Social Media
-
18/02/2024സിംഹങ്ങളുടെ കൂടുമാറ്റണമെന്നാവശ്യപ്പെട്ട് വിഎച്ച്‌പി കോടതിയില്‍; സോഷ്യൽ മീഡിയയിൽ ട്രോൾമഴ
കൊല്‍ക്കത്ത: സിലിഗുരി സഫാരി പാർക്കില്‍ ‘സീത’ എന്ന പെണ്‍സിംഹത്തെ ‘അക്ബർ’ എന്ന് പേരുള്ള ആണ്‍സിംഹത്തിനൊപ്പം ഒരു കൂട്ടിലിട്ടെന്നാരോപിച്ച് വിശ്വഹിന്ദു പരിഷത്ത് കല്‍ക്കട്ട ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തതിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾമഴ. രണ്ടു സിംഹങ്ങളെയും ഒരു കൂട്ടില്‍ താമസിപ്പിക്കാൻ വനം വകുപ്പ് തീരുമാനിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് വിഎച്ച്‌പി ബംഗാള്‍ ഘടകമാണ് കല്‍ക്കട്ട ഹൈക്കോടതിയുടെ ജയ്പാല്‍ഗുരി സർക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്. ഈ രണ്ടു സിംഹങ്ങളെയും ഒരു കൂട്ടില്‍ താമസിപ്പിക്കുന്നത് ഹിന്ദു മതത്തെ അവഹേളിക്കുന്നതാണെന്നും, ഏറ്റവും കുറഞ്ഞത് ‘അക്ബർ’ എന്ന സിംഹത്തിന്റെ പേരെങ്കിലും മാറ്റണമെന്നാണ് വിഎച്ച്‌പിയുടെ പക്ഷം. അതേസമയം ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്‍ പാർക്കില്‍ നിന്നും സിലിഗുരിയില്‍ എത്തിച്ച സിംഹ ജോഡികളാണിതെന്നും, സീത എന്നും അക്ബർ എന്നും അവയ്ക്ക് നേരത്തെ ഇട്ട പേരുകളാണെന്നും അത് തങ്ങള്‍ മാറ്റിയിട്ടില്ല എന്നുമാണ് സഫാരി പാർക്ക് അധികൃതർ പറയുന്നത്. ഫെബ്രുവരി പതിമൂന്നിനാണ് ഈ സിംഹങ്ങളെ സിലിഗുരിയിലെ സഫാരി പാർക്കിലെത്തിച്ചത്. ഫെബ്രുവരി 16ന് ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ ബെഞ്ചിലെത്തിയ ഹര്‍ജി…
Read More » -
18/02/2024ശരീരത്തിലെ ചൂട് കുറയ്ക്കാനുള്ള വഴികൾ
ധാരാളം വെള്ളവും പാനീയങ്ങളും കുടിക്കുന്നത് ശരീര താപനില നിയന്ത്രിക്കാനും നിർജ്ജലീകരണം തടയാനും സഹായിക്കും. ചൂടിനെ നേരിടാൻ നിങ്ങള്‍ക്ക് കൂടുതലായി എന്തൊക്കെ ചെയ്യാനാകുമെന്ന് നോക്കാം.. 1. അയഞ്ഞതും ശ്വസിക്കാൻ കഴിയുന്നതുമായ വസ്ത്രങ്ങള്‍ ധരിക്കുക: തടിപ്പ് കുറഞ്ഞതും അയഞ്ഞതുമായ കോട്ടണ്‍ അല്ലെങ്കില്‍ ലിനൻ കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നവല്ലത്. ചർമ്മത്തിന് ചുറ്റും വായു കടക്കാൻ അനുവദിക്കുന്നതിലൂടെ ശരീരത്തെ തണുപ്പിക്കാൻ അവ സഹായിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു 2. തണുത്തതോ തണലുള്ളതോ ആയ സ്ഥലത്ത് നില്‍ക്കാം: പുറത്ത് ചൂടുള്ളപ്പോള്‍, വിശ്രമിക്കാൻ തണുത്തതും തണലുള്ളതുമായ പ്രദേശങ്ങള്‍ തിരഞ്ഞെടുക്കേണ്ടത് വളരെയേറെ പ്രധാനപ്പെട്ടതാണ്, നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കുന്നതാണ് നല്ലത് കുറഞ്ഞ തീവ്രതയുള്ള വ്യായാമങ്ങളില്‍ ഏർപ്പെടുക: കഠിനമായ വ്യായമനങ്ങള്‍ ചെയ്യുമ്ബോള്‍ വർദ്ധിച്ച മെറ്റാോബളിസത്തിന്റെയും പേശികളുടെയും പ്രവർത്തനത്തിന്റെയും ഫലമായ ശരീരം കൂടുതല്‍ ചൂടാവുന്നു. വ്യായാമത്തിന്റെ തീവ്രത കുറയ്ക്കുന്നത് ശരീരത്തിലെ ചൂട് കുറയ്ക്കാൻ സഹായിക്കുന്നു. തണുക്കാൻ കുളി: ചൂട് കൂടുമ്ബോള്‍ കുളിക്കുന്നത് നല്ലതാണ്. ശരീരത്തിലെ ചൂട് കുറയ്ക്കാനും. വിയർപ്പ്. ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളില്‍…
Read More » -
17/02/2024മദ്യപിച്ച യുവതികൾ തമ്മിൽ കയ്യാങ്കളി ; സംഭവം ലക്നൗവിൽ
ലക്നൗ: മദ്യപിച്ച യുവതികൾ തമ്മിൽ കയ്യാങ്കളി .ഉത്തർപ്രദേശിലെ ലഖ്‌നൗവിലുള്ള ഫീനിക്സ് പലാസിയോ മാളില്‍ ഫെബ്രുവരി 15- ന് രാത്രിയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവയ്ക്കപ്പെട്ടത് പെട്ടെന്ന് തന്നെ വൈറലായി മാറുകയായിരുന്നു.മാളിൽ നടന്ന പാര്‍ട്ടിക്കിടെ പുറത്തിറങ്ങിയ ഒരു കൂട്ടം പുരുഷന്മാരും രണ്ട് മൂന്ന് സ്ത്രീകളും ഒരു കോറിഡോറില്‍ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.ഇതിനിടയിൽ രണ്ടു സ്ത്രീകൾ തമ്മിൽ പരസ്പരം ഉന്തുതള്ളും നടക്കുന്നതിനിടെയില്‍ മറ്റൊരു സ്ത്രീ ഹിന്ദിയില്‍ അസഭ്യം പറയുന്നു. പിന്നാലെ ഇവര്‍ ലോബിയിലേക്ക് പോയി. അവിടെ വച്ച് അങ്ങോട്ടുമിങ്ങോട്ടും പരസ്പരം മര്‍ദ്ദിക്കുകയായിരുന്നു. തര്‍ക്കം രൂക്ഷമാകുകയും ആളുകള്‍ പരസ്പരം അസഭ്യം വിളിക്കുകയും ചെയ്യുമ്ബോഴും സെക്യൂരിറ്റിക്കാര്‍ പ്രശ്നത്തില്‍ ഇടപെടാതെ മാറി നില്‍ക്കുന്നതും വീഡിയോയിൽ കാണാം. പലാസിയോയിലെ സുശാന്ത് ഗോള്‍ഫ് സിറ്റി പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം.പാർട്ടിക്കിടെ കാമുകന്മാരെ ചൊല്ലിയുള്ള തർക്കമാണ് യുവതികൾ പരസ്പരമുള്ള കൈയ്യാങ്കളിയിലേക്ക് മാറിയതെന്നാണ് റിപ്പോർട്ട്.
Read More » -
17/02/2024”അഭിനയംകൊണ്ട് പെരുമ്പറ കൊട്ടി, ഓസ്‌ക്കാറില്‍ കുറഞ്ഞതൊന്നും ഈ മനുഷ്യന്‍ അര്‍ഹിക്കുന്നില്ല”
തിരുവനന്തപുരം: മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ഭ്രമയുഗത്തെ കുറിച്ച് സ്വാമി സന്ദീപാനന്ദഗിരി പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ചിത്രത്തില്‍ മമ്മൂട്ടിയുടെയും മറ്റ് താരങ്ങളുടെ അഭിനയത്തെ കുറിച്ച് വാനോളം പുകഴ്ത്തിയ സന്ദീപാനന്ദഗിരി ഭ്രമയുഗം ഒരു ക്ലാസിക്ക് സിനിമയാണെന്ന് പറഞ്ഞു. ചിത്രത്തിലെ അഭിനയത്തില്‍ ഒസ്‌കാറില്‍ കുറഞ്ഞ പുരസ്‌കാരമൊന്നും മമ്മൂട്ടി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. ”ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ മമ്മുട്ടി ഭ്രമയുഗത്തിലെ അഭിനയം കൊണ്ടും മറ്റു പല കാരണങ്ങള്‍കൊണ്ടും സിനിമാലോകത്തെ തന്നെ ഭ്രമിപ്പിക്കുന്നു. ഓസ്‌കാറില്‍ കുറഞ്ഞതൊന്നും ഈ മനുഷ്യന്‍ അര്‍ഹിക്കുന്നില്ല. അര്‍ജുന്‍ അശോകന്‍,സിദ്ധാര്‍ഥ്, അമല്‍ഡ ലിസ് ഏല്ലാവരും അഭിനയംകൊണ്ട് പെരുമ്പറ കൊട്ടിയിരിക്കുന്നു. സംവിധാനവും ക്യാമറയും സംഗീതവുമെല്ലാം നമ്മെ ആനന്ദിപ്പിക്കുന്നു. ഒപ്പം അണിയറയിലെ എല്ലാ പ്രവര്‍ത്തകര്‍ക്കും നമോവാകം”- സന്ദീപാനന്ദഗിരി ഫേസ്ബുക്കില്‍ കുറിച്ചു. സന്ദീപാനന്ദഗിരിയുടെ വാക്കുകളിലേക്ക്… ഭാരതീയ ധര്‍മ്മ ശാസ്ത്രങ്ങളില്‍ നാലു യുഗങ്ങളെക്കുറിച്ച് പറയുന്നു! ആദ്യത്തേത് കൃതയുഗം അഥവാ സത്യയുഗം,രണ്ടാമത്തേത്ത് ത്രേതായുഗം ,മൂന്നാമത്തേത് ദ്വാപരയുഗം,നാലാമത്തേത് കലിയുഗം എന്നിവയാണ് ചതുര്‍യുഗങ്ങള്‍. പുരാണങ്ങളില്‍…
Read More » -
16/02/2024തുടർച്ചയായ തോൽവികൾ! കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൻ എഫ്.സിക്കെതിരെ
ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം പാദത്തില്‍ തുടർച്ചയായ തോല്‍വികളേറ്റു വാങ്ങി നാലാം സ്ഥാനത്തേക്ക് വീണ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൻ എഫ്.സിക്കെതിരെ മത്സരത്തിനിറങ്ങും. ചെന്നൈയിൽ വച്ചാണ് മത്സരം.നേരത്തെ കൊച്ചിയിൽ വച്ച് നടന്ന മത്സരത്തിൽ ചെന്നൈയിൻ ബ്ലാസ്റ്റേഴ്സിനെ 3-3 സമനിലയില്‍ പിടിച്ചിരുന്നു. നിലവിൽ 14 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്താണുള്ളത്.സൂപ്പർ കപ്പിനായി ഐ.എസ്.എല്‍ ഇടവേളയെടുക്കുമ്ബോള്‍ ഒന്നാംസ്ഥാനത്തുനിന്ന ടീമാണ്. രണ്ട് മത്സരങ്ങള്‍കൊണ്ട് എല്ലാം തകിടം മറിയുകയായിരുന്നു. ഇതിൽ ഏറ്റവും വലിയ ക്ഷീണം പോയന്റ് പട്ടികയില്‍ താഴേക്കിടന്ന പഞ്ചാബ് എഫ്.സിയോട് മൂന്നുദിവസം മുമ്ബ് കൊച്ചിയില്‍ ഏറ്റ പരാജയമാണ്. സ്വന്തം തട്ടകത്തില്‍ സീസണിലെ ആദ്യ തോല്‍വിയായിരുന്നു ഇത്. ഒഡിഷ എഫ്.സിക്കും പഞ്ചാബിനുമെതിരെ ആദ്യ ഗോള്‍ നേടിയ ശേഷമാണ് പിറകോട്ടുപോയത്. പ്രതിരോധത്തിലെ വീഴ്ചകളാണ് പ്രധാന കാരണം. പ്ലേമേക്കറായിരുന്ന ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവം നികത്താൻ മധ്യനിരയും മുന്നേറ്റവും ശ്രമിക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ കൈവിടുകയാണ്. ഇന്നത്തേത് കൂടാതെ ബാക്കിവരുന്നത് നാല് എവേ, മൂന്ന് ഹോം മത്സരങ്ങളാണ്.…
Read More » -
15/02/2024ആരാണ് സ്വപ്‌നസുന്ദരിയുടെ കാമുകന്‍? കൈയില്‍ പൂക്കളും ചൊടിയില്‍ നാണവുമായി തൃഷ; പോസ്റ്റിന്റെ പൊരുള്‍ തേടി ആരാധകര്‍
ഇന്നലെ ലോകമെമ്പാടുമുള്ള കമിതാക്കള്‍ എല്ലാം പ്രണയം ആഘോഷിക്കുകയായിരുന്നു. അതിന്റെ അലയടി ഇങ്ങ് സോഷ്യല്‍ മീഡിയയിലും ശക്തമായി പ്രതിഫലിച്ചു. പ്രണയിക്കുന്നവരും പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവരും എല്ലാം അനുഭവങ്ങളും ആശംസകളും പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ എത്തി. ചില സെലിബ്രിറ്റികള്‍ മറച്ചുവച്ച ചില പ്രണയങ്ങള്‍ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. അതും ആരാധകര്‍ ഏറ്റെടുത്തു. എന്നാല്‍ നടി തൃഷ കൃഷ്ണയുടെ പോസ്റ്റാണ് ആരാധകരെ മൊത്തതില്‍ കണ്‍ഫ്യൂഷനിലാക്കിയിരിക്കുന്നത്. പ്രണയത്തിലാണ് എന്ന സൂചന നല്‍കി തൃഷ കൃഷ്ണ പങ്കുവച്ച പോസ്റ്റ് ആരാധകര്‍ എറ്റെടുത്തിരിക്കുകയാണ്. കൈ നിറയെ റോസാപ്പൂക്കള്‍ കൊണ്ടുള്ള ബൊക്കയും, മുഖത്ത് ചെറിയൊരു നാണവുമൊക്കെയായിട്ടുള്ള ചിത്രങ്ങളാണ് തൃഷ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്. അത് കണ്ടതും, തൃഷയുടെ കാമുകനെ തിരക്കി ഇറങ്ങിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇത്രയധികം പൂച്ചെണ്ടുകള്‍ തന്ന്, നിന്നെ ഇത്രയധികം ലജ്ജാവതിയാക്കിയത് ആരാണെന്ന് ചോദിച്ച് കമന്റുകള്‍ എത്തിയിട്ടുണ്ട്. ആരായിരുന്നാലും ഈ ബന്ധം വിവാഹം വരെ എത്തട്ടെ, തൃഷയ്ക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ എന്നൊക്കെയാണ് ആരാധകരുടെ ആശംസകളും പ്രശംസകളും എല്ലാം. നാല്‍പത് വയസ്സായിട്ടും…
Read More » -
15/02/2024പെന്‍സില്‍ പാക്കിങ് ജോലി; വീട്ടിലിരുന്ന് ലക്ഷങ്ങള്‍ നേടാമെന്ന് വാഗ്ദാനം: തട്ടിപ്പാണ്, സൂക്ഷിക്കണം
കൊച്ചി: പ്രമുഖ പെന്‍സില്‍ കമ്പനികള്‍ പാക്കിങ് ജോലി ചെയ്ത് വീട്ടിലിരുന്ന് ലക്ഷങ്ങള്‍ നേടാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യങ്ങള്‍ തട്ടിപ്പാണെന്ന് പൊലീസ്. ജോലിയുടെ രജിസ്‌ട്രേഷനും മറ്റുമായി പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടക്കുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പൊലീസ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയത്. പൊലീസിന്റെ കുറിപ്പ് പ്രമുഖ പെന്‍സില്‍ കമ്പനികളില്‍ പാക്കിംഗ് ജോലി, വീട്ടിലിരുന്നു ലക്ഷങ്ങള്‍ നേടാമെന്ന് വാഗ്ദാനവുമായി സമൂഹമാധ്യമങ്ങളില്‍ വരുന്ന പരസ്യം തട്ടിപ്പാണ്. ഇത്തരം ജോലി വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങളില്‍ വിളിക്കേണ്ട മൊബൈല്‍ നമ്പര്‍ വരെ നല്‍കിയാണ് തട്ടിപ്പ്. പല പോസ്റ്റുകളിലും പല നമ്പറുകള്‍ ആണ് കോണ്‍ടാക്റ്റ് നമ്പറായി കൊടുത്തിരിക്കുന്നത്. ഉയര്‍ന്ന ശമ്പളം പ്രതീക്ഷിച്ച് ജോലിക്ക് വേണ്ടി വാട്‌സാപ് നമ്പറില്‍ ബന്ധപ്പെടുന്നവരോട് ഗൂഗിള്‍ പേ വഴിയോ ഫോണ്‍പേ വഴിയോ രജിസ്‌ട്രേഷന്‍ ഫീസ് ആവശ്യപ്പെടും. അടുത്ത പടി ഫോട്ടോ വാങ്ങി കമ്പനിയുടെതെന്ന രീതിയില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് അയച്ചുകൊടുക്കും. മേല്‍വിലാസം വെരിഫൈ ചെയ്യാനും കൊറിയര്‍ ചാര്‍ജ്ജായി പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. നടരാജ് പെന്‍സിലിന്റെ പേരില്‍…
Read More » -
14/02/2024ഇന്ന് അന്താരാഷ്ട്ര പ്രണയദിനം
പ്രണയിതാക്കളുടെ ദിനമാണ് വാലന്റൈന്‍സ് ഡേ.എല്ലാ വര്‍ഷവും ഫെബ്രുവരി 14 നാണ് വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നത്. ലോകമെമ്പാടുമുള്ള ആളുകള്‍ ഈ ദിവസം തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നു. പ്രണയത്തെ സാക്ഷ്യപ്പെടുത്തുന്ന ഈ ദിവസത്തിന്റെ ചരിത്രം നിങ്ങള്‍ക്ക് അറിയാമോ? പ്രണയിനികളായ രണ്ടു പേരെ വിവാഹം കഴിക്കാന്‍ സഹായിച്ചതിന് ക്ലോഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തി ശിക്ഷിച്ച റോമന്‍ പുരോഹിതനായ വാലന്റൈന്റെ ഓർമ്മദിനമാണിന്ന്.ക്ലോഡിയസ് ചക്രവര്‍ത്തിയുടെ ഭരണകാലത്ത് റോമില്‍ വാലന്‍ന്റൈന്‍ എന്ന ആളായിരുന്നു കത്തോലിക്കാ സഭയുടെ അധികാരി. വിവാഹം കഴിഞ്ഞാല്‍ പുരുഷന്മാര്‍ക്ക് യുദ്ധത്തിലുള്ള താല്‍പര്യം നഷ്ടപ്പെടുന്നു എന്ന ചിന്തയാല്‍ ക്ലോഡിയസ് ചക്രവര്‍ത്തി റോമില്‍ വിവാഹം തന്നെ നിരോധിച്ചു. എന്നാല്‍, പരസ്പരം സ്‌നേഹിക്കുന്നവരെ മനസ്സിലാക്കി വാലന്‍ന്റൈന്‍ ബിഷപ്പ് രഹസ്യമായി വിവാഹങ്ങള്‍ നടത്തിവന്നു. ഈ വിവരം അറിഞ്ഞ ക്ലോഡിയസ് ചക്രവര്‍ത്തി വാലന്‍ന്റൈനെ ജയിലില്‍ അടക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. എഡി 270 ല്‍ ഫെബ്രുവരി പകുതിയോടെ അന്തരിച്ച വാലന്റൈന്റെ മരണ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ ദിനം ആഘോഷിക്കുന്നതെന്നാണ് ഐതിഹ്യം.ലോകമെമ്പാടുമുള്ള ആളുകൾ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ…
Read More » -
14/02/2024തൃശൂരിൽ ദിവസവും നാല് വണ്ടികളിലായി എത്തുന്നത് അറുനൂറ് കിലോ അരി; മറ്റെങ്ങും “ഭാരത് അരി” കിട്ടാനില്ല
തൃശൂർ: നാല് വണ്ടികളിലായി ദിവസവും തൃശൂരിലെത്തുന്നത് കേന്ദ്ര സർക്കാരിന്റെ അറുനൂറ് കിലോ അരി.അതേസമയം ‘ഭാരത് അരി’ കേരളത്തിൽ മറ്റെങ്ങും കിട്ടാനുമില്ല. മോദിയുടെ അരിയും പരിപ്പും തൃശൂരില്‍ വേവില്ലെന്ന് ടി എന്‍ പ്രതാപന്‍ എം പി ഇതിനകം തന്നെ തുറന്നടിച്ചു കഴിഞ്ഞു.പൊതുവിതരണ സംവിധാനത്തെ അട്ടിമറിച്ച് അരിവിതരണം നടത്തുന്നത് വോട്ട് ലക്ഷ്യമിട്ടെന്ന് സിപിഐയും കുറ്റപ്പെടുത്തി. അതേസമയം, രാജ്യത്താകെ നടപ്പാക്കുന്ന പദ്ധതിയില്‍ രാഷ്ട്രീയം കാണുന്നത് പ്രതിപക്ഷത്തിന്‍റെ ദോഷമാണെന്നും സുരേഷ് ഗോപിക്ക് ജയിക്കാന്‍ വേണ്ടി നടപ്പാക്കുന്ന പദ്ധതിയല്ലെന്നും, രാജ്യത്താകെ ഇത്തരത്തിൽ അരി വിതരണം ചെയ്യുന്നുണ്ടെന്നുമാണ് ബിജെപിയുടെ മറുപടി. സിപിഐയുടെ സുനിൽ കുമാർ ഇക്കാര്യത്തിൽ ഒരു പടികൂടി മുന്നേറി.ഈ പറയുന്ന കാര്യത്തിൽ തർക്കം ഉള്ളവർക്ക് വസ്തുതാപരമായി എന്തേലും ഉണ്ടെങ്കിൽ വിയോജിപ്പ് രേഖപെടുത്താവുന്നതാണ് എന്ന മുന്നറിയിപ്പോടെയായിരുന്നു സുനിൽ കുമാർ ഗോളടിച്ചത്. ചോദ്യം 1: നീല , വെള്ള കാർഡുകാർക്ക് കേന്ദ്രം അരി നൽകുന്നുണ്ടോ ? ഉത്തരം : ഇല്ല പിന്നെ ഈ വിഭാഗത്തിന് എങ്ങിനെ ആണ് അരി ലഭിക്കുന്നത്.. ഉത്തരം :…
Read More » -
14/02/2024വാഹന ഉടമകൾ എം പരിവാഹനിൽ അപ്‌ഡേഷൻ നടത്തണം; അവസാന തീയതി ഫെബ്രുവരി 29
വാഹന ഉടമകള്‍ തങ്ങളുടെ ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്ബറുകള്‍ പരിവാഹൻ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് നിർദ്ദേശം. അവസാന തീയതി ഫെബ്രുവരി 29 ആണ്. മോട്ടോർ വാഹന വകുപ്പില്‍ നിന്നുമുള്ള സേവനങ്ങള്‍ സുതാര്യമായും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നിർദ്ദേശം. ഇതിനായി വാഹന ഉടമകളുടെ ആധാറുമായി ലിങ്ക് ചെയ്യപ്പെട്ടിട്ടുള്ള മൊബൈല്‍ നമ്ബറുകള്‍ പരിവാഹൻ ഡേറ്റാബേസില്‍ ഉള്‍പ്പെടുത്തണം. വാഹന ഉടമകള്‍ക്ക് തന്നെ മൊബൈല്‍ നമ്ബറുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് വേണ്ടി പരിവാഹൻ വെബ്‌സൈറ്റില്‍ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്വയം അപ്‌ഡേറ്റ് ചെയ്യുവാൻ സാധിക്കാത്ത സാഹചര്യത്തില്‍ മാത്രം വാഹന ഉടമകള്‍ക്ക് രജിസ്റ്ററിങ് അതോറിറ്റിയുമായി ബന്ധപ്പെട്ടു മൊബൈല്‍ അപ്‌ഡേഷൻ പൂർത്തീകരിക്കാം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി വാഹന ഉടമകള്‍ ഈ വർഷം ഫെബ്രുവരി 29 നുള്ളില്‍ മൊബൈല്‍ അപ്‌ഡേഷൻ പൂർത്തീകരിക്കണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു. വാഹനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിവരങ്ങളും ഡിജിറ്റൽപരമായി നടത്താൻ സാഹിയിക്കുന്ന ഒരു ആപ്പ് ആണ് എം പരിവാഹൻ. നമ്മുടെ വാഹനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഡിജിറ്റൽ ആയി…
Read More »