കൊച്ചി: ഐഎസ്എൽ 2023-24 സീസൺ സെപ്റ്റംബർ 21 ന് ആരംഭിക്കും.കൊച്ചിയിലാണ് ഉദ്ഘാടനം.ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിൽ ഏറ്റുമുട്ടും.
ഐ എസ് എല്ലില്‍ ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും അവസാനം ഏറ്റുമുട്ടിയത് കഴിഞ്ഞ സീസണിലെ വിവാദ പ്ലേ ഓഫില്‍ ആയിരുന്നു. ഈ മത്സരത്തോടെ കളി ആരംഭിക്കുന്നത് ആരാധകര്‍ക്കും ആവേശം നല്‍കും.
കഴിഞ്ഞ ഐ എസ് എല്‍ ഉദ്ഘാടന മത്സരത്തിനും കൊച്ചി ആയിരുന്നു വേദിയായത്. കഴിഞ്ഞ സീസണില്‍ ഈസ്റ്റ് ബംഗാള്‍ ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിലെ എതിരാളികള്‍. അവസാന നാലു സീസണിലും കേരള ബ്ലാസ്റ്റേഴ്സും കൊല്‍ക്കത്ത ക്ലബും തമ്മില്‍ കളിച്ചായിരുന്നു സീസണ്‍ ആരംഭിച്ചത്.
ഒക്ടോബര്‍ 1ആം തീയതിയാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഹോം മത്സരം അന്ന് കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂര്‍ എഫ് സിയെ നേരിടും.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan