Sports

  • സഞ്ജു ഗെയിം ചെയ്ഞ്ചറാണ്, വലിയ കഴിവുള്ള താരമാണ്, ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണം; മലയാളി താരത്തിനായി വാദിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ താരം

    മുംബൈ: ഏകദിന ലോകകപ്പ് അടുത്തിരിക്കെ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജുവിനായി വാദിച്ച് മുൻ താരവും കമന്റേറ്ററുമായ അമോൽ മജൂംദാർ. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തണമെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന് ഒക്ടോബർ അഞ്ചിനാണ് തുടക്കമാവുന്നത്. ഗുജറാത്ത് ടൈറ്റിൻസിനെതിരായ മത്സരത്തിന് ശേഷമാണ് മജൂംദാർ അഭിപ്രായം പ്രകടിപ്പിച്ചത്. ”ഏകദിന ലോകകപ്പ് അടുത്തെത്തി നിൽക്കുന്നു. സഞ്ജു ഇന്ത്യൻ ടീമിൽ കൂടുതൽ അവസരങ്ങൾ അർഹിക്കുന്നുണ്ട്. ഇനി മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ പരാജയപ്പെട്ടാൽ പോലും ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ പിന്തുണയ്ക്കണം. സഞ്ജു ഗെയിം ചെയ്ഞ്ചറാണ്. വലിയ കഴിവുള്ള താരമാണ് സഞ്ജു. എന്റെ ടീമിൽ എന്തായാലും സഞ്ജു ഉണ്ടാവും.” അദ്ദേഹം പറഞ്ഞു. നേരത്തെ മുൻ ഓസ്‌ട്രേലിയൻ താരം ടോം മൂഡിയും സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അദ്ദേഹം പറഞ്ഞതിങ്ങനെ.. ”എത്ര റൺസ് നേടിയെന്നതിലല്ല, മത്സരത്തിൽ ഏതെല്ലാം സമ്മർദ്ദമേറിയ ഘട്ടങ്ങളെ അതിജീവിച്ചു എന്നാണ് നോക്കേണ്ടത്. ഇന്ത്യൻ ജേഴ്‌സിയിൽ അദ്ദേഹം ഒരു ലോംഗ് റൺ അർഹിക്കുന്നുണ്ട്. ഒരു സംശയവും വേണ്ട,…

    Read More »
  • മെസിയെ തിരികെ എത്തിക്കാന്‍ കടുത്ത നടപടികളുമായി ബാഴ്‌സലോണ; മൂന്ന് പ്രധാനതാരങ്ങളെ വില്‍ക്കാൻ തീരുമാനം

    ബാഴ്‌സലോണ: ലിയോണൽ മെസിയെ കാമ്പിൽ തിരികെ എത്തിക്കാൻ കടുത്ത നടപടികളുമായി ബാഴ്‌സലോണ മുന്നോട്ട്. സീസൺ അവസാനത്തോടെ മൂന്ന് പ്രധാനതാരങ്ങളെ വിൽക്കാനാണ് ബാഴ്‌സലോണയുടെ തീരുമാനം. ക്ലബിന്റെ എക്കാലത്തേയും മികച്ച താരമായ മെസിയെ തിരികെ എത്തിക്കാൻ സാധ്യമായ വഴികളെല്ലാം നോക്കുകയാണ് ബാഴ്‌സലോണ. സാമ്പത്തിക പ്രതിസന്ധിയും ഉയർന്ന ശമ്പള ബില്ലുമാണ് ബാഴ്‌സയുടെ പ്രതിസന്ധി. ഇത് മറികടക്കാൻ പുതിയ സ്‌പോൺസർമാരെ തേടുന്ന ബാഴ്‌സലോണ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മൂന്ന് താരങ്ങളെ വിറ്റൊഴിവാക്കും. യുവതാരങ്ങളായ അൻസു ഫാറ്റി, റഫീഞ്ഞ, ഫെറാൻ ടോറസ് എന്നിവരെയാണ് ബാഴ്‌സ വിൽക്കാനൊരുങ്ങുന്നത്. ശമ്പള ബിൽ കുറച്ച് മെസിയുടെ തിരിച്ചുവരവ് എളുപ്പമാക്കുന്നതിനൊപ്പം മുന്നേറ്റനിര ഉടച്ചുവാർക്കുക കൂടിയാണ് ബാഴ്‌സയുടെ ലക്ഷ്യം. മെസിയുടെ പിൻഗാമി എന്ന വിശേഷണത്തോടെ ബാഴ്‌സലോണ അക്കാഡമിയിൽ നിന്ന് സീനിയർ ടീമിലെത്തിയ താരമാണ് അൻസു ഫാറ്റി. മെസിയുടെ ആദ്യകാല റെക്കോർഡുകൾ തകർത്ത് വരവറിയിച്ച ഫാറ്റി നിരന്തരം പരിക്കിന്റെ പിടിയാലാവുകയും തുടക്കത്തിലേ മികവ് നഷ്ടമാവുകയും ചെയ്തു. മെസിക്ക് ശേഷം ക്ലബിന്റെ പത്താം നമ്പർ ജഴ്‌സി അണിയുന്ന ഫാറ്റിയെ…

    Read More »
  • ഇത് അങ്ങനെ വിടാൻ പറ്റില്ലല്ലോ… പ്ലേഓഫ് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയ സംഭവത്തിൽ ഫുട്‌ബോള്‍ ഫെഡറേഷ​ന്റെ നടപടിക്കെതിരെ അപ്പീല്‍ നല്‍കി കേരളാ ബ്ലാസ്റ്റേഴ്‌സും കോച്ചും

    കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരുവിനെതിരായ പ്ലേഓഫ് മത്സരം പൂർത്തിയാക്കാതെ മടങ്ങിയ സംഭവത്തിൽ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ സ്വീകരിച്ച നടപടിക്കെതിരെ അപ്പീൽ നൽകി കേരളാ ബ്ലാസ്റ്റേഴ്‌സും കോച്ച് ഇവാൻ വുകോമനോവിച്ചും. ബ്ലാസ്റ്റേഴ്‌സിന് നാല് കോടിയും കോച്ച് ഇവാൻ വുകോമനോവിച്ചിന് 10 മത്സരങ്ങളി വിലക്കും അഞ്ച് ലക്ഷം രൂപയും പിഴ വിധിച്ചിരുന്നു. ക്ലബ്ബും പരിശീലകനും പരസ്യമായി ഖേദംപ്രകടിപ്പിച്ച ശേഷമാണ് അപ്പീൽ സമർപ്പിച്ചിരിക്കുന്നത്. സുനിൽ ഛേത്രിയുടെ വിവാദ ഗോൾ റഫറി അനുവദിച്ചതിന് പിന്നാലെയായിരുന്നു മത്സരം ഉപേക്ഷിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച് താരങ്ങളെ പിൻവലിച്ചത്. ഇവാനെ വിലക്കിയതിന് പിന്നാലെ സൂപ്പർ കപ്പിൽ പുതിയ കോച്ചിന് കീഴിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. ഇവാന്റെ അസിസ്റ്റന്റായ ഫ്രാങ്ക് ഡോവെനാണ് ബ്ലാസ്‌റ്റേഴിനെ നിലവിൽ പരിശീലിപ്പിക്കുന്നത്. കഴിഞ്ഞ വർഷമാണ് ബെൽജിയത്തിൽ നിന്ന് ഡോവെൻ ക്ലബിനൊപ്പം ചേരുന്നത്. ബെൽജിയത്തിലും സൗദി അറേബ്യയിലും വിവിധ ക്ലബുകളുടെ ചുമതല വഹിച്ചിട്ടുണ്ട് അദ്ദേഹം. ബെൽജിയം ടീമിന് വേണ്ടി അഞ്ചു മത്സരങ്ങളിൽ അദ്ദേഹം കളിച്ചിട്ടുണ്ട്. 52കാരനായ അദ്ദേഹം കെന്റ് ക്ലബിന് വേണ്ടിയും…

    Read More »
  • സഞ്ജുവിൻറെ നോ-ലുക്ക് സിക‌്‌സുകൾ എണ്ണാമെങ്കിൽ എണ്ണിക്കോ… – വീഡിയോ വൈറൽ

    ചെന്നൈ: ഐപിഎല്ലിൽ സീസണിലെ നാലാം മത്സരത്തിന് ഇറങ്ങുകയാണ് കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ സഞ്ജു സാംസണിൻറെ രാജസ്ഥാൻ റോയൽസ്. എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സാണ് എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ ബാറ്റിംഗ് പരാജയമായിരുന്ന റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ചെന്നൈക്കെതിരെ തൻറെ വെടിക്കെട്ട് വഴിയിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ്. മത്സരത്തിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവെച്ച വീഡിയോയിൽ സഞ്ജുവിൻറെ തകർപ്പൻ പരിശീലന വീഡിയോ കാണാം. എത്ര നോ-ലുക്ക് സിക‌്‌സുകൾ നിങ്ങൾക്ക് എണ്ണാൻ കഴിയും എന്ന തലക്കെട്ടോടെയാണ് രാജസ്ഥാൻ റോയൽസിൻറെ ട്വീറ്റ്. വീഡിയോ ഇതിനകം തന്നെ വൈറലായിട്ടുണ്ട്. https://twitter.com/rajasthanroyals/status/1645853781089996801?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1645853781089996801%7Ctwgr%5E9be0d031cf9b4be3f71daede6b4d873ee88e93f8%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Frajasthanroyals%2Fstatus%2F1645853781089996801%3Fref_src%3Dtwsrc5Etfw ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് സിഎസ്‌കെ-റോയൽസ് മത്സരം തുടങ്ങുക. ഇന്ത്യയുടെ ഇതിഹാസ നായകൻ എം എസ് ധോണിയും സഞ്ജു സാംസണും നേർക്കുനേർ വരുന്നുവെന്നുള്ള പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ബൗളർമാരുടെ അന്തകരാവുന്ന ഓപ്പണർമാർ ഇരുനിരയിലും ഉണ്ടെങ്കിലും കളിയുടെ ഗതി നിശ്ചയിക്കുക സ്‌പിന്നർമാരായിരിക്കും. സ്‌പിന്നർമാരെ അകമഴിഞ്ഞ് പിന്തുണയ്‌ക്കുന്നതാണ് ചെപ്പോക്കിലെ പിച്ചിൻറെ ചരിത്രം. മൂന്ന്…

    Read More »
  • ഐപിഎല്ലിനിടെ വീണ്ടും മൊട്ടിട്ട പ്രണയത്തെക്കുറിച്ച് തുറന്നു പറയുന്ന പഞ്ചാബ് കിംഗ്സ് നായകൻ ശിഖർ ധവാൻറെ വീഡിയോ ചോർന്നു!

    ദില്ലി: ഐപിഎല്ലിനിടെ വീണ്ടും മൊട്ടിട്ട പ്രണയത്തെക്കുറിച്ച് തുറന്നു പറയുന്ന പഞ്ചാബ് കിംഗ്സ് നായകൻ ശിഖർ ധവാൻറെ വീഡിയോ ഓൺ ലൈനിൽ ചോർന്നു. മുൻ ഭാര്യ ആയിഷ മുഖർജിയുമായുളള വിവാഹമോചനത്തിനുശേഷം സംഭവിച്ച ആദ്യ കാഴ്ചയിലെ പ്രണയത്തെക്കുറിച്ചാണ് ധവാൻ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ തുറന്നു പറയുന്നത്. ഒരു മുറിയിൽ ഓൺ ആക്കി വെച്ചിരിക്കുന്ന ക്യാമറക്ക് മുമ്പിലേക്ക് കടന്നുവന്ന് മുന്നിലെ സോഫയിൽ ഇരിക്കുന്ന ശിഖർ ധവാനെയാണ് വീഡിയോയിൽ കാണുന്നത്. ഇതിനുശേഷം, അഭിമുഖം നടത്തുന്ന വ്യക്തിക്ക് അദ്ദേഹം ഒരു മിഠായി വാഗ്ദാനം ചെയ്യുന്നു.എന്നാൽ ആരാണ് അഭിമുഖം നടത്തുന്നത് എന്ന് വ്യക്തമല്ല. വീഡിയോയിൽ ധവാൻറെ ശബ്ദം മാത്രമാണ് കേൾക്കുന്നത്. അടുത്തിടെ കണ്ടുമുട്ടിയ ഒരു പെൺകുട്ടിയെക്കുറിച്ച് അഭിമുഖം നടത്തുന്നയാൾ ശിഖർ ധവാനോട് ചില ചോദ്യങ്ങൾ ചോദിക്കുന്നു. ഒരു ഫാം ഹൗസിലെ പാർട്ടിക്കിടെയാണ് താൻ അവളെ കണ്ടുമുട്ടിയതെന്ന് ശിഖർ ധവാൻ പറയുന്നു.ഞാൻ അവളെ കണ്ടപ്പോൾ ഞാൻ നോക്കിക്കൊണ്ടിരുന്നു.അവളെ കേട്ടപ്പോൾ ഞാൻ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഇതിനുശേഷം ശിഖർ ധവാൻ തങ്ങളുടെ പ്രണയകഥ എങ്ങനെയാണ് മുന്നോട്ടുപോവുന്നതെന്ന്…

    Read More »
  • മഞ്ഞപ്പടയെ പരിശീലിപ്പിക്കാൻ പുതിയ കോച്ച്; സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക ഈ കോച്ചിന്റെ കീഴിൽ

    കൊച്ചി: കഴിഞ്ഞ ആഴ്ച്ചയാണ് സൂപ്പര്‍ ലീഗിനുള്ള കേരള ബ്ലാസ്റ്റേഴ്‌സിനെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കോച്ചിന്റെ കാര്യത്തില്‍ അവ്യക്തതയുണ്ടായിരുന്നു. പ്രധാന പരിശീലകനായ ഇവാന്‍ വുകോമനോവിച്ചിനെ പത്ത് മത്സരങ്ങളില്‍ നിന്ന് എഐഎഫ്എഫ് വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നാലെ പുതിയ കോച്ചിനെ തിരഞ്ഞെടുക്കേണ്ടി വന്നു ബ്ലാസ്റ്റേഴ്‌സിന്. സൂപ്പര്‍ കപ്പില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക ചുമതല ഫ്രാങ്ക് ഡോവെന്‍ വഹിക്കും. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സിക്കെതിരെ പ്ലേ ഓഫ് മത്സരത്തിനിടെ താരങ്ങളേയും കൂട്ടി കളിക്കളത്തില്‍ നിന്നും ഇറങ്ങിപ്പോയ വുകോമാനോവിച്ച് സൂപ്പര്‍കപ്പില്‍ ടീമിനൊപ്പമുണ്ടാവില്ല. പിന്നാലെ വുകോമാനോവിച്ചിന്റെ സഹപരിശീലകനായിരുന്ന ഡോവെനെ കോച്ചാക്കിയത്. കഴിഞ്ഞ വര്‍ഷമാണ് ബെല്‍ജിയത്തില്‍ നിന്ന് ഡോവെന്‍ ക്ലബിനൊപ്പം ചേരുന്നത്. ബെല്‍ജിയത്തിലും സൗദി അറേബ്യയിലും വിവിധ ക്ലബുകളുടെ ചുമതല വഹിച്ചിട്ടുണ്ട് അദ്ദേഹം. ബെല്‍ജിയം ടീമിന് വേണ്ടി അഞ്ചു മത്സരങ്ങളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. 52കാരനായ അദ്ദേഹം കെന്റ് ക്ലബിന് വേണ്ടിയും ദീര്‍ഘകാലം കളിച്ചു. 2008 മുതല്‍ പരിശീലകനായി കരിയര്‍ ആരംഭിച്ച അദ്ദേഹത്തിന്റെ പരിചയസമ്പത്ത് സൂപ്പര്‍കപ്പില്‍ ടീമിന് മുതല്‍ക്കൂട്ടാകും. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കും അദ്ദേഹം…

    Read More »
  • ആരാധകരെ ആഹ്ലാദിപ്പീൻ… കാര്‍ അപകടത്തിന് ശേഷം റിഷഭ് പന്ത് ആദ്യമായി പൊതുവേദിയിൽ

    ദില്ലി: ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങളെയും ആരാധകരേയും ആവേശത്തിലാഴ്ത്തി റിഷഭ് പന്ത്  അരുണ്‍ ജയറ്റ്‌ലി സ്റ്റേഡിയത്തില്‍ മത്സരം കാണാനെത്തി.  കഴിഞ്ഞ വര്‍ഷം അവസാനം സംഭവിച്ച കാര്‍ അപകടത്തിന് ശേഷം റിഷഭ് സുഖംപ്രാപിച്ച് വരികയാണ്. അപകടത്തിന് ശേഷം ആദ്യമായാണ് റിഷഭ് പന്ത് ഒരു പൊതുവേദിയില്‍ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. കയ്യടികളോടെ ആരാധകര്‍ റിഷഭിനെ വരവേറ്റത്. റിഷഭ് പന്തിന് പകരം ഡേവിഡ് വാര്‍ണറാണ് ഇത്തവണ ക്യാപിറ്റല്‍സിനെ നയിക്കുന്നത്. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഡല്‍ഹി ഇന്ന് വിജയിക്കുക എന്ന ഒറ്റ ലക്ഷ്യത്തിനായാണ് ഇറങ്ങിയിട്ടുള്ളത്. അമ്മയെ കാണാന്‍ ദില്ലിയില്‍ നിന്ന് റൂര്‍ക്കിയിലേക്കുള്ള യാത്രയ്‌ക്കിടെ 2022 ഡിസംബര്‍ 30നുണ്ടായ കാറപകടത്തിലാണ് റിഷഭ് പന്തിന്‍റെ വലത്തേ കാലിന് ഗുരുതരമായി പരിക്കേറ്റത്. റിഷഭ് സഞ്ചരിച്ച കാര്‍ ഇടിച്ച ശേഷം തീപ്പിടിച്ചപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ട താരത്തെ ആദ്യം പ്രാഥമിക ചികില്‍സയ്‌ക്കായി തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ മാക്‌സ് ഡെറാഡൂണ്‍ ആശുപത്രിയിലേക്കും അവിടുന്ന് ബിസിസിഐ ഇടപെട്ട് വിദഗ്‌ധ ചികില്‍സയ്ക്കായി മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയിലേക്കും മാറ്റി.…

    Read More »
  • ഏകദിന ലോകകപ്പിൽ ഇന്ത്യയിൽ കളിക്കില്ലെന്ന ഭീഷണിയുമായി

    ലാഹോർ: ഏകദിന ലോകകപ്പിൽ ഇന്ത്യയിൽ കളിക്കില്ലെന്ന ഭീഷണിയുമായി പാകിസ്ഥാൻ. മത്സരങ്ങൾ മറ്റൊരു രാജ്യത്ത് നടത്തണമെന്നാണ് പാകിസ്ഥാൻറെ ആവശ്യം. സെപ്റ്റംബറിൽ പാകിസ്ഥാൻ വേദിയാവുന്ന ഏഷ്യാകപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു രാജ്യത്താണ് നടത്തുക. രാഷ്ട്രീയ കാരണങ്ങളാൽ പാകിസ്ഥാനിൽ കളിക്കാനാവില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ശ്രീലങ്ക, യുഎഇ, ഇംഗ്ലണ്ട് എന്നിവയാണ് ഏഷ്യാകപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾക്കായി പരിഗണിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ വേദിയാവുന്ന ലോകകപ്പിൽ കളിക്കില്ലെന്ന് പാകിസ്ഥാനും നിലപാടെടുത്തിരിക്കുന്നത്. ഇന്ത്യ പാകിസ്ഥാനിൽ കളിച്ചാൽ മാത്രം പാക് ടീമിനെ ലോകകപ്പിനായി ഇന്ത്യയിലേക്ക് അയച്ചാൽ മതിയെന്നാണ് പിസിബിയുടെ തീരുമാനം. ഇല്ലെങ്കിൽ പാകിസ്ഥാന്റെ മത്സരങ്ങൾ ബംഗ്ലാദേശിലോ ശ്രീലങ്കയിലോ നടത്തണമെന്നും പിസിബി ആവശ്യപ്പെടുന്നു. 2025ൽ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കും പാകിസ്ഥാനാണ് വേദിയാവുന്നത്. ഇതും മുന്നിൽ കണ്ടാണ് പാകിസ്ഥാൻ നിലപാട് കടുപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഏകദിന ലോകകപ്പ് നടക്കുക. പാകിസ്ഥാനിൽ സുരക്ഷാ പ്രശ്നങ്ങളില്ലെന്നും ഇന്ത്യ ഏഷ്യാകപ്പിൽ കളിക്കാൻ എത്തണമെന്നും പാക് മുൻ താരങ്ങൾ ആവശ്യപ്പെട്ടിരുന്നു. പാകിസ്ഥാൻറെ പുതിയ ഭീഷണിയോടെ ഇരു ബോർഡുകളും തമ്മിലുള്ള…

    Read More »
  • മലബാര്‍ വീണ്ടും ഫുട്ബോള്‍ ആവേശത്തിലേക്ക്… പ്രതാപം വീണ്ടെടുത്ത കൊല്‍ക്കത്ത ക്ലബുകള്‍ ഉള്‍പ്പെടെ കോഴിക്കോട്ടേക്ക്

    കോഴിക്കോട്: മലബാർ വീണ്ടും ഫുട്ബോൾ ആവേശത്തിലേക്ക്. പ്രതാപം വീണ്ടെടുത്ത കൊൽക്കത്ത ക്ലബുകൾ ഉൾപ്പെടെ നീണ്ട ഇടവേളക്ക് ശേഷം കോഴിക്കോട്ടേക്ക് വരികയാണ്. അടുത്തമാസം തുടങ്ങുന്ന സൂപ്പർ കപ്പിലാണ് ഐഎസ്എൽ, ഐ ലീഗ് ടീമുകൾ കോഴിക്കോട്ട് ഏറ്റുമുട്ടുക. കനത്ത ചൂടിനെ അവഗണിച്ച് ഏപ്രിൽ മൂന്ന് മുതൽ 25 വരെ കോഴിക്കോടും മഞ്ചേരിയിലും ഇനി ഇന്ത്യൻ ഫുട്ബോളിൻറെ വസന്ത കാലം. നാഗ്‌ജിയുടെ പ്രതാപത്തിലേക്കും ആവേശത്തിലേക്കും മലബാറിനെ സൂപ്പർ കപ്പ് നയിക്കും എന്നാണ് പ്രതീക്ഷ. രാജ്യത്തെ ഒട്ടുമിക്ക മികച്ച ക്ലബുകളും സൂപ്പർ കപ്പിൽ മാറ്റുരയ്‌‌ക്കും. ഐഎസ്എൽ, ഐ ലീഗ് ടീമുകൾ നേർക്കുനേർ പോരടിക്കുന്ന ടൂർണമെൻറിൽ 21 പ്രമുഖ ടീമുകൾ പങ്കെടുക്കും. ഫൈനൽ ഉൾപ്പെടെ പതിനാല് മത്സരങ്ങൾ കോഴിക്കോട് കോർപറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിലും യോഗ്യത റൗണ്ട് ഉൾപ്പെടെ ചില മത്സരങ്ങൾ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും നടക്കും. വൈകിട്ട് അഞ്ചരയ്‌‌ക്കും എട്ടരയ്‌ക്കുമായി രണ്ട് മത്സരങ്ങൾ ദിവസവും നടത്തും. സൂപ്പർ കപ്പിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. യോഗ്യത മത്സരങ്ങൾ ഏപ്രിൽ മൂന്നിന്…

    Read More »
  • ഞാനിനി മദ്യപിക്കില്ല. പക്ഷേ, മുമ്പ് ഇങ്ങനെ ആയിരുന്നില്ല… ത​ന്റെ പഴയകാലത്തെക്കുറിച്ച് തുറന്നു പറഞ്ഞ് വിരാട് കോലി

    ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കായികക്ഷമതയുടെ കാര്യത്തിൽ ഒന്നാമനാണ് വിരാട് കോലി. ഫിറ്റ്‌നെസിന്റെ കാര്യത്തിൽ അദ്ദേഹം ഒട്ടും വിട്ടുവീഴ്ച്ച ചെയ്യാറില്ല. അതുകൊണ്ടുതന്നെയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ ശരീരം ഫിറ്റായി നിൽക്കുന്നതും. 34കാരനായ കോലി ഇന്ന് യുവ ക്രിക്കറ്റർമാരുടെ റോൾ മോഡലാണ്. എന്നാൽ കോലി കരിയർ തുടങ്ങുന്ന സമയം അത്ര മികച്ചതൊന്നും ആയിരുന്നില്ല. യുവാവായിരിക്കുമ്പോൾ നല്ല ക്രമമില്ലാത്ത രീതിയിൽ ഭക്ഷണം കഴിക്കുമായിരുന്നുവെന്നാണ് കോലി പറയുന്നത്. ഫിറ്റ്‌നെസിൽ ശ്രദ്ധിക്കുന്നതിന് മുമ്പ് സ്ഥിരമായി പാർട്ടികളിൽ പങ്കെടുക്കുമായിരുന്നുവെന്നും കോലി സമ്മതിക്കുന്നു. അദ്ദേഹത്തിന്റെ പഴയ ശീലങ്ങളും തുറന്നുപറയുകയാണ് കോലി. ഐപിഎല്ലിനായി ബെംഗളൂരുവിലേക്ക് തിരിക്കുന്നതിന് മുമ്പ് 2023ലെ ഇന്ത്യൻ സ്‌പോർട്‌സ് ഹോണേഴ്‌സ് ചടങ്ങിൽ ഭാര്യ അനുഷ്‌ക ശർമയ്‌ക്കൊപ്പം സംസാരിക്കുകയായിരുന്നു കോലി. ചടങ്ങിനിടെ ഒരു റാപ്പിഡ് ഫയർ റൗണ്ട് ഇരുവർക്കും നേരിടേണ്ടി വന്നു. ഒരു ഡാൻസ് വേദിയിൽ ആരാണ് കൂടുതൽ തിളങ്ങുകയെന്നായിരുന്നു ചോദ്യം. കോലിയെന്നായിരുന്നു അനുഷ്‌കയുടെ മറുപടി. കോലി അത്ഭുതത്തോടെ ‘ഞാനോ’ എന്ന് അനുഷ്‌കയോട് ചോദിക്കുന്നുണ്ട്. പിന്നാലെയാണ് കോലി തന്റെ പഴയ…

    Read More »
Back to top button
error: