ദുബായ്:പ്രിസീസണിൽ രണ്ടാമത്തെ തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്.യു.എ.ഇയിലെ പ്രമുഖ പ്രോലീഗ് ക്ലബായ അല്‍ വസലുമായുള്ള പരിശീലന മത്സരത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തോല്‍വി.
ശനിയാഴ്ച ദുബൈയിലെ സഅബീല്‍ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഏകപക്ഷീയമായ ആറ് ഗോളിനാണ് അല്‍ വസല്‍ എഫ്.സി കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. കാണികളെക്കൊണ്ട് നിറഞ്ഞ സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് നിറഞ്ഞുകളിച്ചെങ്കിലും അല്‍ വസലിന്‍റെ പ്രതിരോധ നിരയെ മറികടക്കാൻ കഴിഞ്ഞില്ല. കളിയുടെ ആദ്യ പകുതി പിന്നിടും മുമ്ബേ നാല് ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്.
നേരത്തെ കൊൽക്കത്തയിൽ നടന്ന ഡുറണ്ട് കപ്പിൽ ഗോകുലം കേരളയോടു പോലും തോൽവി ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്സ് ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan