Social Media

  • ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും സഹായിക്കുന്ന ചില പാനീയങ്ങൾ

    മലബന്ധം ഒരാളുടെ ദൈനംദിന ജീവിതത്തെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ്. മലബന്ധത്തിന് പല കാരണങ്ങളും ഉണ്ടാകാം.എങ്കിലും ശരീരത്തില്‍ ജലാംശത്തിന്റെ അളവ് കുറയുമ്ബോഴാണ് മലബന്ധം കൂടുതലായും ഉണ്ടാകുന്നത്. ഇതിന്  ദൈനംദിന ജീവിതത്തിൽ കൂടുതൽ വെള്ളം കുടിക്കുക എന്നതാണ് ഏറ്റവും മികച്ച പ്രതിവിധി.അതോടൊപ്പം മലബന്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉപയോഗിക്കാവുന്ന ചില പാനീയങ്ങൾ പരിചയപ്പെടാം. ശര്‍ക്കര വെള്ളം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു ടേബിള്‍സ്പൂണ്‍ ശര്‍ക്കര ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തി ഉറങ്ങാൻ പോകുന്നതിനു മുമ്ബ് കുടിക്കുന്നത് മലബന്ധത്തെ അകറ്റാന്‍ സഹായിക്കും. ശര്‍ക്കരയിലെ ഉയര്‍ന്ന മഗ്നീഷ്യം ആണ് ഇതിന് സഹായിക്കുന്നത്. ഓറഞ്ച് ജ്യൂസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ചില്‍ വിറ്റാമിന്‍-സിയും ഫൈബറുകളും അടങ്ങിയിരിക്കുന്നു. ഇവ രണ്ടും മലബന്ധത്തെ ചെറുക്കാന്‍ സഹായിക്കുന്നതാണ്.നാരങ്ങാ വെള്ളം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍-സിയും മറ്റും അടങ്ങിയ നാരങ്ങാ വെള്ളവും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും. ആപ്പിള്‍ ജ്യൂസാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ഫൈബറും…

    Read More »
  • വേനൽ മഴയ്ക്കൊപ്പമുള്ള ഇടിമിന്നൽ അപകടകരമാണ്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം 

    ഇടിമിന്നൽ അപകടകാരികളാണ്.ഇവ മനുഷ്യന്റെയും  മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കും. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ – ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. – ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. – ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. – ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. – കുട്ടികൾ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക. –…

    Read More »
  • കെ.കെ റോഡ് അഥവാ കോട്ടയം – കുമളി റോഡിന്റെ ചരിത്രം ഒറ്റനോട്ടത്തിൽ 

    1. 1863 യിൽ റാണി ലക്ഷ്മി ഭായിയുടെ ഭരണകാലത്താണ് K K റോഡ്  അഥവാ കോട്ടയം – കുമളി റോഡിന്റെ പണി ആരംഭിക്കുന്നത്. 2. ഇതിന് കാരണമായത് 1845 യിൽ മുണ്ടക്കയത്ത് എത്തിയ മിഷനറി ബേക്കർ ജൂനിയറാണ്. അന്ന് മുണ്ടക്കയം തൊട്ട് കുമളി വരെ നടപ്പാത മാത്രമായിരുന്നു ഉണ്ടായിരുന്നത്.  ഏലവും, കുരുമുളകും, തേയിലയിലും കണ്ണ് വെച്ച് വ്യാപാരത്തിന് വന്ന ബ്രിട്ടീഷുകാർക്ക്, ചരക്ക് നീക്കത്തിന് റോഡ് അത്യാവശമാണെന്ന് മനസ്സിലായി. അവരുടെ അഭ്യർത്ഥന പ്രകാരം അന്നത്തെ തിരുവതാംകൂർ ദിവാനായിരുന്നു നടപ്പാത കാളവണ്ടി പാതയായി വികസിപ്പിച്ചത്. 3. ഘോരവനത്തിലൂടെ കേവലം കാളവണ്ടി പാത ഉണ്ടാക്കാൻ മാത്രം എട്ട് വർഷം എടുത്തു. നാല് ഘട്ടമായിട്ടാണ് പണി പൂർത്തികരിച്ചത്. 4. നാല് വർഷം കൊണ്ട് കോട്ടയം തൊട്ട് മുണ്ടക്കയം വരെയും, പിന്നെ നാല് വർഷം കൊണ്ട് മുണ്ടക്കയം തൊട്ട് കുമളി വരെയും ഘട്ടം, ഘട്ടമായി പണിയുകയായിരുന്നു. 5. ഓരോ ദേശത്തെയും ആയിരങ്ങളാണ് റോഡ് നിർമാണത്തിൽ പങ്കാളികളായത്.  ഘോരവനങ്ങളും, ആഴമേറിയ…

    Read More »
  • ഏറ്റവും നീളം കൂടിയ റെയില്‍വെ പ്ലാറ്റ്‌ഫോം, ഹുബ്ബള്ളി ഗിന്നസ് റെക്കോര്‍ഡ്‌സില്‍

    ലോകത്തിലെ ഏറ്റവും നീളം കൂടിയ റയിൽവെ പ്ലാറ്റ്ഫോമുള്ളത് കർണാടകയിലെ ഹുബ്ലിയിലാണ്. ഒന്നര കിലോമീറ്ററാണ് നീളം. ഇത്രയും നീളമുള്ള പ്ലാറ്റ്ഫോം ആയതുകൊണ്ടുതന്നെ 3 എൻട്രൻസ് ആണ് ഇവിടെയുള്ളത്. സൗത്ത് വെസ്റ്റ് റയിൽവെയുടെ ആസ്ഥാനം കൂടെയാണ് ഈ സ്റ്റേഷൻ. റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി 20.1 കോടി രൂപ ചെലവഴിച്ചാണ് ഹുബ്ബള്ളി റെയില്‍വെ സ്റ്റേഷന്‍ നവീകരിച്ചത്. 1.5 കിലോമീറ്റര്‍ നീളമുള്ള റെയില്‍വേ പ്ലാറ്റ്ഫോമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2021 ഫെബ്രുവരിയില്‍ ആണ് ആരംഭിച്ചത്.  കര്‍ണാടകയിലെ പ്രധാനപ്പെട്ട ജംഗഷനുകളില്‍ ഒന്നാണ് ഹുബ്ബള്ളി. നേരത്തെ അഞ്ച് പ്ലാറ്റ്‌ഫോമുകളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇപ്പോള്‍ മൂന്ന് എണ്ണം കൂടി ചേര്‍ത്തിട്ടുണ്ട്. എട്ടാമത്തെ പ്ലാറ്റ്‌ഫോം 1517 മീറ്റര്‍ നീളമാണുള്ളത്. ഇതോടെയാണ് ലോകത്തെ ഏറ്റവും നീളം കൂടിയ പ്ലാറ്റ്‌ഫോമായത്. ഇന്ത്യന്‍ റെയില്‍വേയുടെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ സോണില്‍ ഉള്‍പ്പെടുന്ന ഹുബ്ബള്ളി റെയില്‍വെ സ്റ്റേഷന്‍ ഏറ്റവും ദൈര്‍ഘ്യമേറിയ പ്ലാറ്റ്‌ഫോമായി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍  രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം, ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ പ്ലാറ്റ്ഫോം 1,366.33 മീറ്ററോടെ രണ്ടാമത്തേതും…

    Read More »
  • മഹാത്മാഗന്ധിയുടെയും  അംബേദ്ക്കറുടെയും പടം എടുത്തുമാറ്റി രാജസ്ഥാൻ മന്ത്രി; പകരം ഹെഗ്ഡേവാറിന്റെയും  ഗോൾവാൾക്കറുടെയും ചിത്രങ്ങൾ

    ചിത്രത്തിൽ കാണുന്നത് രാജസ്ഥാനിലെ ഒരു സംഘപരിവാർ മന്ത്രിയായ അവിനാശ് ഗെഹ്ലോട്ടിന്റെ ഓഫീസ് റൂം ആണ്… അവിടെ  ഹെഗ്ഡേവാറിന്റെയും  ഗോൾവാൾക്കറുടെയും ചിത്രം നിങ്ങൾക്ക് കാണാം… സംഘപരിവാരങ്ങൾ തങ്ങളുടെ ആചാര്യന്മാരുടെ ഫോട്ടോകൾ പതിക്കുന്നത് വേണ്ടെന്ന് പറയാൻ കഴിയില്ല… പക്ഷേ, അവിടെ ഇരുന്നിരുന്ന മഹാത്മാഗന്ധിയുടെയും  അംബേദ്ക്കറുടെയും പടം എടുത്തു മാറ്റിയിട്ടാണ് ഈ ചിത്രങ്ങൾ സ്ഥാപിക്കപ്പെട്ടത് എന്നു നാം കാണണം…! ഭരണഘടനയിൽ തൊട്ട് സത്യം ചെയ്ത ഒരു ജനപ്രതിനിധിയാണ് ചാർജെടുത്ത് ദിവസങ്ങൾ കഴിയും മുമ്പേ ഭരണഘടനാ ശിൽപ്പിയുടെയും രാഷ്ട്രപിതാവിന്റെയും ചിത്രം എടുത്തു മാറ്റിയത്… സംഘപരിവാർ നിലപാട് കൃത്യമാണ്…. ലോക്തതിലെ ഏറ്റവും വലിയ ഫാസിസ്റ്റ് സംഘടന ഉയർത്താൻ പോകുന്ന ശരിയായ അപകടങ്ങൾ നാം കാണാനിരിക്കുന്നതേയുള്ളൂ…. ജയപ്രകാശ് സി എൻ, സോഷ്യൽ മീഡിയ

    Read More »
  • കുട്ടികളിലെ നടുവേദനയ്ക്ക് പ്രധാന കാരണം സ്കൂൾ ബാഗ്; മാതാപിതാക്കൾ ഇത് വായിക്കാതെ പോകരുത്

    കുട്ടികളിലെ നടുവേദനയ്ക്ക് പ്രധാന കാരണം സ്കൂൾ ബാഗ് തന്നെയാണ്.സ്കൂള്‍ ബാഗിന്‍റെ ഭാരത്തെ ചൊല്ലി ഇടയ്ക്കെല്ലാം ചര്‍ച്ചകള്‍ വരാറുണ്ടെങ്കിലും ഇതിനെ കുറിച്ച്‌ വ്യക്തതയില്ലാത്തവരാണ് ഇപ്പോഴും ഏറെ പേരും. സത്യത്തില്‍ ഓരോ പ്രായത്തിലുള്ള കുട്ടികളും ഉപയോഗിക്കേണ്ട ബാഗിന്‍റെ ഭാരത്തിന് കണക്കുണ്ട്. കുട്ടികളുടെ ശരീരഭാരത്തിന്‍റെ 15 ശതമാനത്തില്‍ അധികം ബാഗിന് ഭാരമാകാൻ പാടില്ല എന്നതാണ് കാര്യം. ഒന്നിലും രണ്ടിലും പഠിക്കുന്ന കുട്ടികളാണെങ്കില്‍ 1.5- 2 കിലോ വരെയാണ് പരമാവധി ഭാരമാകാവുന്നത്. 3-5 ക്ലാസ് വരെയുള്ള കുട്ടികളുടെ ബാഗിന്‍റെ ഭാരം 2-3 കിലോ വരെയാകാം. 6-8 വരെയുള്ള കുട്ടികള്‍ക്കാണെങ്കില്‍ 3-4 കിലോ വരെയും 9,10 ക്ലാസിലുള്ള കുട്ടികള്‍ക്കാണെങ്കില്‍ 5 കിലോ വരെയും ആകാം ഭാരം. ഇതില്‍ക്കൂടുതല്‍ ഭാരം പതിവായി കുട്ടികള്‍ എടുക്കുന്നത് നടുവേദനയിലേക്ക് നയിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുട്ടികളുടെ ജീവിതരീതികളും പാടെ മാറിയിരിക്കുന്നു. കുട്ടികള്‍ സ്കൂളിലും ട്യൂഷനിലുമായി ഏറെ സമയം ചിലവിടുന്നുണ്ട്. ദീര്‍ഘനേരം ഇരിക്കുമ്ബോള്‍ ശരീരത്തിന്‍റെ ഘടനയില്‍ വരുന്ന വ്യത്യാസം, അതുപോലെ സ്കൂള്‍…

    Read More »
  • അന്ന് മോണോആക്ടില്‍ ഒന്നാം സ്ഥാനം നേടിയ പെണ്‍കുട്ടി ഇന്ന് മന്ത്രി, വൈറലായി പഴയ ഫോട്ടോ

    അറുപത്തി രണ്ടാമത് സ്‌കൂള്‍ കലോത്സവത്തിന് കൊല്ലത്ത് തുടക്കം കുറിച്ച സാഹചര്യത്തില്‍ പ്രമുഖരായ പലരും സ്‌കൂള്‍ കലോത്സവ ഓര്‍മകള്‍ പങ്കുവെക്കുകയാണ്. അതില്‍ കലാകാരന്‍മാരും രാഷ്ട്രീയക്കാരും പൊതുപ്രവര്‍ത്തകരും ഒക്കെയുണ്ട്. ഇക്കൂട്ടത്തിൽ എംഎല്‍എ അഡ്വ. ജി സ്റ്റീഫന്‍ തന്റെ ഫേസ്ബുക്ക് പേജിൽ പങ്ക് വച്ച ഒരു ഫോട്ടോയാണ് ഇന്ന് വൈറൽ. 1992 ല്‍ തിരൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മോണോആക്ടില്‍ ഒന്നാം സ്ഥാനം നേടിയ മന്ത്രി വീണ ജോര്‍ജിന്റെ ഫോട്ടോയാണ് എംഎല്‍എ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.   1992 ല്‍ തിരൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മോണോആക്ടില്‍ ഒന്നാം സ്ഥാനം നേടിയ ഒരു പെണ്‍കുട്ടി ഇന്ന് കേരളത്തിന്റെ പ്രിയപ്പെട്ട മന്ത്രിമാരില്‍ ഒരാളാണ്, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് എന്നാണ് സ്റ്റീഫന്‍ എംഎല്‍എ കുറിച്ചത്.

    Read More »
  • ലക്ഷദ്വീപില്‍ സ്നോര്‍ക്കലിങ് ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ച്‌ നരേന്ദ്ര മോദി

    ലക്ഷദ്വീപില്‍ സ്നോര്‍ക്കലിങ് ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സ് പോസ്റ്റിലാണ് താൻ ലക്ഷദ്വീപിലെത്തിയപ്പോള്‍ സ്നോര്‍ക്കലിങ് ചെയ്തുവെന്ന് മോദി വെളിപ്പെടുത്തിയത്. സ്നോര്‍ക്കലിങ്ങിനിടെ കണ്ട കടലിന്റെ ചിത്രങ്ങളും മോദി എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. ലക്ഷദ്വീപിലെ ബീച്ചുകളിലൂടെയുള്ള നടത്തത്തെ കുറിച്ചും മോദി പറയുന്നുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് അവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താവുന്ന സ്ഥലമാണ് ലക്ഷദ്വീപ്. എന്റെ താമസത്തിനിടെ ലക്ഷദ്വീപില്‍ വെച്ച്‌ സ്നോര്‍ക്കലിങ് ചെയ്യാൻ ഞാൻ ശ്രമിച്ചു. അത് ആഹ്ലാദകരമായ അനുഭവമായിരുന്നുവെന്ന് മോദി എക്സില്‍ കുറിച്ചു. ലക്ഷദ്വീപില്‍ എത്തിയാല്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട കാര്യങ്ങളിലൊന്നാണ് സ്നോര്‍ക്കലിങ്. കടലിനുള്ളിലെ അത്ഭുത ലോകം കണ്‍മുന്നിലെത്തിക്കുന്ന സ്നോര്‍ക്കലിങ് പാക്കേജുകള്‍ ഇവിടെ നിരവധിയുണ്ട്. നിങ്ങളുടെ ബജറ്റിനും താല്പര്യങ്ങള്‍ക്കുമനുസരിച്ച്‌ അത് തെരഞ്ഞെടുക്കേണ്ട കാര്യം മാത്രമേയുള്ളൂ. ഇവിടെ ടൂറിസ്റ്റുകള്‍ ഏറ്റവും സന്ദര്‍ശകര്‍ ചെയ്യുന്ന സാഹസിക വിനോദം കൂടിയാണിത്. ബംഗാരം, കടമത്ത് എന്നീ ദ്വീപുകളിലാണ് ഇത് ചെയ്യാൻ ഏറ്റവും സൗകര്യമുള്ളത്. ആയിരം രൂപാ മുതല്‍ സ്നോര്‍ക്കലിങ് പാക്കേജുകള്‍ ലഭിക്കും. കഴിഞ്ഞ ദിവസം ലക്ഷദ്വീപിലെത്തിയ നരേന്ദ്ര മോദി 1,150 കോടിയുടെ…

    Read More »
  • സ്വാമി ഒരു ഫോട്ടോ ; ഉണ്ണി മുകുന്ദനെ പൊതിഞ്ഞ് ഭക്തജനങ്ങള്‍

    മലയാള സിനിമയില്‍ ഏറ്റവും ജനപ്രീതിയുള്ള യുവനടനാണ് ഉണ്ണി മുകുന്ദൻ. മുപ്പത്തിയാറുകാരനായ ഉണ്ണി മുകുന്ദന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ മാളികപ്പുറമായിരുന്നു. ശബരിമലയില്‍ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു ചിത്രത്തില്‍ ഉണ്ണി മുകുന്ദന്. 2022ലും 2023ന്റെ തുടക്കത്തിലും കേരളത്തില്‍‌ ഏറ്റവും കൂടുതല്‍ തരംഗമായൊരു സിനിമ കൂടിയായിരുന്നു മാളികപ്പുറം. ഈ സിനിമയുടെ റിലീസിനു ശേഷമാണ് ഉണ്ണി മുകുന്ദന് കുടുംബപ്രേക്ഷകരെ ആരാധകരായി കൂടുതലായും ലഭിച്ചത്.ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ പുതിയ സിനിമയുടെ സ്വിച്ച്‌ ഓണ്‍ കര്‍മവും പൂജയും നടന്നിരിക്കുകയാണ്. ഉണ്ണി മുകുന്ദൻ, നിഖില വിമല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രത്തിന്റെ പൂജ, സ്വിച്ചോണ്‍ കര്‍മം എന്നിവ ചോറ്റാനിക്കര ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ചാണ് നടന്നത്. പൂജ ചടങ്ങില്‍ ഉണ്ണി മുകുന്ദൻ പങ്കെടുക്കാൻ എത്തിയപ്പോള്‍ വലിയൊരു ഭക്തജനക്കൂട്ടം തന്നെ ഉണ്ണിയെ കാണാനും ഒപ്പം നിന്ന് ഫോട്ടോ പകര്‍ത്താനും സംസാരിക്കാനുമെല്ലാമായി ക്ഷേത്രാങ്കണത്തില്‍ തടിച്ച്‌ കൂടിയിരുന്നു. ബൗണ്‍സേഴ്സിന്റെ സഹായത്തോടെയാണ് ഉണ്ണി…

    Read More »
  • ശോഭന മോഡിയുടെ ക്ഷണം സ്വീകരിച്ചതിൽ ആർക്കാണിത്ര കുരു പൊട്ടുന്നത്:ശ്രീചിത്രൻ എം ജെ

    ശോഭന മോഡിയുടെ വേദിയിൽ ചെന്നു എന്നതിൽ പലരും ഇവിടെ ഞെട്ടുന്നതും നിരാശപ്പെടുന്നതും തെറിവിളിക്കുന്നതുമൊക്കെ കണ്ടു. ക്ലാസിക്കൽ നൃത്ത- കലാരംഗങ്ങളിൽ കുറച്ചുകാലമായി പ്രവർത്തിക്കുന്ന എനിക്കിതിൽ വ്യത്യസ്തമായ നിരീക്ഷണമാണുള്ളത്. ശോഭനയടക്കമുള്ള പ്രസിദ്ധ നർത്തകികളോടും പല നാട്യാചാര്യൻമാരോടും നേരിട്ടിടപഴകിയതിൽ നിന്ന് ഞാൻ മനസ്സിലാക്കിയ ഒരു യാഥാർത്ഥ്യമുണ്ട്. രാഷ്ട്രീയ-സാമൂഹ്യചരിത്രത്തെക്കുറിച്ചോ സമകാലിക രാഷ്ട്രീയത്തെക്കുറിച്ചോ അധികാരത്തിന്റെ നിലവിലുള്ള പ്രവർത്തനത്തെക്കുറിച്ചോ ധാരണയുള്ളവർ അവരിൽ അപൂർവ്വമാണ്. ഇനി, ധാരണയുള്ളവരിൽ തന്നെ ആ ബോധ്യങ്ങളെ സ്വന്തം ജീവിതത്തിലേക്ക് സ്വാംശീകരിക്കുന്നവർ അതിലും കുറവാണ്. ഒരു ചന്ദ്രലേഖയോ മൃണാളിനിയോ മല്ലികയോ നന്ദിതാദാസോ ശബാന ആസ്മിയോ ടി എം കൃഷ്ണയോ – അങ്ങനെ എണ്ണിയെടുക്കാവുന്നത്രയുമേ അത്തരം മനുഷ്യരുള്ളൂ. ഇത് അവരുടെ വലിയ പ്രശ്നമോ കുറവോ ഒക്കെയായി ചെറുപ്പത്തിൽ ഞാനും വിലയിരുത്തിയിരുന്നു. എന്നാൽ കുറച്ചുകൂടി ആഴത്തിൽ ആ കലാരൂപങ്ങളെയും അവയുടെ പരിശീലന – അവതരണ സ്വരൂപത്തെയും ചരിത്രത്തെയും എല്ലാം പഠിക്കുമ്പോൾ അതൊരു സ്വാഭാവികമായ യാഥാർത്ഥ്യമായി ഉൾക്കൊള്ളാനാനാണ് എനിക്കു തോന്നുന്നത്. അതാണോ ശരി എന്ന തർക്കത്തേക്കാൾ പ്രധാനം അതാണ് യാഥാർത്ഥ്യം എന്നതാണ്.…

    Read More »
Back to top button
error: