തില്‍ പാക്കിസ്ഥാന് എതിരെ മികച്ച പ്രകടനം പുറത്തെടുത്ത ഇഷാൻ കിഷനും, ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യയുടെ പ്രതീക്ഷയ്ക്ക് കരുത്ത് കൂട്ടുന്നു.
ഇന്ത്യയ്ക്കെതിരെ 35 റണ്‍സിന് നാല് വിക്കറ്റ് എടുത്ത ഷഹീൻ അഫ്രീദിയിലും, മൂന്നു വിക്കറ്റുകള്‍ വീതം നേടിയ നസീം ഷായിലും, ഹാരിസ് റഊഫിലുമാണ് പാക്ക് ബൗളിംഗ് നിര പ്രതീക്ഷ വയ്ക്കുന്നത്.ലോകകപ്പ് ടീം പ്രഖ്യാപിച്ചതിനുശേഷ ഉള്ള ഇന്ത്യയുടെ ആദ്യ മത്സരം കൂടിയാണ് ഇന്ന്. അതിനിടെ മത്സരാവേശം കെടുത്താൻ കൊളംബോയില്‍ ഇന്നും മഴ പെയ്യുമെന്നാണ് കാലാവസ്ഥാപ്രവചനം. ഇന്നലെ വൈകിട്ടും, രാത്രിയിലും കൊളംബോയില്‍ കനത്ത മഴ പെയ്തിരുന്നു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan