ഇന്ന് തന്നെ നടക്കുന്ന മറ്റൊരു സെമിയില്‍ തായ്‌ലൻഡ് ലെബനനെ നേരിടും. സെമി ഫൈനലിലെ വിജയികള്‍ സെപ്റ്റംബര്‍ 10-ന് ഫൈനലില്‍ മത്സരിക്കും. തോറ്റവര്‍ മൂന്നാം സ്ഥാനത്തിനുള്ള പ്ലേ ഓഫില്‍ ഏറ്റുമുട്ടും.
ഫിഫ റാങ്കിംഗില്‍ 70-ാം സ്ഥാനത്ത് ഉള്ള ടീമാണ് ഇറാഖ്. 2010ല്‍ ബാഗ്ദാദില്‍ നടന്ന സൗഹൃദ മത്സരത്തില്‍ 0-2ന് തോറ്റതാണ് ഇറാഖുമായുള്ള ഇന്ത്യയുടെ അവസാന കൂടിക്കാഴ്ച. അന്ന് ഇറാഖ് ഏഷ്യൻ ചാമ്ബ്യന്മാരായിരുന്നു. ചരിത്രത്തില്‍ ഇതുവരെ ഇന്ത്യക്ക് ഇറാഖിനെ തോല്‍പ്പിക്കാൻ ആയിട്ടില്ല.
2019ല്‍ ആയിരുന്നു ഏറ്റവും അവസാനം ഇന്ത്യ കിംഗ്സ് കപ്പില്‍ പങ്കെടുത്തത്. അന്ന് മൂന്നാം സ്ഥാനം നേടിയിരുന്നു. സുനില്‍ ഛേത്രി കിംഗ്സ് കപ്പില്‍ ഇന്ത്യക്ക് ഒപ്പം ഇല്ല. ഛേത്രിയുടെ അഭാവത്തില്‍ ഇന്ത്യയുടെ പ്രകടനം എങ്ങനെ ആയിരിക്കും എന്നാണ് ഉറ്റു നോക്കുന്നത്. വൈകിട്ട് 4 മണിക്ക് ആണ് മത്സരം കളി യൂറോ സ്പോര്‍ട് ചാനലിലും ഒപ്പം ഫിഫ+ ആപ്പിലും കാണാം.