പപ്പായ കൃഷിയില്‍ നൂറുമേനി; ലക്ഷങ്ങൾ പോക്കറ്റിലാക്കി മേഴ്സി സജി എന്ന വനിത
റബ്ബർ മരങ്ങൾ വെട്ടിമാറ്റി പപ്പായ കൃഷി പരീക്ഷിച്ച മേഴ്സിയുടെ തോട്ടത്തില്‍ വിളവെടുപ്പിനൊരുങ്ങി നില്‍ക്കുന്ന റെഡ് ലേഡി ഇനത്തില്‍പെട്ട പപ്പായയുടെ മനോഹര കാഴ്ചയാണിന്ന്.
രണ്ടരമീറ്റര്‍ ഉയരമുള്ള മരത്തിന്റെ അടി മുതല്‍ മുടിവരെ പപ്പായ നിറഞ്ഞുനില്‍ക്കുന്ന കാഴ്ച ഏവരെയും ആകര്‍ഷിക്കുന്നതാണ്. വിഷരഹിത-ജൈവ പപ്പായ കൃഷിയാണ് മേഴ്സിയുടേത്.അതിനാൽ തന്നെ ആവശ്യക്കാർ ഏറെയാണ്.
ലാഭകരമായി കൃഷിചെയ്യാന്‍ പറ്റുന്നതാണ് ഈ ഇനം പപ്പായ. ശാരീരിക അവയവങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന വിറ്റാമിനുകളും മിനറലുകളുമെല്ലാം പപ്പായയിൽ അടങ്ങിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ഇടനിലക്കാരില്ലാതെ താൻ വിളയിച്ച പപ്പായകള്‍ നല്‍കി ലക്ഷങ്ങളാണ് ഇപ്പോൾ മേഴ്സി സമ്പാദിക്കുന്നത്.
നിരവധി പോഷകമൂല്യമുള്ള പപ്പായയ്ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. ഒരു കിലോയ്ക്ക് അമ്ബത് മുതല്‍ അറുപത് രൂപ വരെ മാർക്കറ്റിൽ വിലയുണ്ട്. എന്നാല്‍ തൻ്റെ പപ്പായ 40 രൂപയ്ക്കാണ് മേഴ്സി നൽകുന്നത്. പ്രതിദിനം മൂന്ന് ക്വിൻ്റല്‍ പപ്പായകള്‍ വരെ ഇവിടെ വിളവെടുക്കുന്നുണ്ട്. പപ്പായയോടൊപ്പം, തായ്‌വാൻ പിങ്ക്, വൈറ്റ് പേരയ്ക്കയും മേഴ്സിയുടെ തോട്ടത്തിൽ പാകമായിട്ടുണ്ട്. ഭര്‍ത്താവ് സജിയും മേഴ്സിക്ക് കരുത്തായി ഒപ്പമുണ്ട്.പപ്പായ ആവശ്യമുള്ളവർ ബന്ധപ്പെടേണ്ട നമ്ബര്‍: 7025756789, 97470 00650.