
ബാങ്കോക്ക്: കിംഗ്‌സ് കപ്പ് ഫുട്ബോൾ സെമി ഫൈനലില്‍ ഇറാഖിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റ് ഇന്ത്യ പുറത്ത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് വീതം ഗോള്‍ നേടിയിരുന്നു.
പിന്നീട് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ ബ്രന്‍ഡന്‍ ഫെര്‍ണാണ്ടസിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയതാണ് ഇന്ത്യക്ക് വിനയായത്.
നേരത്തെ, രണ്ട് തവണ ലീഡെടുത്ത ശേഷമാണ് ഇന്ത്യക്ക് സമനില വഴങ്ങേണ്ടി വന്നത്.നോറം മഹേഷ് സിംഗിന്റെ ഒരു ഗോളും മറ്റൊരു സെല്‍ഫ് ഗോളിലുമാണ് ഇന്ത്യ ലീഡെടുത്തത്. അലി അല്‍-ഹമദി, അയ്മന്‍ ഹുസൈന്‍ എന്നിവരാണ് ഇറാഖിന്റെ ഗോളുകള്‍ നേടിയത്.
ഇഞ്ചുറി സമയത്ത് ഇറാഖ് താരം സിദാനെ ഇക്ബാല്‍ ചുവപ്പ് കാര്‍ഡുമായി പുറത്തായെങ്കിലും സാഹചര്യം മുതലാക്കാൻ ഇന്ത്യക്കായില്ല.ഇതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan