Social MediaTRENDING

നക്ഷത്ര ഹോട്ടലുകള്‍ക്ക് തുല്യമായ സൗകര്യങ്ങള്‍; കൊച്ചിയിൽ ക്രൂയിസ് കപ്പല്‍ സർവീസ് 13 മുതൽ

കൊച്ചി:നക്ഷത്ര ഹോട്ടലുകള്‍ക്ക് തുല്യമായ സൗകര്യങ്ങളോടെ അറബിക്കടലില്‍ സഞ്ചാരികള്‍ക്ക് യാത്ര ചെയ്യാൻ സൗകര്യം ഒരുക്കി കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍.
 കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ക്രൂയിസ് ഷിപ്പ് നെഫര്‍ടിറ്റിയാണ് ഈ മാസം 13 മുതല്‍ കൊച്ചിയില്‍ നിന്ന് സർവീസ് ആരംഭിക്കുന്നത്.

നക്ഷത്ര ഹോട്ടലുകള്‍ക്ക് തുല്യമായ സൗകര്യങ്ങളാണ് ഈ കപ്പലിലുളളത്. സംഗീതം, നൃത്തം, വിവിധ വിനോദങ്ങളും ഭക്ഷണവും കപ്പലില്‍ ഒരുക്കും. ഒരു മാസത്തെ ട്രിപ്പുകള്‍ ആണ് ഇപ്പോള്‍ മുന്‍കൂര്‍ ബുക്കിംഗ് സൗകര്യം മുഖേന ലഭിക്കുക.

200 പേര്‍ക്ക് ഇരിക്കാവുന്ന ബാങ്കറ്റ് ഹാള്‍, റസ്റ്റോറന്റ്, ലോഞ്ച് ബാര്‍, 3 ഡി തീയറ്റര്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, സണ്‍ഡക്ക് തുടങ്ങിയവയാണ്
നെഫര്റ്റിറ്റിയില്‍ ഉള്ളത്.

ബിസിനസ് മീറ്റിംഗ്, ബര്‍ത്ത് ഡേ ഫംഗ്ഷന്‍, എന്‍ഗേജ്‌മെന്റ് പോലുള്ള മറ്റ് ആഘോഷങ്ങള്‍ക്കും വ്യക്തിഗത ടിക്കറ്റ് യാത്രകളും നെഫര്‍ടിറ്റിയില്‍ ലഭ്യമാണ്. ‘സെപ്ഷ്യല്‍ അണ്‍ലിമിറ്റഡ് ബുഫെ ഡിന്നര്‍, വെല്‍ക്കം ഡ്രിങ്ക്, ചായ/കോഫി, ലഘുഭക്ഷണം തുടങ്ങിയവയൊക്കെയുണ്ടാകും.

നെഫര്‍റ്റിറ്റി യാത്രയ്‌ക്കുളള ടിക്കറ്റുകള്‍ ഓണ്‍ലൈനായി https://www.nefertiticruise.com/എന്ന വെബ്‌സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.ക്രൂയിസ് ബുക്കിംഗിനും സംശയങ്ങള്‍ക്കും 9744601234, 9846211144 എന്നീ നമ്ബറുകളിലും ബന്ധപ്പെടാവുന്നതാണ്

Back to top button
error: