Social MediaTRENDING

നാല് ദേശിയ പുരസ്ക്കാരം ഉൾപ്പെടെ നൂറ്റി അൻപതിൽപരം പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഒരു വീട്ടമ്മ കോട്ടയത്തുണ്ട് 

ലോകത്തുള്ള എല്ലാവരും അറിയണമെന്നില്ലെങ്കിലും മലയാളികളെങ്കിലും  അറിയണം ഈ വീട്ടമ്മയെ !
പറ്റുമെങ്കിൽ മാതൃകയാക്കണം സാധാരണക്കാരിയായ ഈ തയ്യൽക്കാരി വീട്ടമ്മയെ !
തന്റെ 19-ാ മത്തെ വയസ്സ് മുതൽ ശ്രീനാരായണ ഗുരുവിന്റെ വചനങ്ങളിൽ ആകൃഷ്ടയായി കോട്ടയം പട്ടണത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന ആളാണ് നിഷയെന്ന ഈ‌ വീട്ടമ്മ.
ഇപ്പോൾ നിഷ വെറുമൊരു വീട്ടമ്മയല്ല.മക്കളും ബന്ധുക്കളും വഴിയരികിൽ ഉപേക്ഷിച്ച നൂറ്റി എൺപതിൽ പരം  വ്യദ്ധരായ മാതാപിതാക്കന്മാരുടെ മകളാണ്.കോട്ടയം ടൗണിൽ മൂന്ന് വാടക വീടുകളിലായാണ് അശരണരായ അച്ഛനമ്മമാർക്ക് വേണ്ടതെല്ലാം നൽകി നിഷ പാർപ്പിച്ചിരിക്കുന്നത്.
നിഷയുടെ ‘സ്നേഹക്കൂട്’ വെറുമൊരു അനാഥാലയമല്ല. നിറയെ അച്ഛനമ്മമാരുള്ള വലിയൊരു കൂട്ടുകുടുംബമാണ് ഇത്.ഇവിടെ അച്ഛനമ്മമാർക്കെന്നല്ല ആരുടെമേലും യാതൊരു നിയമങ്ങളുമില്ല. ഉണ്ണാനും, ഉറങ്ങാനും , ടി വി കാണാനും , ആഹാരം കഴിക്കുവാനും മണിയടികളോ നിർബന്ധങ്ങളോ അങ്ങനെയൊന്നും തന്നെ ഇവിടെയില്ല.
ഇവിടുത്തെ അച്ഛനമ്മമാർക്ക് മക്കൾ ഉപേക്ഷിച്ചതിന്റെ യാതൊരു വിഷമങ്ങളുമില്ല. മക്കളുടെയും, കൊച്ചുമക്കളുടേയും സ്നേഹം നൽകാൻ സേവന തല്പരരായ നൂറിലധികം മക്കൾ അവർക്കുണ്ട്. കിടപ്പിലായാൽ മരുന്ന് നൽകാനും വൃത്തിയാക്കാനും അഞ്ചിലധികം നേഴ്സുമാരും ഡോക്ടർമാരുടെ സേവനവും അച്ഛനമ്മമാർക്കായി നിഷ ഇവിടുത്തെ ഉറപ്പ് വരുത്തിയിട്ടുണ്ട്.
അച്ഛനമ്മാരെ നോക്കുന്നതിനപ്പുറം
നിർദ്ധനരായ 8 കുടുംബങ്ങൾക്ക് വീട് വെച്ചു നൽകുകയും, 6 പെൺകുട്ടികളുടെ വിവാഹം നടത്തി കൊടുക്കുകയും, അച്ഛനമ്മമാർ മരണപ്പെട്ട 350 ൽ പരം കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ മൊത്തമായി ഏറ്റടുത്ത് പഠിപ്പിക്കുകയും ചെയ്യുന്നു നിഷയെന്ന ഈ വീട്ടമ്മ ….!
നാല് ദേശിയ പുരസ്ക്കാരം ഉൾപ്പെടെ നൂറ്റി അൻപതിൽപരം പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ആളാണ് നിഷ.

Back to top button
error: