NEWSSports

നേപ്പാളിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോറില്‍

കൊളംബോ: ഏഷ്യാകപ്പ് ക്രിക്കറ്റിൽ നേപ്പാളിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോറില്‍ കടന്നു.ഓപ്പണർമാരായി ഇറങ്ങി ‍അർധ സെഞ്ച്വറി നേടിയ  ക്യാപ്റ്റൻ രോഹിത് ശര്‍മയും ശുഭ്മാൻ ഗില്ലും തകര്‍ത്തടിച്ച്‌ 20.1 ഓവറില്‍ ലക്ഷ്യം കാണുകയായിരുന്നു.

59 പന്തില്‍ അഞ്ച് സിക്സും ആറു ഫോറുമുള്‍പ്പെടെ 74 റണ്‍സാണ് രോഹിത് ശര്‍മ നേടിയത്. 62 പന്തില്‍ എട്ടു ഫോറും ഒരു സിക്സുമുള്‍പ്പെടെ ശുഭ്മാൻ ഗില്‍ 67 റണ്‍സെടുത്തു.

മഴ മൂലം നിരവധി തവണ കളി തടസ്സപ്പെട്ട മത്സരത്തില്‍ നേപ്പാള്‍ ഒരുക്കിയ 231 റണ്‍സ് വിജയലക്ഷ്യം ഡക്ക് വര്‍ത്ത് ലൂയിസ് നിയമ പ്രകാരം 23 ഓവറില്‍ 145 റണ്‍സാക്കി പുതുക്കി നിശ്ചയിക്കുകയായിരുന്നു.

ഗ്രൂപ്പ് എ യില്‍ പാകിസ്താനെതിരായ ഇന്ത്യയുടെ ആദ്യ മത്സരം മഴ മുടക്കിയിരുന്നു. ഒരു ജയവും ഒരു സമനിലയുമായി ഇന്ത്യക്കും പാകിസ്താനും തുല്യ (4) പോയിന്റാണെങ്കിലും റണ്‍ശരാശരിയുടെ ബലത്തില്‍ പാകിസ്താൻ ഗ്രൂപ് ചാമ്ബ്യന്മാരായി.

Back to top button
error: