Social MediaTRENDING
mythen09/01/2024
ഫേക്ക് ഐഡിയിലൂടെ ഫേസ്ബുക്കിൽ കടുത്ത രാഷ്ട്രീയം പങ്ക് വച്ചിരുന്ന യുവാവ് ആത്മഹത്യ ചെയ്തു

ഫേക്ക് ഐഡിയിലൂടെ ഫേസ്ബുക്കിൽ കടുത്ത രാഷ്ട്രീയം പങ്ക് വച്ചിരുന്ന യുവാവ് ആത്മഹത്യ ചെയ്തു
@Beena Sunny എന്ന ഫേക്ക് ഐഡിയിലൂടെ കടുത്ത രാഷ്ട്രീയം പറഞ്ഞിരുന്ന ഉണ്ണി ഗോപാലകൃഷ്ണൻ ആണ് ജീവിതം അവസാനിപ്പിച്ചത്.അതേസമയം ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമല്ല.
T C Rajesh Sindhu എന്നയാളുടെ പോസ്റ്റ് വായിക്കാം;
ബീന സണ്ണിയെ ഫെയ്‌സ് ബുക്കിലൂടെ മാത്രമേ അറിയുമായിരുന്നുള്ളു. ഒരുദിവസം മെസഞ്ചറിലൂടെ ബീന സണ്ണി തന്നെയാണ് എനിക്ക് ഉണ്ണിക്കൃഷ്ണനെ പരിചയപ്പെടുത്തിയത്. അയാളെ എനിക്ക് നേരിട്ട് അറിയുമായിരുന്നില്ല. ഒരിടത്ത് ഒരു ജോലിയുടെ ഒഴിവുണ്ടെന്നും അവിടേക്ക് ഇദ്ദേഹത്തെ റെക്കമന്റ് ചെയ്താൽ ആ സ്ഥാപനവും ഇയാളും ഒരുപോലെ രക്ഷപ്പെടുമെന്നുമായിരുന്നു പറഞ്ഞത്. അതിനുള്ള ബന്ധമൊന്നുമില്ലാത്തതിനാൽ പറ്റില്ലെന്നു പറഞ്ഞൊഴിഞ്ഞു.
പിന്നീട് ബീന സണ്ണി കളംനിറഞ്ഞ മറ്റൊരു വിവാദസമയത്ത് ചില മാധ്യമസുഹൃത്തുക്കൾ ഉണ്ണി ഗോപാലകൃഷ്ണനാണ് ബീന സണ്ണിയെന്നു പറഞ്ഞപ്പോഴാണ് ഞാൻ ആ റെക്കമെന്റേഷനെപ്പറ്റി ഓർത്തത്. ബീന സണ്ണിയോട് അന്ന് ഇത് നിങ്ങളാണോ എന്നു ചോദിച്ചപ്പോൾ മറുപടിയൊന്നും തന്നുമില്ല. കുറച്ചു ദിവസം മുൻപുവരെ പോസ്റ്റുകളിൽ റിയാക്ഷനുമായി വന്നിരുന്നു.കഴിഞ്ഞ ദിവസമാണ് ആള് ഐഡന്റിറ്റി വെളിപ്പെടുത്തിയത്. ആ വെളിപ്പെടുത്തൽ ഒരു യാത്രാമൊഴിയായിരുന്നു എന്ന് ഇപ്പോഴാണ് മനസിലായത്.
ആളെ തിരിച്ചറിഞ്ഞപ്പോൾ അവഗണിച്ചിട്ടുണ്ടയിരുന്നു.
പക്ഷേ ഒരു എഴുത്തും വായിക്കാതിരുന്നിട്ടില്ല.
കാരണം മറഞ്ഞിരുന്നിട്ടായിരുന്നെങ്കിലും അയാൾ എന്നും പറഞ്ഞിരുന്നത് രാഷ്ട്രീയം മാത്രമായിരുന്നു. കൃത്യമായി മനുഷ്യപക്ഷത്തുനിന്നുള്ള രാഷ്ട്രീയം. പലപ്പോഴും ആവേശം കൊള്ളിക്കുന്ന, അമ്പരപ്പിക്കുന്ന വസ്തുതകൾ നിരത്തി വെച്ച് അതയാൾ വിളിച്ചു പറഞ്ഞിരുന്നു.
പറഞ്ഞറിയിക്കാനാവാത്ത വിഷമം തോന്നുന്നു.
തിരുവനന്തപുരം ഫോർട്ട് മൂന്നാം തെരുവിലെ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് കിട്ടിയ വിവരം.
എന്തായാലും നടുക്കുന്ന, വിഷമിപ്പിക്കുന്ന ഒരു വാർത്തയായിപ്പോയി.
‘ഭയങ്കരമായ ചിലത് ഇവിടെ സംഭവിക്കാൻ പോകുന്നു…..
NB: പബ്ലിക് ഇഷ്യൂ അല്ല….. ഈ ഫേസ്ബുക്ക് അക്കൗണ്ടിനെ സംബന്ധിച്ചാണ് പോസ്റ്റ്….. ‘
കഴിഞ്ഞ ദിവസം ഇദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചിരുന്നു







