Breaking NewsKeralaLead NewsNEWS
അമ്മയറിയാതെ കുഞ്ഞ് കുളിമുറിയിൽ കയറി, ബക്കറ്റിൽ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം!! കുഞ്ഞിനെ കാണാതെ അന്വേഷിച്ചു ചെന്നപ്പോൾ കണ്ടത് കുട്ടി ബക്കറ്റിൽ തലകീഴായി വീണ നിലയിൽ

ആലപ്പുഴ: ചെങ്ങന്നൂരിൽ കുളിമുറിയിലെ ബക്കറ്റിൽ വീണു രണ്ടു വയസുകാരനു ദാരുണാന്ത്യം. തോട്ടിയാട് പള്ളിതാഴത്തേതിൽ വീട്ടിൽ ടോം തോമസ്- ജിൻസി വർഗീസ് ദമ്പതികളുടെ ഏക മകൻ ആക്റ്റൺ പി.തോമസാണ് മരിച്ചത്. അമ്മ അറിയാതെയാണ് കുഞ്ഞ് കുളിമുറിയിലേക്കു കയറിയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ ബക്കറ്റിൽ തലകീഴായി വീണ നിലയിൽ കുട്ടിയെ കണ്ടെത്തിയത്.
ഇന്നു ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. മാതാപിതാക്കൾ കാണാതെ കുട്ടി കുളിമുറിയിലേക്ക് പോകുകയായിരുന്നു. കുട്ടിയെ കാണാതെ തെരഞ്ഞപ്പോഴാണ് ബക്കറ്റിൽ വീണു കിടന്നതായി കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.





