Sports
-
‘ഒരു വിവാഹത്തിൽ പങ്കെടുത്തു, ചിത്രത്തിൽ കാണുന്നതുപോലെയാണ് ഞാനും കഴിച്ചത്, അതെൻ്റെ ചോയ്സ്, മറ്റുള്ളവർക്ക് വേണ്ടി ഞങ്ങൾ അത് ചെയ്യില്ല, പൊരുത്തപ്പെടുക…’ ദംഗൽ താരം സൈറാ വാസിം
ദംഗൽ എന്ന ആമീർ ഖാൻ ചിത്രത്തിലൂടെ ശ്രദ്ധനേടിയ താരമാണ് സൈറാ വാസിം. ആമിർഖാന്റെ മകൾ ആയിട്ടാണ് താരം സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. അടുത്തിടെ തന്റെ വിശ്വാസത്തെ ബാധിക്കുന്നുവെന്ന് പറഞ്ഞ് സൈറ സിനിമയിൽ നിന്നും മാറിയിരുന്നു. ഈ അവസരത്തിൽ താരം പങ്കുവച്ചൊരു പോസ്റ്റ് ആണ് ജനശ്രദ്ധനേടുന്നത്. ബുർഖ ധരിച്ച ഒരു സ്ത്രീ അവരുടെ നിക്കാബ് മാറ്റാതെ ഭക്ഷണം കഴിക്കുന്നൊരു ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഈ ഫോട്ടോ പങ്കുവച്ചാണ് സൈറയുടെ ട്വീറ്റ്. “ഇപ്പോൾ ഒരു വിവാഹത്തിൽ പങ്കെടുത്തു. ചിത്രത്തിൽ കാണുന്നതുപോലെയാണ് ഞാനും കഴിച്ചത്. അത് എന്റെ മാത്രം ചോയിസ് ആണ്. എനിക്ക് ചുറ്റുമുള്ളവർ എല്ലാം നിക്കാബ് മാറ്റുവാൻ ആവശ്യപ്പെട്ടുവെങ്കിലും ഞാൻ അത് മാറ്റിയില്ല. മറ്റുള്ളവർക്ക് വേണ്ടി ഞങ്ങൾ അത് ചെയ്യില്ല, പൊരുത്തപ്പെടുക”, എന്നാണ് സൈറ കുറിച്ചത്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുക ആണ്. Just attended a wedding. Ate exactly like this. Purely my choice. Even when everyone around me…
Read More » -
പത്തു പൈസ നികുതിയില്ല;ഐപിഎലിലൂടെ ബിസിസിഐ ഉണ്ടാക്കുന്നത് കോടികള്‍
അഹമ്മദാബാദ്: ഐപിഎൽ എന്ന കുട്ടി ക്രിക്കറ്റിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഉണ്ടാക്കുന്നത് കോടികൾ.ഈ വര്‍ഷം മീഡിയ റൈറ്റ്സിലൂടെ മാത്രം ബിസിസിഐയ്ക്ക് ലഭിച്ചത് 48,390 കോടി രൂപയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇത്രയധികം പണം സമ്ബാദിച്ചിട്ടും ഒരു രൂപ പോലും ബിസിസിഐ നികുതി അടയ്ക്കാത്തതിനു കാരണം ബിസിസിഐ ഒരു ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനായതുകൊണ്ടാണ്. 1996ലാണ് ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനായി ബിസിസിഐ രജിസ്റ്റര്‍ ചെയ്യുന്നത്. ജീവകാരുണ്യ സ്ഥാപനമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതുകൊണ്ടാണ് ബിസിസിഐ നികുതിയില്‍ നിന്ന് രക്ഷപ്പെടുന്നത്. 1961ലെ ഇൻകം ടാക്സ് ആക്‌ട് പ്രകാരം ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്ക് നികുതി നല്‍കേണ്ടതില്ല. ഐപിഎല്‍ നടത്തുന്നത് ക്രിക്കറ്റിനെ പ്രമോട്ട് ചെയ്യാനാണെന്ന് ബിസിസിഐ ഇൻകം ടാക്സ് അപ്പെലറ്റ് ട്രൈബ്യൂണലില്‍ നിവേദനം സമര്‍പ്പിച്ചു. അതുകൊണ്ട് തന്നെ ഐപിഎല്‍ വരുമാനത്തെ നികുതിയില്‍ നിന്ന് മാറ്റണമെന്നും ബിസിസിഐ അവകാശപ്പെട്ടു. ഈ അപേക്ഷയെ ട്രൈബ്യൂണല്‍ അംഗീകരിക്കുകയും ചെയ്തു. സാങ്കേതികമായി ബിസിസിഐയുടെ വാദം ശരിവച്ചുകൊണ്ടാണ് ട്രൈബ്യൂണല്‍ അപേക്ഷയെ അംഗീകരിച്ചത്. ഐപിഎല്‍ ടൂര്‍ണമെന്റ് നടത്തുന്നതിലൂടെ ലഭിക്കുന്ന അധിക വരുമാനം ഉള്‍പ്പെടെ ബിസിസിഐയുടെ…
Read More » -
ശ്രീലങ്കയിലെ ഒരു കുടുംബം ലോക ക്രിക്കറ്റിന് സംഭാവന ചെയ്തത് നാലു പേരെ
ശ്രീലങ്കയിലെ ഒരു കുടുംബം ലോക ക്രിക്കറ്റിന് നാല് പേരെ സംഭാവന ചെയ്തിട്ടുണ്ട്.നാല് സഹോദരങ്ങളെ ! അതിൽ ഒരാൾ ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും ഏകദിന ലോകകപ്പ് വിജയിയും മികച്ച കളിക്കാരനുമാണ്. ധമ്മിക, അർജുന, നിശാന്ത, സഞ്ജീവ രണതുംഗ മാരിൽ ആദ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചതും കരിയർ ഏറ്റവുമധികം വിജയിപ്പിച്ചതും രണ്ടാമനായ അർജുന ആയിരുന്നു. 1982ൽ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ പാഡ് കെട്ടിയ അർജുന 2000 ൽ തന്റെ 93 ആമത്തെ ടെസ്റ്റ് സൗത്താഫ്രിക്കക്കെതിരെ കളിച്ച് അവസാനിക്കുമ്പോൾ ആ ബാറ്റിൽ നിന്ന് 35.7 ആവറേജിൽ 4 സെഞ്ചുറി അടക്കം 5105 റൺസ് പിറന്നിരുന്നു. ശ്രീലങ്കക്ക് ഏകദിന ലോകകപ്പ് നേടിക്കൊടുത്ത ഈ നായകൻ 269 കളിയിൽ നിന്ന് 35.85 ശരാശരിയിൽ സെഞ്ചുറികളോടെ 7456 റൺസുകൾ നേടി. ആദ്യ കാലങ്ങളിൽ സ്ഥിരമായി ബൗൾ ചെയ്തിരുന്ന അർജുനക്ക് ടെസ്റ്റിൽ 16 ഉം ഏകദിനത്തിൽ 79 ഉം വിക്കറ്റുകളുണ്ട്. തന്റെ വ്യക്തിഗത പ്രകടനത്തിലുപരി ശ്രീലങ്കൻ ക്രിക്കറ്റിന് മേൽവിലാസമുണ്ടാക്കി ലോകകപ്പ് നേടുകയും…
Read More » -
ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐ പി എല്‍ ചാമ്ബ്യൻമാർ
അഹമ്മദാബാദ്:അവസാന രണ്ടു പന്തില്‍ 10 റണ്‍സ് അടിച്ച രവീന്ദ്ര ജഡേജയുടെ മികവിൽ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐ പി എല്‍ ചാമ്ബ്യൻമാരായി. ഗുജറാത്ത് ടൈറ്റൻസിന് എതിരെ അഞ്ചു വിക്കറ്റ് വിജയമാണ് അഹമ്മദാബാദില്‍ ചെന്നൈ സ്വന്തമാക്കിയത്. 215 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് ഉറങ്ങിയ ചെന്നൈയുടെ ഇന്നിംഗ്സ് വെറും 3 പന്ത് മാത്രം എറിഞ്ഞ സമയത്ത് മഴ വില്ലനായി എത്തി. തുടര്‍ന്ന് രണ്ടാം ഇന്നിങ്സ് 15 ഓവര്‍ ആക്കി ചുരുക്കി വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ചു. 15 ഓവറില്‍ 171 റണ്‍സ് ആയി സി എസ് കെയുടെ വിജയ ലക്ഷ്യം. 16 പന്തില്‍ 26 റണ്‍സ് എടുത്ത റുതുരാജിനെയും 25 പന്തില്‍ നിന്ന് 47 റണ്‍സ് എടുത്ത കോണ്വേയെയും അവസാന രണ്ടു പന്തിൽ ഒരു സിക്സും ഒരു ഫോറും അടിച്ച രവീന്ദ്ര ജഡേജയും ചേർന്ന് ചെന്നൈക്ക് വിജയം സമ്മാനിക്കുകയായിരുന്നു.
Read More » -
വീണ്ടും വെള്ളത്തില്‍ മുങ്ങി ഐപിഎല്‍ ഫൈനല്‍
അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണ്‍ ഫൈനല്‍ വീണ്ടും അവതാളത്തിലാക്കി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കനത്ത മഴ. ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 215 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വെറും മൂന്ന് പന്തില്‍ 4 റണ്‍സെടുത്ത് നില്‍ക്കേയാണ് കനത്ത മഴയെത്തിയത്. ഇന്നിംഗ്‌സിന്‍റെ ഇടവേളയില്‍ ചെറുതായി മഴ ചാറിയെങ്കിലും സിഎസ്‌കെ ബാറ്റിംഗ് തുടങ്ങിയതിന് പിന്നാലെ കനക്കുകയായിരുന്നു. ഇതോടെ മത്സരം പുനരാരംഭിക്കാന്‍ ഏറെ സമയം വേണ്ടിവരും എന്നുറപ്പായി. ഇന്നലെ നടക്കേണ്ടിയിരുന്ന ഫൈനല്‍ കനത്ത മഴ മൂലം ടോസ് പോലും ഇടാനാവാതെ ഇന്നത്തേക്ക് മാറ്റിവയ്‌ക്കുകയായിരുന്നു. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ 47 പന്തില്‍ 8 ഫോറും 6 സിക്‌സും സഹിതം 96 റണ്‍സെടുത്ത് പുറത്തായ സായ് സുദര്‍ശന്‍റെ കരുത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു. 20 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ടൈറ്റന്‍സ് 214 എന്ന ഹിമാലയന്‍ സ്കോലെത്തി. ശുഭ്‌മാന്‍ ഗില്‍ 20…
Read More » -
മഴ; ഐപിഎൽ ഫൈനൽ ഇന്നത്തേക്ക് മാറ്റി
അഹമ്മദാബാദ്:ഐ പി എല്‍ ഫൈനല്‍ ഇന്നത്തേക്ക്(തിങ്കളാഴ്ച) മാറ്റി.മഴയെത്തുടര്‍ന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരം ഇന്നത്തേക്ക് മാറ്റിയത്. വൈകിട്ട് 5.30 നാണ് മത്സരം തീരുമാനിച്ചിരിക്കുന്നത്.14 മത്സരങ്ങളില്‍ നിന്ന് 20 പോയന്റ് നേടി ഒന്നാം സ്ഥാനത്താണ് ഗുജറാത്ത് ലീഗ് മത്സരങ്ങള്‍ അവസാനിപ്പിച്ചത്. ചെന്നൈ 14 മത്സരങ്ങളില്‍ നിന്ന് 17 പോയന്റുമായി രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
Read More » -
മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്‌മിന്‍റണ്‍ കിരീടം മലയാളിയായ എച്ച്.എസ്. പ്രണോയിക്ക്
ക്വലാലംപുര്‍: മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്‌മിന്‍റണ്‍ കിരീടം മലയാളിയായ എച്ച് എസ് പ്രണോയിക്ക്. ഫൈനലില്‍ ചൈനീസ് താരം വെങ് സോങ് യാങ്ങിനോട് 21-19, 13- 21, 21-18 എന്നീ സ്കോറില്‍ തോല്‍പിച്ചാണ് പ്രണോയിയുടെ കിരീടധാരണം. ഇതോടെ മലേഷ്യ മാസ്റ്റേഴ്‌സ് നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം എന്ന റെക്കോര്‍ഡ‍് പ്രണോയി സ്വന്തമാക്കി. പ്രണോയിയുടെ ആദ്യ സൂപ്പര്‍ സീരീസ് കിരീടം കൂടിയാണിത്. ഈ സീസണിലെ പ്രണോയിയുടെ ആദ്യ ഫൈനലാണിത്. കഴിഞ്ഞ വര്‍ഷം സ്വിസ് ഓപ്പണില്‍ റണ്ണര്‍അപ് ആയ ശേഷമുള്ള രണ്ടാം ഫൈനലും. അതേസമയം വനിതകളില്‍ രണ്ട് തവണ ഒളിംപിക് മെഡലുകള്‍ നേടിയിട്ടുള്ള പി വി സിന്ധുവിന് മലേഷ്യ മാസ്റ്റേഴ്‌സ് ഫൈനലിലേക്ക് പ്രവേശിക്കാനായില്ല. ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്‌കയോട് 14-21, 17-21 സ്കോറിന് പരാജയപ്പെട്ടതോടെയാണിത്.
Read More » -
സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ
ന്യൂഡൽഹി: മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ.അടുത്തമാസം അഫ്ഗാനിസ്ഥാനെതിരായി നടക്കുന്ന പരമ്ബരയിലൂടെയാണ് സഞ്ജു സാംസണ്‍ ടീമിലേക്ക് തിരികെ വരുക.നിശ്ചിത ഓവര്‍ പരമ്ബരയാണ് അടുത്തമാസം അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ കളിക്കുന്നത്. സഞ്ജു മാത്രമല്ല ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച ജെയ്‌സ്വാള്‍, റിങ്കു സിംഗ് തുടങ്ങിയവരും പ്രസ്തുത ടൂര്‍ണമെന്റില്‍ അണിനിരക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.ഹര്‍ദിക് പാണ്ട്യയാവും അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യൻ ടീമിനെ നയിക്കുന്നത്.
Read More » -
അവൻ റാന്നിക്കാരനാണ് മഞ്ജരേഖര്‍ ഭായ് !
ഇന്നലെ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഒരു പുതിയ ബാറ്റ്സ്മാന്റെ ഉദയം കണ്ടു.ഇടക്ക് പല തവണ ലേലത്തില്‍ വിളിച്ചെടുക്കപ്പെട്ടിട്ടും ടീമില്‍ പരാജയപ്പെട്ട, അവസരങ്ങള്‍ കിട്ടാതെ പോയ വിഷ്ണു വിനോദ് ആയിരുന്നു ആ താരം. ഇന്നലെ മുംബൈയിൽ തന്റെ പ്രതിഭ പ്രദര്‍ശിപ്പിക്കുകയായിരുന്നു അവൻ. അതിശയിപ്പിക്കുന്ന സ്‌ട്രോക്ക്‌പ്ലേയിലൂടെ കമന്റേറ്റര്‍മാരെ പോലും ഇരിപ്പിടങ്ങളില്‍ നിന്നും തുള്ളിച്ച ആ വിഷ്ണു വിനോദ് ആരാണെന്ന് തിരയുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. അരങ്ങേറ്റ മത്സരത്തില്‍ 20 ബോളില്‍ 30 റന്‍സിന്റെ ഒരു കിടിലന്‍ ഇന്നിങ്സുമായി പവലിയിനിലേക്ക് തിരിഞ്ഞു നടന്ന വിഷ്ണുവിനെ ഐ.പി.എല്‍ ഫാന്‍സ് അത്ര പെട്ടന്നൊന്നും ഇനി മറക്കില്ല. 2017ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ (ആര്‍സിബി) ടീമിന്റെ ഭാഗവും, 2021ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പവും പിന്നീട് 2022ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുമൊപ്പവുമായിയുന്നു വിഷ്ണു. അപ്പോഴൊന്നും ക്രീസിലിറങ്ങാന്‍ വിഷ്ണുവിന് ഭാഗ്യം ലഭിച്ചില്ല.ഒടുവില്‍ ഇത്തവണ മുംബൈയുടെ നീല ജേഴ്‌സിയില്‍ അവന്‍ കളത്തിലിറങ്ങി. വിഷ്ണു അടിച്ച സിക്സറുകള്‍ക്കെല്ലാം പ്രത്യേക ഭംഗിയായിരുന്നു.വിഷ്ണുവിന്റെ അതിശയിപ്പിക്കുന്ന പ്രകടനം കണ്ട്, കമന്ററിക്കിടയില്‍…
Read More » -
ഐപിഎല്ലില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി മലയാളികളുടെ പൊന്നോമന സഞ്ജു സാംസണ്‍
കൊല്‍ക്കത്ത: ആ നേട്ടത്തില്‍ ഇനി ഒരേയൊരു മലയാളി ക്രിക്കറ്റര്‍! ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ 150 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 150 മത്സരങ്ങള്‍ എന്ന നാഴികക്കല്ല് സ്വന്തമാക്കുന്ന 25-ാം താരമാണ് സഞ്ജു. എന്നാല്‍ ഇതിന് മുമ്പൊരു മലയാളിയും 150 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടില്ല. മാത്രമല്ല, രാജസ്ഥാന്‍ റോയല്‍സ് ജേഴ്‌സിയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം കൂടിയാണ് സഞ്ജു. ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ കളത്തിലിറങ്ങിയതോടെയാണ് സഞ്ജു റെക്കോര്‍ഡുകളിട്ടത്. ഐപിഎല്ലില്‍ സഞ്ജു കളിച്ച നൂറ്റമ്പത് മത്സരങ്ങളില്‍ 122 ഉം രാജസ്ഥാന്‍ റോയല്‍സിന്‍റെ റോയല്‍ ജേഴ്‌സിയിലായിരുന്നു. അജിങ്ക്യ രഹാനെ(100) മാത്രമേ റോയല്‍സിനായി നൂറ് മത്സരങ്ങള്‍ മുമ്പ് കളിച്ചിട്ടുള്ളൂ. അതേസമയം ഐപിഎല്‍ കരിയറില്‍ നാലായിരം റണ്‍സ് ക്ലബിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് സഞ്ജു. കഴിഞ്ഞ 199 മത്സരങ്ങളില്‍ 29.26 ശരാശരിയിലും 137.07 സ്ട്രൈക്ക് റേറ്റിലും 3834 റണ്‍സാണ് സഞ്ജുവിനുള്ളത്. ഐപിഎല്ലില്‍ മൂന്ന് സെഞ്ചുറിയും 20 അര്‍ധസെഞ്ചുറികളും സഞ്ജുവിന്‍റെ പേരിനൊപ്പം സ്വന്തം.…
Read More »